»   » ചാക്കോച്ചന്റെ വാദം അംഗീകരിക്കാനാവില്ല

ചാക്കോച്ചന്റെ വാദം അംഗീകരിക്കാനാവില്ല

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ തറവാട്ടില്‍ നിന്നു കടന്നു വന്നവന്‍ സുന്ദരന്‍, സുമുഖന്‍, ഹിറ്റ് സിനിമകള്‍ സ്വന്തം പ്രഭാവത്തില്‍ സൃഷ്ടിച്ചവന്‍, ചാന്‍സ് ചോദിച്ച് ആരേയും വിളിക്കാറില്ല, പോയികാണാറില്ല. സിനിമയില്ലെങ്കില്‍ ബിസിനസ്സും കൊണ്ട് അന്തസ്സായി ജീവിക്കാനുമറിയാം.

Kunchacko Boban

ഇടക്കാലത്ത് വീണ്ടും സിനിമാമോഹം കലശലാവുകയും തിരിച്ചുവന്നപ്പോള്‍ അവസരങ്ങള്‍ എമ്പാടും ലഭിക്കുകയും ചെയ്ത താരമാണ് കുഞ്ചാക്കോ ബോബന്‍. രണ്ടാംവരവ് ഗംഭീരമായ വിജയമാക്കി നീങ്ങുമ്പോഴും അടുത്തറിയുന്നവര്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞു. ഡീസന്റ് ഫെല്ലോ, ഉത്തരവാദിത്വത്തോടെ ജോലി ചെയ്യും, അഹങ്കാരമില്ല, പാരവെപ്പില്ല, നല്ല പെരുമാറ്റം. എന്നും എല്ലാവരും ഇതു തന്നെയാണ് കേട്ടതെങ്കിലും ചിലര്‍ പറഞ്ഞു തുടങ്ങി.

പുതിയ ആള്‍ക്കാര്‍ക്ക് ഡേറ്റു കൊടുക്കുന്നില്ല, ഡേറ്റുണ്ടായിട്ടും രണ്ടുവര്‍ഷം ബിസിയാണെന്നാ പറച്ചില്‍ ഇങ്ങനെ ഒരു ടോക്ക് ഇന്‍ഡസ്ട്രിയില്‍ പരക്കുന്നത് പുള്ളിക്കാരനും അറിഞ്ഞു. മലയാളസിനിമയുടെ മൊത്തം അഹങ്കാരം പൃഥ്വിരാജിനും ആസിഫ്അലിയ്ക്കും കൂടി വീതിച്ചു കൊടുത്തു എല്ലാവരും കൈകഴുകിയിരിക്കുമ്പോഴാണ് ഈ പുതിയ അറിവുകള്‍ മുളച്ചു തുടങ്ങുന്നത്. അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട പുതുമുഖ നായകന്‍മാര്‍ക്കൊന്നും അഹങ്കാരമില്ലായെന്നാണ് കേള്‍വി. അതിനുമാത്രം സിനിമയൊന്നും കാണാനുമില്ല.

എല്ലാവരും ചുളുവിന് ആസിഫ് അലിക്ക് പഠിക്കുമ്പോള്‍ അവിടെയുമില്ല ഇവിടെയുമില്ല എന്ന ഡീസന്റ് പാര്‍ട്ടിക്കും കിട്ടി ചില പഴികള്‍. അതിന് കുഞ്ചാക്കോ ബോബന്‍ നല്ല ഒരു ന്യായം കണ്ടെത്തിയിരിക്കുന്നു എന്നു മാത്രമല്ല അത് ആസിഫ് അലിക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു. നമ്മള്‍ സിനിമയെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ കൂടും.

ആര്‍ക്കും ഒരു ദോഷവുംചെയ്യാതെ കഴിഞ്ഞുകൂടിയ എനിക്കും കിട്ടിയില്ലേ പേരുദോഷം ഇതാണ് ഇവിടുത്തെ അവസ്ഥ. അവസരങ്ങള്‍ കൂടുന്നവര്‍ക്ക് അസൂയക്കാരും കൂടും. പ്രത്യേകിച്ച് സിനിമയില്‍ മാങ്ങയുള്ള മാവിന് ഏറുകിട്ടും അതാണല്ലോ പതിവ്. സ്വന്തം കരിയര്‍, ഇമേജ് ഇതൊന്നും നോക്കാതെ സിനിമയെ സ്‌നേഹിച്ചതുകൊണ്ടല്ലേ തങ്ങളുടെ നേര്‍ക്ക് ഇത്തരം ഏറുകള്‍ വരുന്നതെന്ന കണ്ടെത്തല്‍ കുറച്ച് അതിശയോക്തിയായിപോയില്ലേ? കാരണം താരങ്ങള്‍ സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചുതുടങ്ങിയിരുന്നെങ്കില്‍ എന്നേ മലയാളസിനിമ രക്ഷപ്പെട്ടേനെ.

English summary
Not many know that Kunchacko Boban's first Mollywood outing was in Fazil's Dhanya in 1981 as a five-year-old, alongside Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam