മാളവിക ജയറാമിന്റെ വരൻ ക്രിസ്ത്യനാണോ..?, ക്രിസ്തീയ ആചാരപ്രകാരം എൻഗേജ്മെന്റ്, ചിത്രങ്ങൾ പങ്കിട്ട് താരപുത്രി!
നടൻ ജയറാമിപ്പോൾ മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ആദ്യം കാളിദാസിന്റെ വിവാഹനിശ്ചയമായിരുന്നു നടന്നത്. അത് ഹിന്ദു ആചാരപ്രകാരം ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മോഡലായ തരിണി കലിംഗരായരുമായാണ് കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയ ചടങ്ങുകൾക്ക് ശേഷം സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മാളവികയുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു.
വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത് വൈറലായിരുന്നു. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവെച്ചിട്ടില്ലായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമാണ് തന്റെ വരന്റെ വിവരങ്ങൾ മാളവിക പുറത്തുവിട്ടത്. കൂർഗിൽ വെച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. നടി അപർണ ബാലമുരളിയുടെ നേതൃത്വത്തിലുള്ള ഇവന്റ്മാനേജ്മെന്റ് ടീമായിരുന്നു മാളവികയുടെ വിവാഹനിശ്ചയത്തിനുള്ള വേദിയും മറ്റും അലങ്കരിച്ചത്.
ഹിന്ദു ആചാരപ്രകാരം മാത്രമല്ല ക്രിസ്ത്യൻ ആചാരപ്രകാരവും മാളവികയുടെ വിവാഹനിശ്ചയം നടന്നുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ക്രിസ്ത്യൻ രീതിയിൽ നടന്ന എൻഗേജ്മെന്റിന്റെ ചിത്രങ്ങൾ മാളവിക സോഷ്യൽമീഡിയയിൽ പങ്കിട്ടു.
നനുത്ത തൂവെള്ള ഗൗണും നീളൻ വെയിലും ധരിച്ച് സിംപിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് എൻഗേജ്മെന്റിന് മാളവിക എത്തിയത്. കറുത്ത സ്യൂട്ടായിരുന്നു വരന്റെ വേഷം. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂ-വരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്.
ചില ചിത്രങ്ങള്‍ കണ്ടാല്‍ ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നതെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ വരന്‍ ക്രിസ്ത്യാനിയാണോയെന്ന് ചോദിച്ച് ചിലര്‍ എത്തിയിട്ടുണ്ട്. നവനീത് ഗിരീഷാണ് മാളവികയുടെ പ്രതിശ്രുത വരൻ. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്.

യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും. 'എന്റെ ഹാപ്പിലി എവർ ആഫ്റ്റർ മൊമന്റ്... ഞാൻ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു.'
'വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ പ്രതിഞ്ജകൾ കൈമാറി', എന്നാണ് മാളവിക ക്രിസ്ത്യൻ രീതിയിൽ നടന്ന എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്. 'സന്തോഷം... നന്ദി അറിയിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്നം പോലെ. പ്രത്യേകിച്ച് ചക്കിയുടെ വിവാഹം എന്നുപറയുന്നത് എന്റേയും അശ്വതിയുടെയും എത്രയോ വര്‍ഷത്തെ സ്വപ്‌നമാണ്.'
'മറ്റൊന്നുംകൊണ്ടല്ല കണ്ണന് ഞാന്‍ കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവന് ഏറ്റവും ഇഷ്ടമുള്ളത് ആനക്കഥയാണ്. ഞാന്‍ രാത്രി എത്ര നേരം വൈകി ഷൂട്ടിങ് കഴിഞ്ഞുവന്നാലും ആനക്കഥ പറ അപ്പാ എന്ന് പറഞ്ഞ് അവന്‍ കാത്തിരിപ്പുണ്ടാകും. ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്.'
'ഒരിക്കല്‍ ഒരു രാജകുമാരന്‍ വരും എന്ന കഥ. ഭയങ്കര സുന്ദരനായിട്ടുള്ള രാജകുമാരന്‍ വെള്ള കുതിരവണ്ടിയില്‍ കയറി ചക്കിയെ തേടിവരും. അങ്ങനെയുള്ള കഥകളാണ് ഒരുപാട് പറഞ്ഞുകൊടുത്തിട്ടുള്ളത്. ദൈവം അതുപോലെ ഒരു രാജകുമാരനെത്തന്നെ ചക്കിക്ക് കൊണ്ടുകൊടുത്തു. ഞങ്ങളുടെ എത്രയോ വര്‍ഷത്തെ സ്വപ്‌നമാണ്. എല്ലാവരുടേയും എല്ലാ അനുഗ്രഹവും വേണം', എന്നാണ് ജയറാം മാളവികയുടെ വിവാഹനിശ്ചയ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications