മീനാക്ഷിയും ഡെയ്ൻ ഡേവിസും പ്രണയത്തിലോ? ഷോയിലൂടെ ആ സത്യം പുറത്തു കൊണ്ട് വന്ന് കുടുംബാംഗങ്ങൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷിയും ഡെയ്ൻ ഡേവിസും. മഴവിൽ മനോരമയിലൂടെ കരിയർ ആരംഭിച്ച ഇരുവരും ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ്. മഴവിൽ മനോരമ സxപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടൊണ് മീനാക്ഷി പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നെ എന്തിനാ മുത്തേ... എന്നd തുടങ്ങുന്ന ഒറ്റ ഡയലോഗാണ് ഡെയ്നെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. തങ്ങളുടേതായ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ ഉടൻ പണത്തിലൂടെ ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

Dain Davis , meenakshi,

സാധാരണ കണ്ടു വന്നിരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഉടൻ പണം 3.0. കഥാപാത്രങ്ങളായിട്ടാണ് മീനാഷിയും ഡെയ്നും ഷോയിൽ എത്തുന്നത്. മത്സരത്തിനോടൊപ്പമുള്ള ഇവരുടെ ഡാൻസിനും കോമഡിയ്ക്കുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

മീനാക്ഷിയേയും ഡിഡിയേയും കുറിച്ചുള്ള പ്രണയ കഥ സോഷ്യൽ മീഡിയയിൽ തലപൊക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രണയകഥയെ കുറിച്ചുള്ള ചർച്ച കനക്കുമ്പോൾ ഇതേ ചേദ്യം ആവർത്തിച്ച് ഉടൻ പണം 3.0യുടെ എടിഎം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണയത്തിലാണോ എന്ന് ഇരുവരോടും നേരിട്ട് തന്നെ ചോദിച്ചിരിക്കുകയാണ്.

മീനാക്ഷിയുടേയും ഡെയ്ന്റേയും മാതാപിതാക്കൾ എത്തിയ എപ്പിസോഡിലായിരുന്നു ഇവരോട് ഈ രസകരമായ ചോദ്യം എടിഎം ചോദിച്ചിരിക്കുന്നത്. എടിഎമ്മിനും പ്രേക്ഷകർക്കും ചില കാര്യങ്ങൾ അറിയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പ്രണയത്തെ കുറിച്ച് ആരാഞ്ഞത്. ഡെയ്ൻ ഡേവിസും മീനാക്ഷിയും രഹസ്യമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു താരങ്ങളുടെ മറുപടി. രണ്ടു പേരോടും പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും സുഹൃത്തുക്കളാണെന്നാണ് ഇവർ പറഞ്ഞത്. ഇരുവരുടേയും കുടുംബാംഗങ്ങൾ ഷോയിൽ എത്തിയതോടെ എടിഎം സസ്പെൻസ് പൊളിക്കുകയായിരുന്നു. മീനാക്ഷിയും ഡെയ്നും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. പല അഭിമുഖത്തിലും ഇരുവരും സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Recommended Video

ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X