ഈ അര വട്ടിനെയാണോ ഇദ്ദേഹത്തിന് കിട്ടിയത്?, ലെന ചെയ്ത തെറ്റ്, അവർക്ക് ലഭിച്ച ഏറ്റവും വിലയുള്ള സമ്മാനം; കുറിപ്പ്!

എന്നും വ്യത്യസ്തമായ ചിന്തകളും കാഴ്ചപാടുകളുമുള്ള താരമാണ് ലെന. അതിനാൽ തന്നെ പലവട്ടം പരിഹാസങ്ങളും വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നര വർഷം മുമ്പായിരുന്നു നടിയുടെ വിവാഹം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഭർത്താവ്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.

ഇനിയൊരു വിവാ​ഹ ജീവിതം വേണ്ടെന്ന് ലെന തീരുമാനിച്ച മുന്നോട്ട് പോവുകയായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പ്രശാന്ത് വരുന്നതും ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. ഇപ്പോഴിതാ ലെനയെ കുറിച്ച് ഫേസ്ബുക്ക് യൂസറായ നിഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്... ലെനയെ മനസിലാക്കുന്നു. അതാണ് ഇപ്പോൾ എന്റെ ഹോബി.

actress Lena

ലെനയുടെ ജീവിതത്തിൽ നിന്നും ഏറ്റവും റിലേറ്റബിൾ ആയിട്ടുള്ള ഒരു ഭാഗം എനിക്ക് തോന്നിയത്... കുറച്ചധികം കാലം മുമ്പ് ലെന ആദ്യമായി സ്പിരിച്വാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഒരു ഇന്റർവ്യൂ വന്നത് ഓർമ്മയുണ്ടോ?. അന്ന് അതിന് പരിഹാസ വർഷം നടത്തിയായിരുന്നു മലയാളി സമൂഹം സ്വീകരിച്ചത്. അത്രക്ക് ട്രോളുകൾ, കഞ്ചാവെന്ന് വിളി, വട്ടെന്ന് മുദ്രകുത്തൽ. പാകപെടാത്ത ഒരു സമൂഹത്തിലേക്ക് ആ വിത്ത് വിതച്ചതാണ് ലെന ചെയ്ത തെറ്റ്.

പക്ഷെ അന്നൊരു സംഭവം ഉണ്ടായി. അത്രയും പരിഹസിക്കപ്പെട്ട് വൈറലായതുകൊണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി ആ വീഡിയോ കണ്ടു. ലെനയെ കണ്ടു... കേട്ടു. നമ്പർ കണ്ടെത്തി തേടി പിടിച്ച് വിളിച്ചു. എനിക്ക് മനസിലാവുന്നുവെന്ന് അറിയിച്ചു. ആ സംസാരം പിന്നെ രണ്ട് സോൾസിന്റെ യൂണിയനായി. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തിരുന്ന ലെനക്ക് ഒരു സോൾ‌‍മേറ്റിനെ കിട്ടി.

അതും ചില്ലറകാരനല്ല. കീർത്തിചക്ര നേടിയ ഫൈറ്റർ പൈലറ്റ് പ്രശാന്ത് ബാലകൃഷ്ണൻ. ലോകം മുഴുവൻ അവരെ വലിച്ച് താഴെയിടാൻ നോക്കിയ ഒരു സംഭവത്തിൽ നിന്നുമാണ് അവരുടെ ജീവിതത്തിൽ ഏറ്റവും വിലയുള്ള സമ്മാനം ലഭിച്ചത്. എവരിതിങ് ഹാപ്പൻസ് ഫോർ എ റീസൺ. ആ തത്വം വിശ്വസിക്കുന്നവർക്ക് മാത്രം സംഭവിക്കുന്ന അത്ഭുതങ്ങൾ. അന്ന് മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് ആ വിവാഹ വാർത്ത വന്നത്.

