'മീനമ്മ ഇന്ന് ആന്റിയായി, അശ്വിൻ പെട്ട് പോയി'; ജോലിയില്ല, പൂർണമായും ദിയയുടെ ആശ്രിതത്വത്തിൽ? ചർച്ച
വഴിയിൽ കൂടെ പോകുന്നവരെയാെന്നും അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന ദിയ കൃഷ്ണയുടെ പ്രസ്താവന വിവാദമാകുന്നു. അമ്മായിയമ്മയെ അമ്മ എന്ന് വിളിക്കാത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ദിയയുടെ ഈ പരാമർശം. ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനും അമ്മയും ആയി കാണാൻ പറ്റില്ലെന്ന ദിയയുടെ വാദം പ്രസക്തമാണെന്ന് മിക്കവരും സമ്മതിക്കുന്നുണ്ട്. എന്നാൽ ദിയ പറഞ്ഞ രീതിയാണ് പലർക്കും ഇഷ്‌ടപ്പെടാഞ്ഞത്.
ദിയ ഇങ്ങനെ സംസാരിക്കുമ്പോൾ അശ്വിൻ പ്രതികരിക്കാതിരുന്നതിനും വിമർശനമുണ്ട്. മിക്കപ്പോഴും ദിയയുടെ സംസാരങ്ങൾ പ്രശ്നമാകാറുണ്ട്. മിക്കപ്പോഴും അശ്വിനെ ഇടിച്ച് താഴ്ത്തിയുള്ള സംസാരമായിരിക്കും ഇത്. എന്തിന് ഇത് സഹിക്കുന്നു എന്നാണിപ്പോൾ നെറ്റിസൺസിന്റെ ചോദ്യം.
ആ അശ്വിൻ കുറച്ചെങ്കിലും ഉളുപ്പുണ്ടോ.

സ്വന്തം പാരന്റ്സിനെ ആണ് അവൾ വഴിയിൽ കണ്ടവരെ ഒക്കെ ഞാൻ അമ്മ അച്ഛൻ എന്ന് വിളിക്കില്ല എന്ന് പറഞ്ഞത്. അങ്ങനെ വിളിക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സ്. പക്ഷെ അവർ മറ്റുള്ളവരെ പോലെ വഴിയിൽ കണ്ടവർ ആണോ ഭർത്താവിന്റെ മാതാപിതാക്കൾ അല്ലെ ആ ഒരു ബഹുമാനം കൊടുത്തൂടെ. ആ കൃഷ്ണകുമാറിന്റെ ഫാമിലിയിൽ ഏറ്റവും അഹങ്കാരിയും വർഗീയ വാദിയും ഇവൾ മാത്രമേ ഉള്ളു ബാക്കി എല്ലാം പാവം ആണ് എന്നാണ് ഒരു കമന്റ്. ഇത്തരത്തിൽ നിരവധി കമന്റുകൾ വരുന്നുണ്ട്.
അശ്വിൻ ദിയയുടെ ബഹുമാനമില്ലായ്മ സഹിക്കുന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ എന്നാണ് പലരുടെയും വാദം. ഇതാദ്യമായി സംഭവിക്കുന്നതല്ല. ഭർത്താവെന്നതിനപ്പുറം ഒരു വ്യക്തിയെന്ന നിലയിൽ പോലും ബഹുമാനമില്ല. കുടുംബത്തെ പ്രത്യക്ഷമായും പരോക്ഷമായും താഴ്ത്തിക്കെട്ടുന്നു. എന്നാൽ അശ്വിന്റെ ഭാഗത്ത് നിന്ന് പ്രതികരണമേയില്ല. പകരം നാൾക്ക് നാൾ ദിയയിൽ ആശ്രിതത്വം കൂടുകയാണ്.
സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ജോലിയിൽ അല്ല അശ്വിനിപ്പോൾ. പകരം ദിയയുടെ ബിസിനസ് നോക്കി നടത്തുകയാണ്. ഭർത്താക്കൻമാർ ഇത്രയും ആശ്രിതത്വം ഭാര്യക്ക് മേൽ വെക്കുന്നത് നല്ലതിനല്ലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ദിയ തന്റെ പഴയ ജീവിതത്തേക്കാൾ സൗകര്യപ്രദമുള്ള ജീവിതം നൽകുന്നുണ്ടാകും. എന്ന് വെച്ച് എന്നും ഇങ്ങനെ അപമാനിതനായി കഴിയണോ, ഇത് നിഷ്കളങ്കതയല്ലെന്നും അഭിപ്രായങ്ങളുണ്ട്.
ദിയ പറഞ്ഞത്
ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications