'സീരിയൽ താരം ​ഗൗരി കൃഷ്ണൻ‌ ​​ഗർ​ഭിണിയോ..?'; വീടിന്റെ പാലുകാച്ചൽ‌ വീ‍ഡിയോ കണ്ടതോടെ സംശയങ്ങൾ പങ്കിട്ട് ആരാധകർ!

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നായികയാണ് സീരിയൽ താരം ഗൗരി കൃഷ്ണൻ. ഒരു വർഷം മുമ്പാണ് ഗൗരിയും സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ കൂടിയായിരുന്നു മനോജ്. ഇഷ്ടം മനോജ് തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരോട് ആലോചിക്കണം എന്നായിരുന്നു ഗൗരിയുടെ മറുപടി. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയില്‍ നിശ്ചയവും പിന്നാലെ വിവാഹവും നടന്നു.

ഒന്നാം വിവാഹവാർഷികം ​ഗൗരി ഭർത്താവിനൊപ്പം ​ഗംഭീരമായി ആഘോഷിച്ചിരുന്നു. വിജയകരമായി ലെവൽ ഒന്ന് പൂർത്തിയാക്കിയിരുന്നു എന്നാണ് വിവാഹവാർഷിക ദിനം ഗൗരി കുറിച്ചത്. ​ഗൗരിക്ക് സോഷ്യൽമീഡിയ പേജുകൾ മാത്രമല്ല തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാൻ ഒരു യുട്യൂബ് ചാനലുമുണ്ട്.

Gowri krishnan

കഴിഞ്ഞ ദിവസം ​ഗൗരി യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ പുതിയ വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോയാണ് ​ഗൗരി പങ്കിട്ടത്. തിരുവനന്തപുരത്താണ് തന്റെ അച്ഛനും അമ്മയ്ക്കുമായി ​ഗൗരി പുത്തൻ വീടൊന്ന് പണിതുയർത്തിയത്. പാലുകാച്ചലിന്റെയും സദ്യ വിളമ്പുന്നതിന്റെയും എല്ലാം വീഡിയോ ​ഗൗരി പങ്കിട്ടിട്ടുണ്ട്. ​ഗൗരിയുടെ കുടുംബസുഹൃത്തായ ഒരു വ്യക്തിയാണ് ​ഗൗരിയുടെ കുടുംബത്തിനായി സ്വപ്ന ഭവനം പണിതത്.

താൻ പറഞ്ഞ ബഡ്ജറ്റ് അനുസരിച്ച് അതിമനോഹരമായ ഒരു വീടാണ് തനിക്ക് അദ്ദേഹം വെച്ചുതന്നതെന്ന് വീഡിയോയിൽ ​ഗൗരി പറയുന്നുണ്ടായിരുന്നു. പ്ലാൻ ചെയ്തപ്പോൾ ചെറിയ വീടായിരുന്നുവെങ്കിലും പണിത് പൂർത്തിയായപ്പോൾ വലിയ വീടായെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ​ഗൗരി പറഞ്ഞു.

​ഗൃഹപ്രവേശനത്തിന്റെ വളരെ ദൈർഘ്യം കുറഞ്ഞ വീ‍ഡിയോയാണ് ​ഗൗരി പങ്കിട്ടത്. വീടൊന്ന് സെറ്റ് ചെയ്തശേഷം ഹോം ടൂർ താൻ ചെയ്യുമെന്നും വീഡിയോയിൽ ​ഗൗരി പറയുന്നുണ്ട്. ഫർണീച്ചറുകൾ ഒന്നും വീട്ടിൽ സെറ്റ് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഗൃഹപ്രവേശനത്തിന്റെ വീഡിയോ വൈറലായപ്പോൾ മറ്റൊരു സംശയമാണ് ​ഗൗരിയുടെ ആരാധകരിൽ ഉടലെടുത്തത്. വീഡിയോ കണ്ടവരെല്ലാം ​ഗൗരി ​ഗർഭിണിയാണോ എന്നാണ് കമന്റിലൂടെ ചോദിക്കുന്നത്.

കേരള സാരിയും മുലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് ചടങ്ങിൽ ​ഗൗരി പങ്കെടുത്തത്. സാരി ലുക്കിൽ വീഡിയോയിൽ ​ഗൗരിയെ കാണുമ്പോൾ താരം ​ഗർഭിണിയാണെന്ന് തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും ​ഗൗരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Gowri krishnan

വിവാ​ഹശേഷം ​ഗൗരി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. പഠനത്തിന് വേണ്ടിയും ഒരു ജോലി കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. ​​ഗൃഹപ്രവേശനത്തിന്റെ വീഡിയോ പങ്കിട്ട ​ഗൗരിക്കും കുടുംബത്തിനും നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. ​ഗൗരിയുടെയും മനോജിന്റെയും വിവാഹം വൈറലായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്റെ തുടക്കം.

തുടര്‍ന്ന് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് പൗര്‍ണി തിങ്കളിലെ വേഷമാണ്. കൊറോണയുടെ സമയത്തായിരുന്നു ഗൗരിയുടെ കല്യാണ ആലോചന നടന്നിരുന്നത്.

ആദ്യം ഒരു വിവാഹ നിശ്ചയ തിയ്യതി കണ്ടിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാര്‍ക്കും കൊറോണ ബാധിച്ചത് കാരണം ആ നിശ്ചയം നീട്ടി വെയ്‌ക്കേണ്ടി വന്നു. ജനുവരിയിലാണ് ആദ്യത്തെ നിശ്ചയം തീരുമാനിച്ചിരുന്നത്. ഒടുവില്‍ പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് പിന്നീട് നിശ്ചയവും 2022 നവംബറിൽ വിവാഹവും നടക്കുന്നത്. ​ഗൗരി കോട്ടയം സ്വദേശിയാണ്. മനോജ് തിരുവന്തപുരം സ്വദേശിയും. ഇരുവരും തങ്ങൾക്കായി ഒരു വീട് പണികഴിപ്പിക്കുന്ന തിരക്കിലാണ്. അതിന്റെ പാലുകാച്ചലും വൈകാതെ ഉണ്ടാകുമെന്നാണ് ​ഗൗരി പുത്തൻ വീഡിയോയിൽ പറ‍ഞ്ഞത്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X