ദിലീപിന്റെ നല്ലകാലം കഴിഞ്ഞോ?
ചിലര്‍ കൂടെയുണ്ടാകുമ്പോള്‍ ഐശ്വര്യവും കൂടെയുണ്ടാകുമെന്നല്ലേ. നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം ഐശ്വര്യം മഞ്ജുവാര്യര്‍ ആയിരുന്നു. മഞ്ജുവിനെ വിവാഹം കഴിച്ചതോടെയായിരുന്നു ദിലീപിന്റെ ജീവിതത്തില്‍ നേട്ടമെല്ലാം ഉണ്ടായതും. മഞ്ജുവിനെ കൈവിട്ടതോടെ ദിലീപിന്റെ ഐശ്വര്യമെല്ലാം കൈവിട്ടുപോകുകയാണ്. പുതിയ ചിത്രമായ ഇവന്‍ മര്യാദരാമനും ദിലീപിന് കൂക്കിവിളിയല്ലാതെ കൈയ്യടിയൊന്നും നല്‍കുന്നില്ല. അതെ മഞ്ജുപോയതോടെ ദിലീപിന്റെ നല്ലനാളുകള്‍ തീര്‍ന്നെന്നു തോന്നുന്നു.
മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമായിരുന്നു ദിലീപിന്റെ റിങ്മാസ്റ്റര്‍ റിലീസ്‌ചെയ്തത്. അതിനു മുന്‍പ് തിയറ്ററിലെത്തിയ മായാമോഹിനി വന്‍ വിജയമായിരുന്നു. എന്നാല്‍ റിങ്മാസ്റ്റര്‍ വേണ്ടത്ര വിജയം നേടികൊടുത്തില്ല. ഷാഫി സ ംവിധാനം ചെയ്ത ചിത്രം മഞ്ജുവിനെ കളിയാക്കുന്നു എന്ന പേരില്‍ ദിലീപിന് ചിലയിടങ്ങളില്‍ നിന്നു ചീത്തയും കേള്‍ക്കേണ്ടി വന്നു.

പിന്നീടാണ് ശൃംഗാരവേലന്‍, വില്ലാളി വീരന്‍, അവതാരം എന്നിവയെത്തുന്നത്. വില്ലാളിവീരനും അവതാരവും ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ട ചിത്രമായിരുന്നു. ജോഷി സംവിധാനം ചെയ്ത അവതാരം ആക്ഷന്‍ ചിത്രമായിട്ടും ജയം നേടിയില്ല. ശൃംഗാരവേലന്‍ ദിലീപിന്റെ പതിവു രീതിയിലുള്ള ചിത്രം തന്നെയായിരുന്നു. നിര്‍മാതാവിനു നഷ്ടമുണ്ടാക്കിയില്ലെങ്കിലും നല്ലൊരു ചിത്രമെന്ന പേരുണ്ടാക്കിയില്ല.
ഏറ്റവും പുതിയ ചിത്രമായ ഇവന്‍മര്യാദ രാമനും മോശമല്ല. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ താരം എന്ന പേരില്‍ ഹെര്‍ക്കുലീസ് സൈക്കിള്‍ സുരാജിന്റെ ശബ്ദത്തോടെ കാണിക്കുമ്പോള്‍ തന്നെ തിയറ്ററില്‍ കൂക്കിവിളിയാണ്. ദിലീപിന്റെ ഏറ്റവും മോശം നാളുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ദിലീപിനെ വിട്ടതിനു ശേഷം മഞ്ജു കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുകയും ചെയ്തു. എന്താ ചെയ്യ, കലികാലത്ത് ഓരോ തോന്നലേ.


Click it and Unblock the Notifications