ഈ അര വട്ടിനെയാണോ ഇദ്ദേഹത്തിന് കിട്ടിയതെന്ന് കമന്റ്സ് കണ്ടതും ഓർക്കുന്നു. ആർക്കും മനസിലാവാത്ത ലെനയുടെ ചിന്തകളെ പുറത്തേക്ക് വിട്ട് തേടിയപ്പോഴാണ് ആ ചിന്തകൾക്ക് കൂട്ടായി ഒരാൾ ഈ ലോകത്തുണ്ടെന്ന് അവർക്ക് കണ്ടെത്താനായത്. അതിനിടയിൽ വന്ന കഷ്ടപ്പാടുകൾ അതിലേക്കുള്ള പാതയായിരുന്നു. അത്രക്ക് വ്യത്യസ്തമായിരുന്ന അവരുടെ ലോകങ്ങൾ കൂട്ടി മുട്ടിക്കാനുള്ള യൂണിവേഴ്സിന്റെ പ്ലാൻ. ബോൾ‌ഡ് ആന്റ് അര​ഗന്റ് ആറ്റിട്യൂട് മാത്രം കൊണ്ട് നടന്നിരുന്ന ലെന ഇന്നൊരു ഫീമെയിൽ എനെർജിയിലേക്ക് തിരിച്ചെത്തി.

actress Lena

എന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന തിരിച്ചറിവിൽ ഞാൻ എന്നെ സംരക്ഷിക്കാൻ കൊണ്ട് നടന്നിരുന്ന മസ്കുലിൻ മാസ്ക്ക് ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞു എന്നവർ അവകാശപ്പെടുന്നു. അവരുടെ ചിന്തകൾ, ലുക്ക്സ്, വേഷം ഇതിലെല്ലാം ഫെമിനയിൻ എനർജി കടന്ന് വന്നിരിക്കുന്നു. ഇനി ഈ ബന്ധത്തിൽ ഏറ്റവും മനോഹരമായ ഒരു വാചകമുണ്ട്. ഒറ്റക്ക് ജീവിക്കുമ്പോൾ ആ ഏകാന്തതക്ക് ഒരു കൂട്ട് എന്ന രീതിയിലാണോ പ്രശാന്തിനെ കണ്ടത് എന്ന ചോദ്യത്തിന് അവർ പറഞ്ഞ ഒരു ഉത്തരമുണ്ട്.

അല്ല... എനിക്ക് എന്തേലും കുറവുകൾ ജീവിതത്തിൽ ഉള്ളത് കൊണ്ട് അത് നികത്താൻ ഒരാളെ തേടുന്നത് ഒരിക്കലും ഒരു ഹെൽ‌ത്തി റിലേഷൻഷിപ്പ് ആവുന്നില്ല. ആ കുറവ് നികത്തേണ്ട ഒരു ബാധ്യത അവരുടെ തലയിൽ വെച്ച് കൊണ്ടാണ് ആ ബന്ധം തുടങ്ങുന്നത്. ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങൾ ആയിരിക്കുമ്പോൾ പൂർണതയുള്ള ഒരു സ്പേസ് കണ്ടെത്താൻ കഴിയുന്നുണ്ട് എന്നത് മാത്രമാണ് ഈ ബന്ധത്തിന്റെ അടിത്തറ.

അത് ഒരിക്കലും നമ്മുടെ പാർട്ണർക്ക് ഒരു ഇമോഷണൽ അല്ലെങ്കിൽ ഫിസിക്കൽ ഭാരം ആവില്ല. മടുപ്പ് ഉണ്ടാക്കില്ല. ഇന്ന് ലെനയുടെ ഇന്റർവ്യൂസിന് അടിയിൽ മുഴുവൻ പോസിറ്റീവ് കമന്റ്സാണ്. എനിക്ക് അതൊരു അതിശയമാണ്. ഇത്രയധികം മനുഷ്യർ അവനവനിലേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു. സെൽഫ് റിയലൈസേഷൻ കണ്ടെത്താൻ ശ്രമിക്കുന്നു. അത് സംസാരിക്കുന്നവരെ മനസിലാക്കാൻ കഴിയുന്നു. യൂണിവേഴ്സ് ​ഈസ് ചെയ്ഞ്ചിങ് എന്നായിരുന്നു നിഷയുടെ കുറിപ്പ്. നിഷയുടെ നിരീക്ഷണം ശരിയാണെന്ന തരത്തിലാണ് കുറിപ്പിന് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X