കാവ്യയും ദിലീപും ഒന്നിക്കേണ്ട സിനിമ; പക്ഷെ സംഭവിച്ചത്; യഥാർത്ഥത്തിൽ നടന്നതെന്തെന്ന് ആർഎസ് വിമൽ

പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. മെയ്തീൻ, കാഞ്ചനമാല എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമ 2015 ലാണ് പുറത്തിറങ്ങിയത്. പൃഥിരാജ്, പാർവതി തിരുവോത്ത് എന്നിവരുടെ അവിസ്മരണീയ പ്രകടനമാണ് സിനിമയിൽ പ്രേക്ഷകർ കണ്ടത്. ആർഎസ് വിമൽ എന്ന സംവിധായകന്റെ ഉദയവും എന്ന് നിന്റെ മൊയ്തീനിലൂടെ നടന്നു. കാഞ്ചനമാലയെക്കുറിച്ച് ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററി ഒരുക്കിയതിന് ശേഷമാണ് ആർഎസ് വിമൽ ഈ വിഷയം സിനിമയാക്കിയത്.

‌ഒരു പുതുമുഖ സംവിധായകന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ആർഎസ് വിമലിന് ലഭിച്ചത്. എന്ന് നിന്റെ മൊയ്തീനിലൂടെ ഇദ്ദേഹത്തിന് ലഭിച്ച ജനപ്രീതി ചെറുതല്ല. പൃഥിരാജ്-പാർവതി എന്ന ഹിറ്റ് ജോഡി ഉണ്ടായതും ഈ ചിത്രത്തിലൂടെയാണ്. എന്നാൽ സിനിമയിലേക്ക് ആദ്യം നായകനും നായികയുമായി തീരുമാനിച്ചിരുന്നത് ഇവരെയല്ല. ദിലീപിനയെും കാവ്യ മാധവനെയും ആണ്. ഈ കാസ്റ്റിം​ഗ് നടക്കാത്തതിനെക്കുറിച്ച് അടുത്തിടെ ആർഎസ് വിമൽ സംസാരിച്ചിട്ടുണ്ട്.

Dileep, Kavya Madhavan

ദിലീപിനെയും കാവ്യയെയും മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സിനിമയുടെ കഥ കേട്ട് വേണ്ടെന്ന് വെച്ചതാണെന്ന് ആർഎസ് വിമൽ പറയുന്നു. ഞാൻ ഈ മേഖലയിൽ അപരിചിതനാണ്. ഇത്രയും ഹെവിയായ സിനിമ എന്നെക്കൊണ്ട് എങ്ങനെ ചെയ്യാൻ പറ്റും എന്ന ആശങ്ക വാസ്തവത്തിൽ ഉണ്ടായിരിക്കാം. ഇതൊക്കെ ദൈവ നിശ്ചയമാണെന്നും ആർഎസ് വിമൽ വ്യക്തമാക്കി. പോപ്പർ സ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ വൻ ഹിറ്റായെങ്കിലും പിന്നീട് ആർഎസ് വിമലുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉടലെടുത്തിരുന്നു. സിനിമയിലേക്ക് ആദ്യം തീരുമാനിച്ചത് കാവ്യയെയും ദിലീപിനെയുമാണെന്നും എന്നാൽ പുതുമുഖ സംവിധായകന്റെ സിനിമയായതിനാൽ ദിലീപ് പിന്മാറിയെന്നും അന്ന് ആർഎസ് വിമൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ നായകനാക്കാൻ സംവിധായകനായ എനിക്ക് താൽപര്യമില്ലെന്നാണ് ദിലീപ് കാവ്യയോട് പറഞ്ഞത്. ഇത് വിശ്വസിച്ച കാവ്യ തന്നെ വിളിച്ച് ദേഷ്യപ്പെട്ടെന്നും സംവിധായകൻ തുറന്നടിച്ചു.

Ennu Ninte Moideen

ദിലീപും കാവ്യയും നായകനും നായികയുമായി എന്ന് നിന്റെ മൊയ്തീൻ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരുന്നെങ്കിൽ എ​ങ്ങനെയായേനെ എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ദിലീപിനെയും കാവ്യയെയും പോലെ സിനിമാ ലോകത്ത് തരം​ഗമായി മാറിയ താരജോഡികൾ വിരളമാണ്. 1999 ൽ ചന്ദ്രനുദിക്കുന്ന എന്ന ചിത്രത്തിൽ നായികാ നായകൻമാരായ കാവ്യയും ദിലീപും പിന്നീട് ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു.

മീശ മാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് ഈ ജോഡി വൻ ജനപ്രീതി നേടിയത്. കാവ്യ അവസാനമായി അഭിനയിച്ച പിന്നെയും എന്ന സിനിമയിലും നായകനായത് ദിലീപാണ്. 2017 ൽ ഇരുവരും ജീവിതത്തിലും ഒരുമിച്ചു. അഭിനയ രം​ഗത്തേക്ക് പിന്നീടൊരു തിരിച്ച് വരവിന് കാവ്യ തയ്യാറായിട്ടില്ല.

എന്ന് നിന്റെ മാെയ്തീനിലേക്ക് പൃഥിക്ക് മുൻപ് നടൻ ഉണ്ണി മുകുന്ദനെയും നായകനായി പരി​ഗണിച്ചെന്ന് ആർഎസ് വിമൽ അടുത്തിടെ തുറന്ന് പറയുകയുണ്ടായി. എന്ന് നിന്റെ മൊയ്തീന് ശേഷം കരിയറിൽ വലിയ ഇടവേളയാണ് ആർഎസ് വിമലിന് വന്നത്.

ശശിയും ശകുന്തളയും എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ആർഎസ് വിമൽ. ഇദ്ദേഹം തിരക്കഥ രചിക്കുകയും നിർമ്മിക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് നവാ​ഗതനായ
ബിചാൽ മുഹമ്മദാണ്.

More from Filmibeat

Read more about: dileep kavya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X