'മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ..?, ശരീര ഭാരത്തെക്കാൾ കൂടുതലാണ് ഷൂവിന്റെ ഭാരം'
മലയാളിയെന്നോ തമിഴനെന്നോ വ്യത്യാസമില്ലാതെ ഓരോ സിനിമാ പ്രേക്ഷകനും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത റോജ. 1992ൽ തമിഴകത്തും ഒപ്പം ഇന്ത്യ മുഴുവനും കലക്ഷൻ റിക്കാർഡുകൾ തിരുത്തി കുറിച്ച സിനിമയിലൂടെ കരിയർ തന്നെ മാറി മറിഞ്ഞ ഒരാൾ നായികയായ മധുബാലയായിരുന്നു. റോജയ്ക്ക് മുമ്പും പിമ്പും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകന് മധുബാലയെന്നും റോജയാണ്. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും മലയാളത്തിലും അങ്ങ് ബോളിവുഡിൽ വരെയും നല്ല വേഷങ്ങൾ താരം ഇതിനോടകം ചെയ്ത് കഴിഞ്ഞു.
റോജയ്ക്കുശേഷം മധുബാല ചെയ്തതിൽ മലയാളികൾ ഏറ്റെടുത്ത മറ്റൊരു സിനിമ യോദ്ധയാണ്. അശ്വതിയായി മോഹൻലാലിനും ജഗതിക്കുമൊപ്പം മാധുവും സ്ക്രീനിൽ നിറഞ്ഞ് നിന്നു. അഭിനയത്തില്‍ നിന്ന് ഇടക്കാലത്ത് ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും എല്ലാം വളരെ അധികം സജീവമാണ് നടി.

പ്രായവും ജീവിതം ആസ്വദിയ്ക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പറയുന്ന നടി തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അമ്പത്തിയഞ്ചുകാരിയായ താരത്തിന്റെ ഒരു എയർപോർട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം താരം മുംബൈ എയർപോട്ടിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ ഒരു ബോളിവുഡ് പാപ്പരാസി ചാനലിന്റെ സോഷ്യൽമീഡിയ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
ബ്ലാക്ക് സ്കിന്നി ജീൻസും കറുത്ത ഫുൾ സ്ലീവ് ടോപ്പും കാർഡിഗനുമായിരുന്നു മാധുവിന്റെ വേഷം. ഒപ്പം പേസ്റ്റൽ നിറത്തിലുള്ള ലോങ് ബൂട്ടും മാധു ധരിച്ചിരുന്നു. അമ്പത്തിയഞ്ചിലും ശരീരത്തിൻരെ ഫിറ്റ്നസ് മാധു കാത്തുസൂക്ഷിക്കുന്നുണ്ട്. അനാവശ്യ ശരീരഭാരം നിലനിർത്തുന്നതിനോട് താൽപര്യമില്ലാത്തതിനാൽ കൃത്യമായ ഫിറ്റ്നസ് മാധു ഫോളോ ചെയ്യുന്നുണ്ട്.
നടിയുടെ എയർപോട്ട് വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരിഹാസ കമന്റുകളാണ് ഏറെയും കമന്റ് ബോക്സിൽ നിറഞ്ഞത്. നടിയുടെ നടത്തത്തിന് എന്തോ വശപിശകുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. നടത്തത്തിൽ ഒരു ബാലൻസ് ഇല്ലാത്തതായി തോന്നുന്നുവെന്നും മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ..? എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാൽ അത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടല്ലെന്നും ശീലമില്ലാത്ത ഷൂസ് ധരിച്ചതിന്റെ പരിണിത ഫലമാണെന്നും ചിലർ കുറിച്ചു.
ശരീര ഭാരത്തെക്കാൾ കൂടുതലാണ് നടിയുടെ ഷൂവിന്റെ ഭാരമെന്നും കമന്റുകളുണ്ട്. ചിലർ താരത്തെ വസ്ത്രത്തെയും വിമർശിച്ചു. ശീതകാലാവസ്ഥയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കാർഡിഗൻ പോലുള്ള ധരിച്ച് മുംബൈയിലെ ചൂടൻ കാലാവസ്ഥയിൽ നടക്കുന്നതിനായിരുന്നു പരിഹാസം. അഴകന്‍ എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മാധു തൊണ്ണൂറുകളില്‍ സിനിമയിൽ സജീവമായിരുന്നു.

റോജ, ജെന്റില്‍മാന്‍ പോലുള്ള സിനിമകളിലെ അഭിനയമാണ് നടിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. 1999ലാണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അമയയും കെയിയയും. അതിൽ മുതിർന്നയാൾക്ക് 23 വയസായി. കല്യാണം കഴിഞ്ഞിട്ട് 25 വർഷമായി.
എന്നാലും ഞങ്ങൾ വഴക്ക് കൂടുമ്പോൾ ഞാൻ പറയാറുണ്ട്... നിങ്ങൾ എന്നെ കല്യാണം കഴിച്ചത് ഷോറൂമിൽ ഇരിക്കുന്ന ബിഎംഡബ്ലിയു കാർ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയതുപോലെ അല്ലേയെന്ന്. ഞാൻ ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.
അവർക്ക് ഇന്നൊരാളോട് പ്രണയം തോന്നിയാൽ നാളെ അത് ഉണ്ടാവണമെന്നില്ല. അത് വേറെ ആളോട് ആയിരിക്കും. ഇങ്ങനെ കുറെ കാര്യങ്ങൾ ഞാൻ ലൈഫിൽ കണ്ടതാണ്. അതുകൊണ്ട് ഒരു നടനെ കല്യാണം കഴിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
ആനന്ദിനെ കണ്ടപ്പോൾ അദ്ദേഹത്തിന് പ്രണയലേഖനം എഴുതാനോ റോസാപ്പൂവ് കൊടുത്ത് പ്രൊപ്പോസ് ചെയ്യാനോ ഒന്നും അറിയാത്ത ആളാണെന്ന് മനസിലായി. ഞാൻ എങ്ങനെയാണോ അതിന്റെ ഓപ്പോസിറ്റായ ആളാണ്. പക്ഷെ ഭയങ്കര ജനുവിനായ ആളാണ് എന്നാണ് ഭർത്താവിനെ കുറിച്ച് ഒരിക്കൽ മാധു പറഞ്ഞത്.


Click it and Unblock the Notifications











