twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയിൽ വിവാഹമോചന സീസണോ? ചിരഞ്ജീവിയുടെ മകളും സാമന്തയുടെ പാതയിൽ!

    |

    കഴിഞ്ഞ വർഷം സിനിമാ സ്നേഹികൾ‌ ഏറ്റവും കൂടുതൽ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായ സാമന്തയും നാ​ഗ ചൈതന്യയും പിരിയാൻ തീരുമാനിച്ചുവെന്നത്. 2021ലെ ന്യൂഇയർ ആഘോഷത്തിന് ശേഷം സാമന്തയും നാ​ഗചൈതന്യയും തമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് റൂമറുകൾ ഉണ്ടായിരുന്നു. എപ്പോഴും ഒരുമിച്ച് പൊതുപരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുത്ത സാമന്തയേയും നാ​ഗചൈതന്യയേയും ഒരുമിച്ച് കാണാതായതോടെയാണ് ഇരുവരും പിരിയാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ‌ വ്യാപകമായത്.

     'രജനികാന്തിന്റെ മകൾ എന്നതല്ല, ഐശ്വര്യയെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണമുണ്ട്'; ഭാര്യയെ കുറിച്ച് ധനുഷ് അന്ന് പറഞ്ഞത്! 'രജനികാന്തിന്റെ മകൾ എന്നതല്ല, ഐശ്വര്യയെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണമുണ്ട്'; ഭാര്യയെ കുറിച്ച് ധനുഷ് അന്ന് പറഞ്ഞത്!

    പിന്നീട് ഒക്ടോബർ രണ്ടിന് ഇരുവരും ചേർന്ന് തങ്ങൾ പിരിയുകയാണെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. വർഷങ്ങൾ‌ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സാമന്തയും നാ​ഗചൈതന്യയും 2017ൽ വിവാഹിതരായത്. ആഢംബരമായി നടന്ന വിവാഹം സോഷ്യൽമീഡിയ ആഘോഷിച്ച ഒന്നായിരുന്നു. നാ​ഗചൈതന്യയ്ക്കൊപ്പം യേ മായു ചേസാവേ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ് സാമും നാ​ഗചൈതന്യയും പ്രണയത്തിലാകുന്നത്. ചായിയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സാമന്ത തമിഴ് നടൻ സിദ്ധാർഥുമായി വളരെക്കാലം പ്രണയത്തിലായിരുന്നു.

    'വിവാഹമോചിതയായ സ്ത്രീയെ കല്യാണം കഴിച്ചു, അവളോടൊപ്പം അധികനാൾ ജീവിക്കാൻ കഴിഞ്ഞില്ല'; ജനാർദ്ദനൻ'വിവാഹമോചിതയായ സ്ത്രീയെ കല്യാണം കഴിച്ചു, അവളോടൊപ്പം അധികനാൾ ജീവിക്കാൻ കഴിഞ്ഞില്ല'; ജനാർദ്ദനൻ

    സാമന്തയും നാ​ഗചൈതന്യയും പിരിഞ്ഞപ്പോൾ

    ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടുള്ളതിനാൽ ഇരുവരുടേയും സ്വൈര്യ ജീവിതത്തിന് വേണ്ടി പിരിയുന്നുവെന്നും എന്നും സുഹൃത്തുക്കളായിരിക്കും എന്നുമാണ് ഇരുവരും വിവാ​ഹമോചനം പ്രഖ്യാപിച്ച് കൊണ്ട് ആരാധകരോട് പറഞ്ഞത്. നാലുവർഷം നീണ്ട ദാമ്പത്യത്തിനാണ് ഇരുവരും കഴിഞ്ഞ വർഷം അവസാനം കുറിച്ചത്. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ നിരവധിയായിരുന്നു മാധ്യമങ്ങളിലും ഓൺലൈനിലും പ്രചരിച്ചത്. അതിനെതിരെ നിയമത്തിന്റ വഴിക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു സാമന്ത. സാമന്ത-നാ​ഗ ചൈതന്യ വേർപിരിയലിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെ തെന്നിന്ത്യയെ അത്ഭുതപ്പെടുത്തി മറ്റൊരു താരദമ്പതികൾ കൂടി കഴിഞ്ഞ ദിവസം വിവാഹ​മോചിതരാകാൻ പോവുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ്.

    ധനുഷും ഐശ്വര്യയും

    നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തുമാണ് വേർപിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയയിൽ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചത്. പതിനെട്ട് വർഷത്തെ ഇരുവരുടേയും വിവാഹ ജീവിതത്തിനാണ് അവസാനമായത്. അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും വേർപിരിയൽ എന്നതുകൊണ്ട് തന്നെ ഇരുവരുടേയും ആരാധകരും ഞെട്ടലിലാണ്. 'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ. മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്.'

