സഞ്ജയ് ദത്തിനോടൊപ്പം ചില്ല് ചെയ്ത് മോഹൻലാൽ, നടന്റെ ദീപാവലി ആഘോഷം ഇങ്ങനെ, ചിത്രം വൈറൽ

മേഹാൻലാലിന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. ഇത് മനസ്സിലാക്കുന്ന താരം, സിനിമ വിശേഷങ്ങളെ പോലെ കുടുംബവിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് മോഹൻലാൽ. സിനിമ തിരക്കുകൾക്കൊടുവിലും നടൻ തന്റെ ആരാധകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മോഹൻലാലിന്റെ ദീപാവലി ആഘോഷമാണ്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. ലാലേട്ടൻ മാത്രമല്ല മറ്റൊരു സർപ്രൈസ് കൂടി ആ പുറത്തു ചിത്രത്തിലുണ്ട് . പ്രേക്ഷകരുടെ പ്രിയപ്പെട്ട സഞജുവിനൊപ്പമാണ് മോഹൻലാലിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം.

 സഞ്ജയ് ദത്തിനോടൊപ്പമുള്ള ദീപാവലി

മോഹൻലാലിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം ദുബായിലാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ വൈറലാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിനോടൊപ്പമാണ് ഇത്തവണത്തെ മോഹൻലാലിന്റ ദീപാവലി . സഞ്ജുവിനും സുഹൃത്ത് സമീറിനുമൊപ്പമുള്ള ലാലേട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ ഇടം പിടിച്ചിട്ടുണ്ട്. ചുവന്ന ടി ഷർട്ടിൽ സിമ്പിൾ ലുക്കിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു താരവും കുടുംബവും ദുബായിലേയ്ക്ക് പോയത്.

ചികിത്സയ്ക്ക ശേഷം

രോഗമുക്തി നേടിയതിന് ശേഷം സഞ്ജയ് ദത്ത് ഇതാദ്യമായിട്ടാണ് ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ക്യാൻസർ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ഒക്ടോബറിലായിരുന്നു രോഗമുക്തി നേടിയത്. നടൻ തന്നെയാണ് തന്റെ ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. "ഈ യുദ്ധത്തിൽ വിജയിച്ച് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന്" ദത്ത് പറഞ്ഞു. "ആരോഗ്യവും കുടുംബത്തിന്റെ ക്ഷേമവും" എന്ന സമ്മാനം തന്റെ കുട്ടികൾക്ക് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് തന്റെ മക്കളുടെ ജന്മദിനത്തോട് അനബന്ധിച്ച് പങ്കുവച്ച സോഷ്യൽ മീഡിയ സന്ദേശത്തിൽ ദത്ത് പഞ്ഞു. കൂടാതെ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ പുതിയ ചിത്കം പ്രേക്ഷകരിൽ സന്തോഷം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് ചികിത്സയ്ക്കായി താരം ആശുപത്രിയിൽ പ്രവേശിച്ചത്.

    മോഹൻലാൽ ദുബായയിൽ

എട്ട് മാസത്തിന് ശേഷമാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോകുന്നത്. ലോക്ക് ഡൗൺ കാലം ചെന്നൈയിലായിരുന്ന താരം, കഴിഞ്ഞ ആഗസ്റ്റിലാണ് കേരളത്തിലെത്തിയത്. ഓണഘോഷ പരിപാടികളിൽ തരം സജീവമായിരുന്നു . ലോക്ക് ഡൗണിന് ശേഷമുള്ള തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് മോഹൻലാൽ അവധി ആഘോഷിക്കാനായി ദുബായിലേയ്ക്ക് പോയത്. ഐപിഎൽ ഫൈനൽ മത്സരം കാണാനും താരം എത്തിയിരുന്നു. ഭാര്യ സുചിത്രയ്ക്കും സുഹൃത്തിനോടൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം വൈറലായിരുന്നു.

 പുതിയ വീട്

ദുബായയിൽ താരം പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ ഫാൻസ് പേജിലൂടെയാണ് ഗൃഹപ്രവേശനത്തെ കുറിച്ചുള്ള വാർത്ത പുറത്തു വന്നത്. ആർ‌പി ഹൈറ്റ്സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷം നടൻ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും അടുത്തത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നത്. ജീത്തു ജോസഫ് ചിത്രമായ ദൃശ്യ2ന്റെ എഡിറ്റിംഗ് അണിയറയിൽ പുരോഗമിക്കുകയാണ്.

Recommended Video

Mohanlal's new look in Drishyam2 is viral

ചിത്രം കടപ്പാട്: mohanlal fans

mohanlal

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X