അശ്വിൻ അത്ര പാവമല്ല, ഈ​ഗോ പ്രശ്നങ്ങൾ? അഹാനയെ ഒഴിവാക്കി; പണക്കാരന് മാത്രമേ അഹങ്കാരമുണ്ടാകൂ? ചോദ്യങ്ങൾ

By Desk

ദിയ കൃഷ്ണയുടെ വിവാദ പരാമർശത്തിന് ശേഷം സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും ദിയയുടെ ഭർത്താവ് അശ്വിൻ ​ഗണേശിലേക്കാണ്. ദിയയുടെ പഴയ വ്ലോ​ഗുകൾ വീണ്ടും നോക്കി അശ്വിനെ എങ്ങനെയാണ് ദിയയും കുടുംബവും പരി​ഗണിച്ചതെന്ന് ഇഴകീറി പരിശോധിക്കുകയാണ് പലരും. ഇതൊക്കെ ഞങ്ങൾ പണ്ടേ പറഞ്ഞതാണെന്ന് മറ്റ് ചിലരും. എന്തൊക്കെയായാലും ദിയ ക‍ൃഷ്ണ അടുത്ത കാലത്തൊന്നും ഇത്രയും രൂക്ഷമായ സെെബർ ആക്രമണം നേരിട്ടില്ല. അശ്വിൻ ഒരു പാവമാണെന്നും ദിയ അശ്വിനെ ഭരിക്കുന്ന ഭാര്യയാണെന്നുമാണ് സോഷ്യൽ മീഡിയയിലെ ഇമേജ്.

പ്രായം പ്രശ്‌നമല്ല! 21 കാരനാണെങ്കിലും ഇഷ്ടമാണെങ്കില്‍ ഒന്നിക്കും! വിവാഹത്തെക്കുറിച്ച് രേണു സുധി പറഞ്ഞത്?
പ്രായം പ്രശ്‌നമല്ല! 21 കാരനാണെങ്കിലും ഇഷ്ടമാണെങ്കില്‍ ഒന്നിക്കും! വിവാഹത്തെക്കുറിച്ച് രേണു സുധി പറഞ്ഞത്?

എന്നാൽ ശരിക്കും ഇങ്ങനെയാണോ എന്ന ചോദ്യം ഇപ്പോൾ റെ‍ഡിറ്റിൽ വരുന്നുണ്ട്. സാമ്പത്തികമായി ദിയയേക്കാൾ അശ്വിന് പിന്നിലാണ്. അതുകൊണ്ട് മാത്രം ദിയ അഹങ്കാരിയും അശ്വിൻ പാവവും ആകുമോയെന്നാണ് ചോദ്യം. അശ്വിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പങ്കുവെക്കുന്നുണ്ട്. ദിയയുടെ മാതാപിതാക്കളെ അശ്വിൻ അങ്കിൾ, ആന്റി എന്നാണ് വിളിക്കാറ്. അതിൽ ആർക്കും പ്രശ്നമില്ല. ദിയയുടെ വീട്ടിലെ ആരോടും അശ്വിൻ വലിയ അടുപ്പമൊന്നും കാണിക്കാറില്ല.

Diya Krishna  Aswin Ganesh
Photo Credit: Aswin Ganesh. Ahaana Krishna / Instagram

ഇവരാരും തമ്മിൽ വലിയ അടുപ്പമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്നും വാദമുണ്ട്. അഹാന കൃഷ്ണ അശ്വിനെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. അശ്വിൻ തിരിച്ചും ഫോളോ ചെയ്യുന്നില്ല. സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന കുടുംബമാണിവർ. അതിനാൽ തന്നെ ഫോളോ ചെയ്യാത്തത് ചോദ്യങ്ങളുയർത്തുന്നു.

ചിരിയും പ്രണയവുമായി ഷറഫുദ്ദീൻ എത്തുന്നു; 'മധുവിധു' ഒടിടി റിലീസിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത!
ചിരിയും പ്രണയവുമായി ഷറഫുദ്ദീൻ എത്തുന്നു; 'മധുവിധു' ഒടിടി റിലീസിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത!

ദിയക്കൊപ്പമുള്ള ലക്ഷ്വറി ജീവിതത്തിന് വേണ്ടി അശ്വിൻ ഐടി ജോലി വിട്ടു. സ്വന്തം അച്ഛനമ്മമാരെ പരി​ഗണിക്കാത്ത അശ്വിൻ ഭാര്യയെ പരി​ഗണിക്കുമെന്ന് തോന്നുന്നുണ്ടോ. ഹോളിഡേയ്ക്ക് ദിയക്കൊപ്പം ഫ്ലെെറ്റിൽ ഇരിക്കുമ്പോൾ അശ്വിൻ വളരെ ആവേശ ഭരിതനാണ്. അശ്വിൻ ദിയയെ പരിചയപ്പെടുമ്പോൾ ദിയ അശ്വിന്റെ സുഹൃത്തിന്റെ കാമുകിയാണ്. പിന്നീട് ഇവർ തമ്മിൽ അടുക്കുകയായിരുന്നു. അപ്പോൾ അശ്വിൻ അത്ര പാവമാണോ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

അതേസമയം ഇതെല്ലാം നെറ്റിസൺസിന്റെ വാദപ്രതിവാദങ്ങൾ മാത്രമാണ്. ദിയയും അശ്വിനും എങ്ങനെയാണെന്ന് ഇവരെ അടുത്തറിഞ്ഞവർക്കേ അറിയൂ. ദിയ നടത്തിയ വിവാദ പരാമർശവും ഇതിൽ അശ്വിൻ ​ഗണേശ് പ്രതികരിക്കാതിരുന്നതുമാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്ക് കാരണം. തന്റെ പരാമർശത്തിൽ മാപ്പ് പറയാനും ദിയ കൃഷ്ണ തയ്യാറല്ല.

ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാനാകില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് ദിയ കൃഷ്ണ. ഈ വാദത്തിൽ പ്രശ്നമില്ല. എന്നാൽ ദിയ പറഞ്ഞ രീതിയിൽ വലിയ പ്രശ്നമുണ്ടെന്ന് അഭിപ്രായങ്ങൾ വന്നു. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.

അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും ചോദിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതി. അച്ഛനും അമ്മയും ഇല്ലാത്തവരാണെങ്കിൽ വല്ലവരെയും അങ്ങനെ വിളിച്ചോളൂ എന്നും ദിയ കൃഷ്ണ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X