കോടികൾ കയ്യിലേക്ക്, അന്ന് മമ്മൂട്ടിക്ക് പോലും ഇത്ര ലഭിച്ചില്ല?; തമിഴകത്ത് കുതിപ്പ് തുടർന്ന് മഞ്ജു വാര്യർ

കരിയറിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കടക്കുകയാണ് നടി മഞ്ജു വാര്യർ. സൂപ്പർതാര ചിത്രങ്ങൾ നടിയെ തേടി തുടരെ വരുന്നു. സിനിമകളുടെ വിജയപരാജയത്തിനപ്പുറം ജനപ്രീതി നിലനിൽക്കുന്നത് മലയാള നടിമാരിൽ മഞ്ജുവിന് മാത്രം ലഭിച്ച ഭാ​ഗ്യമാണ്. വേട്ടെയാൻ എന്ന തമിഴ് ചിത്രത്തിൽ കാര്യമായൊന്നും മഞ്ജുവിന് ചെയ്യാനില്ലായിരുന്നു. എങ്കിൽ പോലും തനിക്ക് ലഭിച്ച ​ഗാനരം​ഗം താരം തരം​ഗമാക്കി. വിടുതലെെ പാർട് 2 ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ മഞ്ജുവിനും ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്.

മഞ്ജു വാര്യരെ തമിഴകത്തേക്ക് കൊണ്ട് വന്നത് സംവിധായകൻ വെട്രിമാരനാണ്. അസുരൻ എന്ന സിനിമയിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. വെട്രിമാരന്റെ വിടുതലെെ 2 വിലും മഞ്ജുവിന് മികച്ച കഥാപാത്രം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. വിടുതലെെ ആദ്യ ഭാ​ഗം വൻ ഹിറ്റാണെന്നതും പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്നു.

Manju Warrier

വിടുതലെെയ്ക്ക് മഞ്ജുവിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് കോടി രൂപയാണ് താരം കൈപറ്റിയ പ്രതിഫലം. വേട്ടയാനിൽ രണ്ട് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തമിഴകത്തെ നായിക നിരയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാരയാണ്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം.

അതേസമയം രണ്ട് പതിറ്റാണ്ടിലേറെയായി നയൻതാര തമിഴകത്ത് സജീവമാണ്. എന്നാൽ തമിഴകത്ത് മഞ്ജു ഇപ്പോഴും തുടക്കക്കാരിയാണ്. എങ്കിലും ഉയർന്ന പ്രതിഫലം നടിക്ക് ലഭിക്കുന്നു. മലയാളത്തിൽ നടിക്കുള്ള താരമൂല്യമാണ് ഇതിന് പ്രധാന കാരണം. നിരവധി മലയാള താരങ്ങൾ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Manju Warrier


നടൻ മമ്മൂട്ടിക്ക് ചില ഹിറ്റ് തമിഴ് സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. രജിനികാന്തിനൊപ്പം ചെയ്ത ദളപതി വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ ന‌ടന് ലഭിച്ചത് 10 ലക്ഷം രൂപയാണ്. ഇന്നത്തെ മൂല്യം വെച്ച് 86 ലക്ഷത്തിനടുത്ത് വരും ഈ പ്രതിഫലം. അതേസമയം ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ വലിയ പ്രതിഫലം മമ്മൂട്ടി വാങ്ങുന്നുണ്ട്.

2019 ൽ പുറത്തിറങ്ങിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിന് 15 കോടി രൂപയാണ് മമ്മൂട്ടി വാങ്ങിയത്. മലയാളത്തിൽ നാല് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് മമ്മൂട്ടിയുടെ പ്രതിഫലം. പ്രതിഫലത്തിൽ സൂപ്പർതാര പദവിയുള്ള നായക നടൻമാർക്ക് മുന്നിലെത്താൻ മഞ്ജു വാര്യർക്കോ നയൻ‌താരയ്ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എമ്പുരാൻ ആണ് മലയാളത്തിൽ മഞ്ജു വാര്യരുടെ വരാനിരിക്കുന്ന സിനിമ. 2025 ൽ ചിത്രം റിലീസ് ചെയ്യും.

തമിഴിൽ മിസ്റ്റർ എക്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഞ്ജുവിനൊപ്പം ആര്യ, ​ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. അസുരന് ശേഷം തുടരെ അമ്മ വേഷങ്ങളാണ് മഞ്ജുവിനെ തേടി തമിഴിൽ നിന്ന് വന്നത്. എന്നാൽ സ്റ്റീരിയോടൈപ് ചെയ്യപ്പെടാതിരിക്കാൻ ഈ വേഷങ്ങൾ നടി നിരസിച്ചു. രണ്ടാമത് ചെയ്ത തമിഴ് ചിത്രം തുനിവാണ്. സ്റ്റെെലിഷ് കഥാപാത്രത്തെയാണ് ഈ സിനിമയിൽ നടി അവതരിപ്പിച്ചത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X