അനുഭവിച്ചതൊന്നും മറക്കില്ല, കാവ്യ റിമിയുമായി അകൽച്ചയിലോ; അന്നത്തെ കൂട്ടുകാരികൾ ഇന്ന്...
നടി കാവ്യ മാധവനെ സംബന്ധിച്ച് ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ഭർത്തവായ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവാളിയല്ലെന്ന് കോടതി വിധി വന്നിരിക്കുന്നു. കുറ്റപ്പെടുത്തലുകളുടെയും അധിക്ഷേപങ്ങളുടെയും നാളുകൾ ഒരു പരിധി വരെ അവസാനിച്ചിരിക്കുന്നു. എട്ടര വർഷങ്ങളാണ് ഈ കേസ് മുന്നോട്ട് പോയത്. ഇതിനിടെ കാവ്യ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്ന ഒരു കാലമുണ്ടായിരുന്നു. അടുത്ത കാലത്താണ് നടി സോഷ്യൽ മീഡിയയിൽ സാന്നിധ്യമറിയിച്ചത്.
ഇതിനിടെ സിനിമാ ലോകത്ത് കാവ്യക്കുണ്ടായിരുന്ന പല സൗഹൃദങ്ങളും ഇല്ലാതായി. ഗായിക റിമി ടോമിയും കാവ്യ മാധവനും ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ട് പേരുടെയും കരിയറിലെ വളർച്ച ഏകദേശം ഒരേ കാലഘട്ടത്തിലാണ്. മീശമാധവൻ എന്ന ദിലീപ് ചിത്രത്തിൽ കാവ്യ നായികയായപ്പോൾ റിമി ഈ സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധ നേടി.

പിന്നീടിങ്ങോട്ട് രണ്ട് പേരുടെയും പടി പടിയായുള്ള വളർച്ചയാണ് സിനിമാ ലോകം കണ്ടത്. കാവ്യ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായി. റിമി പിന്നണി ഗാനവും സ്റ്റേജ് ഷോയുമെല്ലാമായി വലിയ ജനപ്രീതി നേടി. ഉയർച്ചയിലും ഇവരുടെ സൗഹൃദം ദൃഡമായിരുന്നു. വിദേശ ഷോകളിൽ ഇവർ മിക്കപ്പോഴും ഒരുമിച്ചായിരുന്നു.
ഞാൻ കണ്ട് തുടങ്ങിയത് മുതൽ മലയാള സിനിമയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന നായിക കാവ്യയാണ്. നല്ല സുഹൃത്താണ്. പാലായിലുള്ള വീട്ടിൽ ആ വഴി പോകുമ്പോൾ വിളിച്ചില്ലെങ്കിലും കയറി വരാൻ കാണിക്കുന്ന മനസുണ്ട്. നല്ലൊരു മനസുള്ളയാളാണ് കാവ്യയെന്ന് ഒരിക്കൽ റിമി ടോമി പറഞ്ഞിരുന്നു. നിരവധി വേദികളിൽ ഇവർ തമ്മിലുള്ള സൗഹൃദം പ്രകടമായിരുന്നു. റിമി ആങ്കറായിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിൽ രണ്ട് തവണ കാവ്യ അതിഥിയായി വന്നിട്ടുണ്ട്.
എന്നാൽ ഏറെക്കാലമായി ഇവരെ ഒരുമിച്ച് കാണാറേയില്ല. എന്താണീ സൗഹൃദത്തിന് സംഭവിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ റിമി കാവ്യ മാധവനെ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ കാവ്യ തിരിച്ച് ഫോളോ ചെയ്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ റിമി അന്വേഷണ സംഘത്തിന് നൽകിയ മാെഴി ദിലീപിനെ എതിരായാണ് ബാധിച്ചത്. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് കാവ്യയെ വിളിച്ചപ്പോൾ കാവ്യയുടെ പ്രതികരണത്തിൽ ഞെട്ടലില്ലായിരുന്നെന്നും ഇത് അസ്വഭാവികമായി തോന്നിയെന്നും റിമി പറഞ്ഞിരുന്നു.
കോടതിയിൽ റിമി മൊഴി മാറ്റിയിട്ടുമില്ല. ഈ സംഭവം കാരണം കാവ്യ റിമിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന ചോദ്യവുമുണ്ട്. തനിക്കും ഭർത്താവിനുമുണ്ടായ പ്രശ്നങ്ങൾ കാവ്യ പെട്ടെന്നൊന്നും മറക്കില്ലെന്ന് ഉറപ്പാണ്. ഒരിക്കൽ ഇതേക്കുറിച്ച് കാവ്യ സംസാരിച്ചിട്ടുമുണ്ട്. കഴിഞ്ഞ് പോയ ഓരോ നിമിഷവും മറന്ന് പോകരുതെന്ന് ദിലീപേട്ടനെ ഓർമിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം. എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരുമെന്ന് ഉറപ്പാണ്. അന്ന് എല്ലാം തുറന്ന് പറയുമെന്നും കാവ്യ മാധവൻ പറഞ്ഞു. വനിതയ്ക്ക് നൽകിയ ഈ അഭിമുഖം അന്ന് വിവാദമായിരുന്നു.


Click it and Unblock the Notifications











