ഫഹദ് തരംഗം അവസാനിച്ചോ! വാനോളം പുകഴ്ത്തി, എന്നാൽ നടനിന്ന് സംഭവിക്കുന്നത്; ചർച്ച
ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരില്ല. മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്ന നടനാണ് ഫഹദ്. എന്നാൽ കുറച്ച് നാളുകളായി ഫഹദിന് പരാജയങ്ങൾ വരുന്നുണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2011-2020 കാലഘട്ടത്തിൽ മലയാള സിനിമയുടെ ഫ്ലാഗ് ബിയറർ ആയാണ് ഫഹദ് അറിയപ്പെട്ടത്. ചാപ്പ കുരിശ്, 22 എഫ്കെ, അന്നയും റസൂലും, ആമേൻ, ആർട്ടിസ്റ്റ്, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നെെറ്റ്സ് തുടങ്ങിയ സിനിമകൾ തന്നു.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ നിരൂപക പ്രശംസ നേടിയ ഫഹദിന്റെ സിനിമകൾ ആവേശം, ജോജി, മാലിക് എന്നിവയാണ്. എന്തായിരിക്കും ഇതിന് കാരണം. തമിഴിലും തെലുങ്കിലും കൂടുതൽ സിനിമകൾ ചെയ്തത് കൊണ്ട് മലയാള സിനിമ ചെയ്യാനുള്ള സമയം കുറഞ്ഞു. ഇതിന് പുറമെ മോളിവുഡ് റിയലിസ്റ്റിക് സിനിമകളിൽ നിന്നും മുന്നോട്ട് പോയി ത്രില്ലറുകളിലേക്ക് ശ്രദ്ധ കൊടുക്കുന്നു. ഇതും ഒരു കാരണമായിരിക്കാം എന്നാണ് റെഡിറ്റ് യൂസറുടെ നിരീക്ഷണം.

പലരും സമാന അഭിപ്രായങ്ങൾ പങ്കുവെച്ചു. ഫഹദ് തരംഗം ഏറെക്കുറെ അവസാനിച്ച മട്ടാണെന്ന് അഭിപ്രായങ്ങളുണ്ട്. കാരണം ഫഹദിലെ അഭിനേതാവിനെ പുറത്തെടുക്കുന്ന റോളുകൾ ഇന്ന് വിരളമായേ വരുന്നുള്ളൂ. കൊച്ചി ഗ്യാങ്ങിന്റെ സിനിമകളിലാണ് ഫഹദ് പലപ്പോഴും തിളങ്ങിയത്. ഇവരുടെ സിനിമകൾക്ക് പഴയത് പോലെ സ്വീകാര്യതയില്ലെന്ന് കമന്റുകളുണ്ട്.
ഫഹദിന്റെ ലുക്കിൽ വന്ന മാറ്റങ്ങളും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. മുമ്പത്തേക്കാൾ മെലിഞ്ഞിട്ടാണ് ഫഹദ്. പാച്ചുവും അത്ഭുതവിളക്കും, മാലിക് തുടങ്ങിയ സിനിമകളിൽ ഈ മാറ്റം കാണാം. പഴയ സ്റ്റെെലിഷ് ലുക്കിലേക്ക് ഫഹദ് തിരിച്ചെത്തണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഫഹദിന്റെ പ്രതിഫലമാണ് സിനിമകളുടെ എണ്ണം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം. അഞ്ച് കോടി മുതൽ എട്ട് കോടി വരെയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തിൽ പ്രശംസകൾ മാത്രം കിട്ടിക്കൊണ്ടിരുന്ന ഫഹദിന് 2025 ൽ ഓവർ ആക്ടിന്റെ പേരിൽ വിമർശനം കേട്ടു. ഓടും കുതിര ചാടും കുതിര എന്ന സിനിമയിലായിരുന്നു ഇത്.


Click it and Unblock the Notifications











