'ഡിവോഴ്സായ ഗൗതമി ഗർഭിണി..?, പെപ്പെ ഇത് വല്ലതും അറിയുന്നുണ്ടോ?, സിംഗിളായ ഞാൻ എങ്ങനെ ഗർഭിണിയാകും?'; വീഡിയോ!
സോഷ്യൽമീഡിയയുടെ സാധ്യതകൾ വളർന്നതോടെയും ഓൺലൈൻ ചാനലുകൾ പെരുകിയതോടെയും ബോളിവുഡിൽ കണ്ട് വരാറുള്ളതുപോലെ സെലിബ്രിറ്റികൾ എവിടെ പോയാലും അവിടെയെല്ലാം ക്യാമറ കണ്ണുകൾ എത്തും. അതുകൊണ്ട് തന്നെ താരങ്ങളുടെ വിശേഷങ്ങൾ ഉടനടി ആരാധകർ അറിയാൻ സാധിക്കും. പലപ്പോഴും അത് താരങ്ങൾക്ക് ഗുണവും ദോഷവും വരുത്തിവെക്കാറുണ്ട്. ഇത്തരം ചെറിയ വീഡിയോകൾ മാത്രം കണ്ട് സെലിബ്രിറ്റികൾക്ക് നേരെ സൈബർ ആക്രമണവും വിമർശനവും നടത്തുന്ന രീതിയുമുണ്ട്.
ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് യുവ നടി ഗൗതമി നായർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പുതിയ സിനിമ കൊണ്ടല്ലിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ തിരക്കുകളിലാണ് ഗൗതമി.

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന സിനിമയാണ് കൊണ്ടൽ. ഗൗതമിക്കൊപ്പം പ്രമോഷന് സജീവമായി ആന്റണിയുമുണ്ട്. ഇരുവരും പ്രമോഷൻ കഴിഞ്ഞ് ഒരുമിച്ച് ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുന്നൊരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഓണം അടുത്തതിനാൽ ആ ഒരു വൈബുള്ള സാരിയിലും ഹെയർസ്റ്റൈലുമാണ് ഗൗതമി എത്തിയത്.
പെപ്പെയും ഓണം തീമുള്ള കസവ് മുണ്ടും കർത്ത ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. എന്നാൽ വീഡിയോ വൈറലായതോടെ ഗൗതമി ഗർഭിണിയാണോ എന്നുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. കാരണം വീഡിയോ കണ്ടാൽ ഗൗതമി ഗർഭിണിയാണെന്ന് തോന്നും വയർ വലുതായത് വീഡിയോയിൽ വ്യക്തമാണ്. മാത്രമല്ല വയറിൽ കൈവെച്ചാണ് ഗൗതമി നടന്ന് വരുന്നത്.
വീഡിയോ വൈറലായപ്പോൾ ഡിവോഴ്സായ ഗൗതമി എങ്ങനെ ഗർഭിണിയായി എന്നുള്ള സംശയമായിരുന്നു മറ്റ് ചിലർക്ക്. ചർച്ചകൾക്ക് ചൂടുപിടിച്ചതോടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഗൗതമി തന്നെ നൽകി. യഥാർത്ഥത്തിൽ ഗൗതമി ഗർഭിണിയല്ല. സാരി പറ്റിച്ച പണിയാണ്. സാരി കുറച്ച് സീനായിരുന്നു. സിംഗിളായ ഞാൻ എവിടുന്ന് ഗർഭിണിയാവാനാണ്. ഞാൻ ഉടുത്ത കുറച്ച് പണിയാരുന്നു. വളരെ നീളമുള്ളതായിരുന്നു ഞാനാണെങ്കിൽ മെലിഞ്ഞയാളുമാണ് ഗൗതമി വിശദീകരിച്ചു.
നീളമുള്ള സാരിയായതുകൊണ്ട് തന്നെ ഞൊറിവ് കൃത്യമായി അറേഞ്ച് ചെയ്യാൻ കഴിയാതെ പോയതാണ് വയർ വീർത്തതായി കാഴ്ചക്കാർക്ക് തോന്നാൻ കാരണം. അതുപോലെ തന്നെ ചിലർക്ക് ഗൗതമിക്ക് ഒപ്പമുള്ളത് നടൻ ആന്റണി പെപ്പെയാണെന്നും മനസിലായില്ല. കാരണം ശരീരഭാരം നന്നായി കുറച്ച ലുക്കിലാണ് താരമിപ്പോൾ ഉള്ളത്.

വൈറലായ വീഡിയോ കണ്ട് ഗൗതമിയുടെ ഭർത്താവിന് അങ്കമാലി ഡയറീസിലെ പെപ്പെയുടെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആ കമന്റിലും വ്യക്തമായ മറുപടി നടി നൽകി. ബ്രോ... ഒപ്പമുള്ള പെപ്പെ തന്നെയാണ്. ഞാൻ സിംഗിളാണ്. എനിക്ക് ഭർത്താവില്ല. ഞങ്ങൾ സെപ്തംബർ 13ന് റിലീസ് ചെയ്യുന്ന കൊണ്ടൽ പ്രമോഷനിലാണ് എന്നാണ് ഗൗതമി കുറിച്ചത്.
ശേഷം പെപ്പെയെ മെൻഷൻ ചെയ്ത് ഇത് വല്ലതും കാണുന്നുണ്ടോയെന്ന് സരസമായി ഗൗതമി ചോദിക്കുകയും ചെയ്തു. ഗൗതമിയുടെ മറുപടി വന്നതോടെയാണ് നടി ഗർഭിണിയാണോയെന്ന് ചോദിച്ചുള്ള കമന്റുകൾ കുറഞ്ഞത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. സെക്കന്റ് ഷോക്ക് ശേഷവും ഒരുപിടി ചിത്രങ്ങളിൽ നായികാ വേഷത്തിൽ ഗൗതമിയെ കാണാനായി.
സെക്കന്റ് ഷോയുടെയും കുറുപ്പിന്റേയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായി.
പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. അടുത്തിടെയാണ് ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഗൗതമി തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications











