മകനെ ആര് നോക്കും? സംയുക്ത തിരിച്ച് വരാൻ ആ​ഗ്രഹിച്ചാലും ബിജു മേനോന് സമ്മതമല്ല; ദമ്പതികളെക്കുറിച്ച് ചർച്ച

നടി സംയുക്ത വർമയുടെ പഴയ കാല അഭിമുഖം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം വീട്ടമ്മയായിരിക്കുന്ന കാലത്ത് നൽകിയ അഭിമുഖമായിരുന്നു ഇത്. ഭാര്യയെന്ന നിലയിൽ തനിക്കുള്ള ഇഷ്ടങ്ങളെക്കുറിച്ച് സംയുക്ത സംസാരിച്ചു. ബിജുവേട്ടന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കലാണ് തനിക്കിഷ്ടമെന്ന് സംയുക്ത പറഞ്ഞു. പലരും ഈ വാക്കുകളെ ഏറ്റെടുത്തു. സംയുക്ത നല്ല ഭാര്യയാണെന്നും ബിജു മേനോൻ ഭാ​ഗ്യവാനാണെന്നും അഭിപ്രായങ്ങൾ വന്നു. അതേസമയം വീട്ടമ്മയാകാൻ സംയുക്തയ്ക്ക് സ്വന്തം കരിയർ ഉപേക്ഷിക്കേണ്ടി വന്നെന്നും വാദങ്ങളുണ്ട്.

തന്റെ സ്വന്തം ഇഷ്‌ടപ്രകാരമാണ് അഭിനയ രം​ഗത്ത് നിന്നും മാറിയതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്. എന്നാൽ സംയുക്തയ്ക്ക് ആ​ഗ്രഹമുണ്ടായാലും ബിജു മേനോന് സമ്മതമായിരിക്കില്ലെന്നും വാദമുണ്ട്. ബിജു മേനോൻ മുമ്പൊരിക്കൽ ന‌ടത്തിയ പ്രസ്താവനയാണ് ഇതിന് കാരണം. ഒരുപാട് കുടുംബ കാര്യങ്ങളില്ലേ, മോന്റെ കാര്യങ്ങൾ നോക്കണം. രണ്ട് പേരും കൂടെ വർക്ക് ചെയ്താൽ മോന്റെ കാര്യം ആര് നോക്കും. അത് അങ്ങനെയേ ചെയ്യാൻ പറ്റുള്ളൂ എന്നാണ് ബിജു മേനോൻ പറഞ്ഞത്.

Biju Menon  Samyuktha Varma

സിനിമാ രം​ഗത്തേക്ക് ഒരിക്കലും മടങ്ങി വരില്ലെന്ന് സംയുക്ത വർമ ഒരിക്കലും പറഞ്ഞിട്ടില്ല. സിനിമയിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒന്നോ രണ്ടോ കഥകൾ അടുത്ത് കേട്ടിരുന്നു. പക്ഷെ ആ സമയത്ത് അതിനേക്കാൾ പ്രാധാന്യമുള്ള എന്തെങ്കിലും വരും. ചില കോഴ്സുകൾ ചെയ്യും. പഴശ്ശിരാജയിലേക്ക് വിളിച്ച സമയത്ത് മകൻ വളരെ ചെറുതാണ്. മാതൃത്വം ശരിക്കും ആസ്വദിക്കുന്ന സമയം. അപ്പോൾ അഭിനയിക്കാനൊന്നും തോന്നിയില്ലെന്നും സംയുക്ത വ്യക്തമാക്കി. കരിയറിൽ നിന്ന് മാറി നിന്നപ്പോൾ ബോറടിച്ചിട്ടില്ലെന്നും സംയുക്ത പറഞ്ഞു.

വർഷങ്ങളായി സിനിമകളിൽ കാണാറില്ലെങ്കിലും സംയുക്ത വർമയെ പ്രേക്ഷകർ മറന്നിട്ടില്ല. ശ്രദ്ധേയമായ സിനിമകളാണ് ഒരു കാലത്ത് സംയുക്ത ചെയ്തിരുന്നത്. വിവാഹിതയാകുന്ന കാലത്ത് ബിജു മേനോനെക്കാളും വലിയ താരമായിരുന്നു സംയുക്ത വർമ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായിക നടിയായി സംയുക്ത മാറി. ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സംയുക്ത അഭിനയ രം​ഗം വിടുന്നത്. കുടുംബ ജീവിതമാണ് താനെന്നും ആ​ഗ്രഹിച്ചിരുന്നതെന്നും കരിയർ വിട്ടതിൽ നിരാശയില്ലെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. സംയുക്ത വർമയു‌ടെ അടുത്ത സുഹൃത്താണ് ന‌ടി മഞ്ജു വാര്യർ. സംയുക്തയെ പോലെ വിവാഹിതയായ ശേഷം അഭിനയ രം​ഗം മഞ്ജു വി‌ട്ടു. ഭർത്താവായിരുന്ന ദിലീപിന് മഞ്ജു അഭിനയ രം​ഗത്ത് തു‌ടരുന്നതിൽ എതിർപ്പുണ്ടായിരുന്നു. 15 വർഷം നടി സിനിമാ രം​ഗത്ത് നിന്നും മാറി നിന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X