    പതിനെട്ട് വർഷത്തെ വിവാഹ ബന്ധം

    'പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നാണ് ഐശ്വര്യയും ധനുഷും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്. സാമന്ത-നാ​ഗചൈതന്യ വേർപിരിയലിന് ശേഷം ധനുഷും ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചതോടെ ഇത് തെന്നിന്ത്യയിൽ വിവാഹമോചന സീസണാണോ എന്നാണ് സിനിമാപ്രേമികൾ ചോദിക്കുന്നത്.

    ചിരഞ്ജീവിയുടെ മകളും വിവാഹമോചനത്തിന്

    മാത്രമല്ല തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മകളും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. സാമന്തയുടെ പാത പിന്തുടർന്ന് താരപുത്രി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്റെ പേര് നീക്കം ചെയ്ത് കുടുംബപേര് ചേർത്തിരിക്കുകയാണ്. ചിരഞ്ജീവിയുടെ മകളും രാം ചരണിന്റെ സഹോദരിയുമായ ശ്രീജ കല്യാൺ ആണ് കഴിഞ്ഞ ദിവസം ഭർത്താവ് കല്യാണിന്റെ പേര് സോഷ്യൽമീ‍ഡിയ അക്കൗണ്ടുകളിൽ നിന്ന് ഒഴിവാക്കി അച്ഛന്റെ സർനെയിം ആയ കൊണ്ടേല ചേർത്തത്. കല്യാണും ശ്രീജയും 2016 മാർച്ചിലാണ് വിവാഹിതരായത്. ഇരുവർക്കും ആദ്യത്തെ മകൾ പിറന്നത് 2018ൽ ആണ്. കല്യാണിനെ വിവാഹം ചെയ്യും മുമ്പ് സിരിഷ് ബരദ്വാജ് എന്ന വ്യക്തിയുമായി 2007ൽ ശ്രീജയുടെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തിൽ ശ്രീജയ്ക്ക് ഒരു മകളുണ്ട്. ശേഷം സ്ത്രീധനത്തിന്റെ പേരിൽ സിരിഷ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശ്രീജ കോടതിയെ സമീപിച്ചു.

    ശ്രീജ-കല്യാൺ ബന്ധം

    ശേഷം വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശ്രീജ സിരിഷിൽ നിന്ന് 2011ൽ വിവാഹമോചനം നേടിയത്. കല്യാൺ ദേവ് വ്യവസായിയും നടനുമാണ്. ഇരുവരുടേയും വിവാഹം 2016 മാർച്ച് 28ന് ബംഗളൂരുവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു നടന്നത്. സാമന്തയും വിവാഹമോചനം ഒദ്യോ​ഗികമായി പ്രഖ്യാപിക്കും മുമ്പ് ആദ്യം ചെയ്തത് സോഷ്യൽമീഡിയ പേജുകളിൽ നിന്ന് നാ​ഗ ചൈതന്യയുടെ കുടുംബപേര് നീക്കുകയായിരുന്നു. അതേ രീതി തന്നെയാണ് ഇപ്പോൾ ശ്രീജയും പിന്തുടർന്നിരിക്കുന്നത്. അതുകൊണ്ടാണ് ശ്രീജയും വിവാഹമോചിതയാകാൻ തയ്യാറെടുക്കുകയാണോ എന്ന സംശയം സിനിമാപ്രേമികളുടെ മനസലിൽ ഉദിച്ചത്. ഇത്തരത്തിലുള്ള റിപ്പോർ‌ട്ടുകൾ സിനിമാ മേഖലയിൽ നിന്നും വരുന്നുണ്ട് എന്നല്ലാതെ ശ്രീജയുടെ കുടുംബമോ ചിരഞ്ജീവിയോ രാം ചരണോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

    വിവാഹമോചന സീസണാണോയെന്ന് ആരാധകർ

    രാം ചരണിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ രാജമൗലിയുടെ ആർആർആർ ആണ്. ബ്രഹ്മാണ്ഡ ചിത്രമായ രൗദ്രം രണം രുദിരം റിലീസ് കൊവി‍ഡ് വർധിച്ചതിനെ തുടർന്ന് നീട്ടിയിരിക്കുകയാണ്. ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണം ശക്തമായതോടെയാണ് ജനുവരി ഏഴിൽ നിന്നും ചിത്രത്തിന്റെ റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. കേരളം, തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ അടക്കം പൂർത്തിയാക്കിയ ടീം റിലീസിനൊരുങ്ങുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് ഭീതിയിൽ ഡൽഹി ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ തിയേറ്റർ അടയ്ക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.‌ 450 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാംചരണും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

    Recommended Video

    സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
    ആർആർആർ റിലീസ്

    ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് ആണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

    Read more about: chiranjeevi
    English summary
    Is Chiranjeevi's Daughter Sreeja Kalyan Heading For A Divorce? Netizens Reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X