twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയെ പ്രേക്ഷകര്‍ കൈവിട്ടോ??? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

    By Karthi
    |

    മലയാള സിനിമ എക്കാലത്തേയും ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായത് മുതല്‍ തുടങ്ങിയ പ്രതിസന്ധികള്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമായി. റിലീസിന് ഒരുങ്ങിയ ദിലീപ് ചിത്രം രാമലീല യും പ്രതിസന്ധിയിലായി.

    വിവാദങ്ങളും സിനിമ മേഖലയിലെ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ട്. സിനിമ മേഖലയിലെ ഈ അസ്വസ്ഥതകള്‍ ചില പ്രേക്ഷകരെയെങ്കിലും അസ്വസ്ഥരാക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ഇക്കാരണത്താല്‍ പ്രേക്ഷകര്‍ പൂര്‍ണമായും സിനിമയെ കൈവിടും എന്ന വാദങ്ങളെ തള്ളിക്കളയുകയാണ് കണക്കുകള്‍.

    താരങ്ങളല്ല പ്രധാനം

    താരങ്ങളല്ല പ്രധാനം

    താരങ്ങളേയും അവരുടെ വ്യക്തി ജീവിതത്തേയും ആസ്പദമാക്കിയല്ല പ്രേക്ഷകര്‍ തിയറ്ററില്‍ സിനിമ കാണാന്‍ എത്തുന്നത് എന്ന് ബോളിവുഡ് സിനിമയുടെ ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും വീണ്ടും സിനിമയില്‍ സജീവമാകുകയും അവരുടെ നല്ല സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു.

    സിനിമയിലെ ആക്ഷേപങ്ങള്‍

    സിനിമയിലെ ആക്ഷേപങ്ങള്‍

    സിനിമയില്‍ ആക്ഷേപങ്ങളും പ്രതിസന്ധികളും ഉടലെടുക്കുന്നത് ഇത് ആദ്യമല്ല. വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങളും പല താരങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടണ്ടെങ്കിലും അവയൊന്നും സിനിമ വ്യവസാത്തെ മുഴുവനായി ബാധിച്ചിട്ടില്ല. തമിഴ് താരം സുമനും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയി അതിനെ അതിജീവിച്ച്് എത്തിയ വ്യക്തിയാണ്.

    കണക്കുകള്‍ പറയുന്നു

    കണക്കുകള്‍ പറയുന്നു

    ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിലും തിയറ്ററിലെത്തിയ മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ ഈ പ്രതിസന്ധികള്‍ പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റിയിട്ടില്ലെന്നതിന് തെളിവാണ്.

    കഥ മതി താരം വേണ്ട

    കഥ മതി താരം വേണ്ട

    താരങ്ങളെ നോക്കി തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തിയിരുന്ന കാലം കഴിഞ്ഞു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പ്രേക്ഷകര്‍ അവന്റെ രണ്ടര മണിക്കൂറിന് വിലയിട്ടു കഴിഞ്ഞു. ആ വിലയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞാല്‍ മാത്രമേ എത് വലിയ താരത്തിന്റെ സിനിമയ്ക്കും അവന് മുന്നില്‍ സ്ഥാനമുള്ളു.

    ആള് കയറുന്ന നല്ല സിനിമകള്‍

    ആള് കയറുന്ന നല്ല സിനിമകള്‍

    ദിലീപ് വിവാദം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആസിഫ് അലി ചിത്രം സണ്‍ഡേ ഹോളിഡേ തിയറ്ററില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടാനായി എന്ന് മാത്രമല്ല അടുത്ത കാലത്ത് ഒരു ആസിഫ് ചിത്രത്തിന് നേടാന്‍ കഴിഞ്ഞ മികച്ച കളക്ഷനും ചിത്രത്തിന് ലഭിച്ചു.

    താരങ്ങളില്ലാത്ത ഹിറ്റ്

    താരങ്ങളില്ലാത്ത ഹിറ്റ്

    താര ചിത്രങ്ങള്‍ നിര്‍മ്മാതാക്കളുടെ കീശ കാലിയാക്കിയതിന് പിന്നാലെയാണ് താര കേന്ദ്രീകൃതമോ നായക കേന്ദ്രീകതമോ അല്ലാത്ത ചങ്ക്‌സ് എന്ന ചെറു ചിത്രം തിയറ്ററികള്‍ നിറഞ്ഞ് ഓടുകയാണ്. ആദ്യ വാരാന്ത്യം മൂന്നര കോടി നേടിയ ചിത്രത്തിന്റെ ആദ്യദിനവും ഏതൊരു താരത്തേയും മോഹിപ്പിക്കുന്നതായിരുന്നു.

    മൂന്ന് ചിത്രങ്ങള്‍

    മൂന്ന് ചിത്രങ്ങള്‍

    കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. ഈ മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ തിയറ്ററില്‍ നിന്നും സ്വന്തമാക്കിയത് 5.39 കോടിയാണ്. റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ പിന്നിട്ട ആസിഫ് ചിത്രം സണ്‍ഡേ ഹോളിഡേ നേടിയത് 10.73 കോടിയും.

    രാമലീലയെ തള്ളുമോ

    രാമലീലയെ തള്ളുമോ

    ദിലീപ് നടനെ പ്രതിസ്ഥാനത്ത് നിറുത്തി ആരോപണ ശരങ്ങള്‍ എറിയുന്നവരില്‍ ഏറിയ പങ്ക് പ്രേക്ഷകരും രാമലീല എന്ന ദിലീപ് ചിത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിന് തെളിവായിരുന്നു ചിത്രത്തിനും ദിലീപിനും എതിരെ കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോള്‍ പുറത്ത് വന്ന രണ്ടാം ടീസറിന് ലഭിച്ച സ്വീകാര്യത.

    സിനിമയെ സിനിമയായി കാണാം

    സിനിമയെ സിനിമയായി കാണാം

    സിനിമ ഒരിക്കലും വ്യക്തി കേന്ദ്രീകൃതമല്ല. അത് ഒരു കൂട്ടായ്മയുടെ കലാസൃഷ്ടിയാണ്. അതില്‍ വ്യക്തികളില്ല. താരങ്ങളെന്നും താരാധിപത്യമെന്നും പറയുമ്പോഴും ഇതൊന്നും ഒരു നല്ല സിനിമയെ നിശ്ചയിക്കുന്നതിനുള്ള ഉപാധികളല്ല. അങ്ങനെയെങ്കില്‍ ഈ താരങ്ങള്‍ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വന്‍ വിജയമായി മാറണമായിരുന്നു. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുന്നു എന്നത് സമീപകാലങ്ങളില്‍ തെളിയിക്കുകയും ചെയ്തു.

    English summary
    Is Dileep's arrest affects Malayala Cinema? The theater reports and statistics shows that it doesn't.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X