വീണ്ടും വിവാ​ദം? ലക്ഷ്മി മേനോനെ സെറ്റിൽ നിന്നും തിരിച്ചയച്ചു; ആരോപണവുമായി അന്തനൻ

നടി ലക്ഷ്മി മേനോനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. ഒരു സിനിമയുടെ ഷൂട്ടിം​ഗിന് മലേഷ്യയിലെത്തിയ ലക്ഷ്മി മേനോൻ ഇവിടെ ഷൂട്ടിം​ഗുമായി സഹകരിച്ചില്ലെന്നും ഇത് കൊണ്ട് നടിയെ തിരികെ അയച്ചെന്നും അന്തനൻ പറയുന്നു. മീഡിയ സർക്കിൾ എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.

ആ സിനിമയുടെ നിർമാതാവ് ലിം​ഗുസ്വാമിയാണെന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന് ലക്ഷ്മി മേനോനോട് ഒ‍രു സെന്റിമെന്റുണ്ട്. കുംകി എന്ന സിനിമയിലൂടെ നടിയെ കൊണ്ട് വന്നത് ലിം​ഗുസ്വാമിയാണ്. ലക്ഷ്മി മേനോൻ രാശിയുള്ള നടിയാണെന്നെന്ന് ഒരിക്കൽ അദ്ദേഹം വേദിയിൽ പറഞ്ഞിട്ടുമുണ്ട്. അവർ അഭിനയിക്കുന്ന സിനിമകളെല്ലാം വിജയം നേടുന്ന കാലമുണ്ടായിരുന്നു. അതിന് ശേഷം പലരും ലക്ഷ്മി മേനോനോട് അടുപ്പം കാണിച്ച് മറ്റാെരു വഴിയിലേക്ക് അവരെ കൊണ്ട് പോയി. അതിനവർ അഡിക്ടായി. അല്ലെങ്കിൽ തമിഴ് സിനിമാ രം​ഗത്ത് ഇന്നും ലക്ഷ്മി മേനോൻ തുടർന്നേനെ. ഒരു ഘട്ടത്തിൽ സിനിമാ രം​ഗം ഒന്നടങ്കം നടിയെ കെെ വിട്ടു.

Lakshmi Menon

അങ്ങനെ അവർ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയി. കുറേക്കാലത്തിന് ശേഷം ലിം​ഗുസ്വാമി നിർമിക്കുന്ന സിനിമയാണിത്. നായികയായി ലക്ഷ്മി മേനോൻ വരട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചു. മലേഷ്യയിലായിരുന്നു ഷൂട്ടിം​ഗ്. അവിടെ ഷൂട്ടിം​ഗിന് കൃത്യ സമയത്ത് ലക്ഷ്മി മേനോൻ എത്തുന്നില്ല. അങ്ങനെ നടിയെ തിരികെ അയക്കുകയായിരുന്നെന്ന് അന്തനൻ പറയുന്നു. ചില ദുശീലങ്ങളാണ് ലക്ഷ്മി മേനോന്റെ കരിയറിനെ ബാധിക്കുന്നതെന്നും ഇപ്പോഴും ചെറിയ പ്രായമാണ്, അവർ തിരികെ വരാമെന്നും അന്തനൻ പറയുന്നു. പരാമർശത്തിൽ ലക്ഷ്മി മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുറേ നാളുകളായി സിനിമാ രം​ഗത്ത് ലക്ഷ്മി മേനോൻ സജീവമായിരുന്നില്ല. അടുത്തിടെ നടി ഒരു കേസിലും അകപ്പെട്ടു. പബ്ബിൽ വെച്ചുണ്ടായ വഴക്കിനെ തുടർന്ന് ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു കേസ്. പിന്നീട് ഈ കേസ് ഒത്തുതീർപ്പിൽ പരിഹരിച്ചു.

Lakshmi Menon

തമിഴിലെ മുൻനിര നടിയായി വളരവെയാണ് ലക്ഷ്മി മേനോൻ ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷയായായത്. 2016 മുതൽ നടി സിനിമകളിൽ സജീവമല്ലാതായി. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു. ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങിയ നടിയാണ് ലക്ഷ്മി മേനോൻ. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രംഗത്തേക്ക് കൊണ്ടുവരുന്നത്. ഇദ്ദേഹം സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയയിൽ ചെറിയൊരു വേഷം ലക്ഷ്മി മേനോൻ ചെയ്തിരുന്നു.

More from Filmibeat

Read more about: lakshmi menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X