ആദ്യ വിവാഹബന്ധത്തിന് പിന്നാലെ രണ്ടാമത്തെ ബന്ധത്തിലും പ്രശ്നങ്ങൾ; മഹാലക്ഷ്മി ദുഖത്തിലെന്ന് സൂചന
തമിഴകത്ത് കഴിഞ്ഞ കുറേനാളുകളായി ചർച്ചാ വിഷയമായി തുടരുന്ന താര ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും. രവീന്ദറിന്റെ വണ്ണമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്. ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികൾ ഇതൊന്നും കാര്യമാക്കിയില്ല. സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസിൽ രവീന്ദർ അറസ്റ്റിലായത്.
16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവർ പ്രൊജക്ടിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നൽകിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാർ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് രവീന്ദർ അറസ്റ്റിലായത്. ഇത് വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. രവീന്ദറിനെതിരെ മറ്റ് പരാതികളും വന്നതായി തമിഴ് മാധ്യമങ്ങളിൽ വാർത്തകളുണ്ട്.

ഇതിനിടെ മഹാലക്ഷ്മിയെക്കുറിച്ച് ചില അഭ്യൂഹങ്ങളും പുറത്ത് വന്നു. രവീന്ദർ അറസ്റ്റിലായത് മഹാലക്ഷ്മിയെ ഞെട്ടിച്ചെന്നും നടിക്ക് ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് വിവരം. കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് ഇക്കാര്യം തന്നിൽ നിന്ന് മറച്ച് വെച്ചു. രവീന്ദർ തന്നെ വഞ്ചിച്ചെന്നും മഹാലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞെന്ന് തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ദമ്പതികളെക്കുറിച്ച് നേരത്തെയും സമാന ഗോസിപ്പുകൾ വന്നതാണ്. എന്നാൽ ഇവയൊന്നും സത്യമായിരുന്നില്ല. സോഷ്യൽ മീഡിയയിൽ മഹാലക്ഷ്മി ഇപ്പോഴും ഫോട്ടോകൾ പങ്കുവെക്കുന്നതിനെതിരെ നടിക്ക് കുറ്റപ്പെടുത്തലുകൾ വരുന്നുണ്ട്. ഭർത്താവ് ജയിലിലായിരിക്കെയും സന്തോഷത്തിലാണല്ലോ എന്നാണ് അധിക്ഷേപം. രവീന്ദറിനെ വിവാഹം ചെയ്യാൻ ആദ്യം മഹാലക്ഷ്മി മടിച്ചിരുന്നു.

ആദ്യ വിവാഹത്തിലെ അനുഭവങ്ങളാണ് നടിയെ പിന്നോട്ട് വലിച്ചത്. അനിൽ എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. 2019 ലാണ് ഇവർ വേർപിരിയുന്നത്. അനിൽ തന്നെ ഉപദ്രവിച്ചെന്നും ഇദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും മഹാലക്ഷ്മി ആരോപിച്ചിരുന്നു. എന്നാൽ ഈശ്വർ രഘുനാഥ് എന്ന നടനുമായി മഹാലക്ഷ്മി ബന്ധമുണ്ടെന്നാണ് അനിൽ ആരോപിച്ചത്.
ഈശ്വർ രഘുനാഥിന്റെ ഭാര്യയും സമാന ആരോപണവുമായെത്തി. എന്നാൽ പിന്നീട് മഹാലക്ഷ്മി തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കി അനിൽ ഒരു പത്രസമ്മേളനം നടത്തി. എല്ലാം മറന്ന് ജീവിക്കാമെന്നും ദയാവായി തന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തണമെന്നും അനിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മഹാലക്ഷ്മി ഇതിന് തയ്യാറായില്ല.
പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് രവീന്ദറിനെ നടി വിവാഹം ചെയ്യുന്നത്. രവീന്ദറിന്റെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. പരസ്പരം മനസിലാക്കിയാണ് മഹാലക്ഷ്മിയെ വിവാഹം ചെയ്തതെന്ന് നേരത്തെ രവീന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹസമയത്തും മഹാലക്ഷ്മിക്കെതിരെ കുറ്റപ്പെടുത്തലുകൾ വന്നിട്ടുണ്ട്. രവീന്ദർ പണക്കാരനായതിനാലാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നും പണം മാത്രമാണ് മഹാലക്ഷ്മി ലക്ഷ്യം വെക്കുന്നതെന്നും ആക്ഷേപം ഉയർന്നു.
എന്നാൽ തനിക്ക് രവീന്ദറിന്റെ പണം കണ്ടല്ല വിവാഹം ചെയ്തതെന്ന് മഹാലക്ഷ്മി വ്യക്തമാക്കി. സീരിയൽ രംഗത്ത് നടി ഇപ്പോഴും സജീവമാണ്. രവീന്ദർ പണം കാണിച്ച് മഹാലക്ഷ്മിയെ വശീകരിച്ചു എന്നും ആക്ഷേപം വന്നിരുന്നു. പരിഹാസങ്ങളെ രവീന്ദർ ചിരിച്ച് തള്ളുകയാണുണ്ടായത്.


Click it and Unblock the Notifications











