ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ, വിവാഹം ഉടനെ? ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ

നടൻ ധനുഷും നടി മൃണാൽ താക്കൂറും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2025 മെയ് മാസത്തിൽ ഇവർ ഒരുമിച്ചുള്ള സെൽഫി സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അതിന് ശേഷമാണ് ​ഗോസിപ്പ് വരാൻ തുടങ്ങിയത്. ഇടയ്ക്ക് ചില ഇവന്റുകളിലും ഇവരെ ഒരുമിച്ച് കണ്ടു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വാലെന്റെെൻസ് ഡേയായ ഫെബ്രുവരി 14 ന് ഇവർ വിവാഹിതരാകും എന്നാണ് പ്രചരിക്കുന്നത്. ധനുഷോ മൃണാലോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇത് സത്യമാണോ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്.

അതേസമയം ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് മ‍ൃണാൽ ഒരിക്കൽ പറഞ്ഞിരുന്നു. വിവാഹമോചിതനാണ് 42 കാരനായ ധനുഷ്. സംവിധായിക ഐശ്വര്യ രജിനികാന്താണ് ധനുഷിന്റെ മുൻഭാര്യ. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 2022 ലാണ് ധനുഷും ഐശ്വര്യയും തങ്ങൾ വേർപിരിയുകയാണെന്ന് അറിയിച്ച് പ്രസ്താവന പുറത്ത് വിട്ടത്. 2024 ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. മക്കളുടെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ കൊടുക്കുന്നു.

Dhanush  Mrunal Thakur

ഇപ്പോഴും ഇവർക്കിടയിൽ സൗഹൃദം നിലനിൽക്കുന്നുണ്ട്. സംവിധായകൻ സെൽവരാഘവനാണ് ധനുഷിന്റെ സഹോദരൻ. സെൽവരാഘവനും ഭാര്യ ​ഗീതാഞ്ജലിയും വേർപിരിയുന്നെന്ന ​ഗോസിപ്പുകൾക്കിടെയാണ് ധനുഷ് രണ്ടാമത് വിവാഹം ചെയ്യുന്നെന്ന വാർത്ത പരക്കുന്നത്. ഈയടുത്ത് സെൽവരാഘവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വാചകങ്ങളാണ് ​ഗോസിപ്പിന് കാരണമായത്. ജീവിതത്തിൽ എല്ലാം തകിടം മറിയുന്നെന്നും കാലം എല്ലാ മുറിവും ഉണക്കുമെന്നും പറഞ്ഞ് കൊണ്ടുള്ള വാചകമാണ് സെൽവരാഘവൻ പങ്കുവെച്ചത്. സെൽവരാഘവനൊപ്പമുള്ള എല്ലാ ഫോട്ടോകളും ​ഗീതാഞ്ജലി സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

നടി സോണിയ അ​ഗർവാളായിരുന്നു സെൽവലരാഘവന്റെ മുൻ ഭാര്യ. സെൽവ രാഘവന്റെ മൂന്ന് സിനിമകളിൽ സോണിയ നായികയായിട്ടുണ്ട്. സിനിമാ ഷൂട്ടിം​ഗുകൾക്കിടെ ഇരുവരും പ്രണയത്തിലായി. 2006 ൽ വിവാഹം ചെയ്തു. എന്നാൽ 2009 ൽ ഇവർ പിരിഞ്ഞു. സെൽവരാധവന്റെ സിനിമയിൽ സഹ സംവിധായികയായി പ്രവർത്തിച്ചയാളാണ് ​ഗീതാഞ്ജലി. സെൽവരാഘവൻ സംവിധാനം ചെയ്ത 'മയക്കം എന്ന' എന്ന സിനിമയിൽ ​ഗീതാഞ്ജലി സംവസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടിവർ വിവാഹം ചെയ്തു. 2011 ൽ വിവാഹിതരായ ഇരുവർക്കും മൂന്ന് മക്കളും പിറന്നു.

സെൽവരാഘവനെക്കുറിച്ച് ഒരിക്കൽ പിതാവ് കസ്തൂരി രാജ സംസാരിച്ചിരുന്നു. ​ഗീതാഞ്ജലി വന്ന ശേഷമാണ് സെൽവരാഘവന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അതിന് മുമ്പ് മെഷീൻ പോലെയായിരുന്നു. മൂന്ന് കുട്ടികൾ പിറന്നു. ​ഗീതാഞ്ജലി ഇല്ലായിരുന്നെങ്കിൽ അവന് ഭ്രാന്തായേനെ എന്ന് തോന്നും. വലിയ ബുദ്ധിശാലികൾക്ക് അങ്ങനെ സംഭവിക്കാറുണ്ടെന്നായിരുന്നു ഒരിക്കൽ കസ്തൂരി രാജ പറഞ്ഞത്.

More from Filmibeat

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X