'ഒരു കുഞ്ഞിനെ കൂടി ദൈവം നൽക്കട്ടെ...'; കേരള സാരിയിൽ ബാലയ്ക്കൊപ്പം കോകില, വിവാഹസൽക്കാരത്തിന്റെ വീഡിയോ
ഒരു പങ്കാളിയേയും കുഞ്ഞിനേയും സ്വന്തമായി വേണമെന്നും കുടുംബമായി മനസമാധാനത്തോടെ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ദിവസമാണ് നടൻ ബാല പറഞ്ഞത്. മുമ്പ് രണ്ട് തവണ വിവാഹിതനായിയെങ്കിലും അവയൊന്നും അധികകാലം നീണ്ടുനിന്നില്ല. അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. ആ ബന്ധത്തിൽ ഒരു പെൺകുഞ്ഞും നടന് പിറന്നു. പക്ഷെ ഇരുവരും പിന്നീട് വേർപിരിഞ്ഞു.
എന്നാൽ മകളെ കാണാൻ ബാലയ്ക്ക് അവസരങ്ങൾ ലഭിക്കാറില്ലായിരുന്നു. കാരണം കുഞ്ഞിന്റെ കസ്റ്റഡി അമൃതയ്ക്കാണ് കോടതി നൽകിയിരിക്കുന്നത്. പിന്നീട് മൂന്ന് വർഷം മുമ്പ് ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു. എന്നാൽ ആ ബന്ധത്തിൽ കുഞ്ഞുങ്ങളൊന്നുമില്ല. മാസങ്ങൾക്ക് മുമ്പ് എലിസബത്തുമായുള്ള വിവാഹ ജീവിതവും ബാല അവസാനിപ്പിച്ചു.

വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബാല പറഞ്ഞ് ദിവസങ്ങൾ മാത്ര പിന്നിടവെയാണ് ഇന്ന് രാവിലെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് മുറപ്പെണ്ണ് കൂടിയായ കോകിലയെ നടൻ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചത്. ആദ്യത്തെ രണ്ട് വിവാഹത്തിനും ഉണ്ടായിരുന്നതുപോലുള്ള ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിരുന്നു വിവാഹവും ശേഷം സുഹൃത്തുക്കൾക്കായി നടന്ന വിവാഹസൽക്കാരവുമെല്ലാം.
വെറുമൊരു കേക്ക് കട്ടിങ് ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം ബാലയുടെ അമ്മയൊന്നും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ നിന്നും ബാലയുടെ ഉറ്റ ചങ്ങാതിയും നടനുമായ മുന്ന മാത്രമാണ് ദമ്പതികൾക്ക് ആശംസ നേരാനും ചടങ്ങിന് സാക്ഷിയാകാനും എത്തിയത്.
വിവാഹസൽക്കാരത്തിന് കേരള സാരിയിൽ സുന്ദരിയായാണ് കോകില എത്തിയത്. പച്ച നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ബാലയുടെ വേഷം. അതേസമയം വിവാഹസൽക്കാരത്തിൽ നിന്നുള്ള കോകിലയുടെ വീഡിയോ വൈറലായതോടെ കമന്റുകളുമായി പ്രേക്ഷകർ എത്തി. അതിൽ ഏറെയും പേർ സംശയമായി ചോദിച്ചത് കോകില ഗർഭിണിയാണോ എന്നാണ്.
താലികെട്ട് ചടങ്ങ് മുതൽ വിവാഹസൽക്കാരം വരെയുള്ള ചടങ്ങുകളിൽ എല്ലാം കോകില സാരി ഉപയോഗിച്ചും കൈകൾ ഉപയോഗിച്ചും വയർ മറച്ച് പിടിക്കാൻ ശ്രമിച്ചതാണ് പ്രേക്ഷകരിൽ സംശയത്തിന് വഴിവെച്ചത്. കോകില ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ ബാല തീരുമാനിച്ചതെന്ന സംശയവും കമന്റ് ബോക്സിൽ ആരാധകർ കുറിച്ചു. എന്നാൽ കോകിലയ്ക്ക് ശരീര ഭാരമുള്ളതുകൊണ്ടാകും എന്നാണ് സംശയം പ്രകടിപ്പിച്ച് എത്തിയവർക്ക് മറ്റ് ചിലർ മറുപടി നൽകി കുറിച്ചത്.

ഇരുവരുടെയും വിവാഹസൽക്കാര വീഡിയോയ്ക്ക് താഴെ ബാലയ്ക്ക് എത്രയും വേഗം ഒരു കുഞ്ഞ് കൂടി പിറക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പമാണ് കോകിലയുടെ താമസം. കൃത്യമായി സ്നേഹവും പരിചരണവും ഇപ്പോൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ സമാധാനമുണ്ടെന്നും അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞിരുന്നു.
ചെന്നൈ സ്വദേശിയാണ് കോകിലയും. ചെറുപ്പം മുതൽ ബാലയെ കോകില സ്നേഹിക്കുന്നണ്ടത്രെ. അത് മനസിലാക്കിയപ്പോൾ പങ്കാളിയാക്കുകയായിരുന്നുവെന്നും താലികെട്ട് ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞിരുന്നു. വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള ശ്രമങ്ങളും ബാല ആരംഭിച്ച് കഴിഞ്ഞു.


Click it and Unblock the Notifications