മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്തോ, ഇനിയും ഡിലീറ്റ് ഉണ്ടോയെന്ന് സനുഷ

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സനുഷ . 1998 ൽ പുറത്തിറങ്ങിയ കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ ദാദാസാഹിബ്, ,മീശമാധവൻ, കാഴ്ച എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിലേത് പോലെ തന്നെ തമിഴിലും തിളങ്ങാൻ സനുഷയ്ക്ക് കഴിഞ്ഞിരുന്നു. തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകനിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിനോടൊപ്പം കുട്ടിക്കാലത്തും നായികയായും അഭിനയിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിരുന്നു. നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.

sanusha


സോഷ്യൽ മീഡിയയിൽ സജീവമാണ് സനുഷ. തന്റ സിനിമ ഓർമകളും വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത് സനുഷ പങ്കുവെച്ച ഒരു ചിത്രമാണ്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ തോളിൽ കയറി ഇരിക്കുന്ന ഒരു പഴയ ചിത്രമായിരുന്നു ഇത്. സനുഷയുടേയും മമ്മൂക്കയുടേയും ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.

എന്റെ ചെറുപ്പത്തിൽ ന്യൂഡിറ്റി ഞാൻ മറച്ചിരുന്നു ഇൻസ്റ്റഗ്രാമേ. ഇനിം ഉണ്ടോ ഡിലീറ്റ്. ഇതൊരു കോമ്പറ്റീഷൻ ആക്കാനാണ്, എങ്കിൽ അങ്ങനെ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ പോസ്റ്റിന് മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മറ ആവശ്യമില്ല അല്ലേ കുഞ്ഞി. ഇൻസ്റ്റയോട് പോയി പണി നോക്കാൻ പറ എന്നിങ്ങനെയാണ് ചിത്രത്തിന് കമന്റുകൾ ലഭിക്കുന്നത്. ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ, ആര് കേട്ടാലും ഇല്ലെങ്കിലും ഇൻസ്റ്റഗ്രാം കേൾക്കേണ്ടേ എന്ന് മറുപടിയായി സനുഷ കുറിക്കുന്നു. മമ്മൂക്കയുടെ തോളത്ത് കയറി ഇരിക്കാനും ഒരു ഭാഗ്യം വേണമെന്നും ആരാധകർ പറയുന്നു,

Recommended Video

Mammootty's surprise video call to his fan aswin

എന്നാൽ ഈ ചിത്രം നേരത്തേയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രം ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് നടി വീണ്ടും ഇതേ ചിത്രം ചെറിയ മാറ്റങ്ങളോട പോസ്റ്റ് ചെയ്തത്. എന്റെ കുട്ടി വല്യ അഹങ്കാരം ഓർമകൾ എന്ന് കുറിച്ച് കൊണ്ടായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. കൂടാതെ മെഗാസ്റ്റാറിനോടൊപ്പമുളള ഓർമയും നടി പങ്കുവെച്ചിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

ചിത്രം കാണാം

More from Filmibeat

Read more about: sanusha mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X