ശകലം മാറി നിന്നേ! ഞാന്‍ പോവട്ടെ! മോഹന്‍ലാല്‍ എസ് എന്‍ സ്വാമിയോട് കയര്‍ത്തോ? വിമര്‍ശനം
മലയാളികളുടെ സ്വന്തം താരമാണ് മോഹന്‍ലാല്‍. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു അദ്ദേഹം. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹം തിളങ്ങാറുണ്ട്. അടുത്തിടെയായിരുന്നു ലുക്ക് മാറ്റിയത്. പുതിയ കഥാപാത്രത്തിന് വേണ്ടിയാണ് ഈ മാറ്റം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ പുതിയ സിനിമയായ പ്രതിഛായയുടെ ടൈറ്റിലും ട്രെയിലറും കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഈ ചടങ്ങിലെ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. സിനിമാലോകത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാലിന്റെ വീഡിയോയും ചര്‍ച്ചയായി മാറിയത്.
തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയോട് മോഹന്‍ലാല്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് പറഞ്ഞുള്ള വീഡിയോയും, കുറിപ്പുകളും വൈറലായിരുന്നു. പരിപാടി കഴിഞ്ഞ് തിരക്കിട്ട് ഇറങ്ങിപ്പോവുകയായിരുന്നു മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഇവര്‍ക്ക് പോവാനായി വഴിയൊരുക്കുന്ന ബോഡി ഗാര്‍ഡുകളെയും വീഡിയോയില്‍ കാണുന്നുണ്ട്. അതിനിടയിലാണ് എസ് എന്‍ സ്വാമി വരുന്നത് കാണുന്നത്. അതിനിടയില്‍ കൂടെ, ഒരു ശകലം മാറി നിന്നാല്‍ ഞങ്ങള്‍ക്ക് പോവാം എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഉടനെ തന്നെ സ്വാമി വഴി മാറി കൊടുത്തിരുന്നു. അദ്ദേഹത്തെ പോലെ മുതിര്‍ന്ന ആളോട് അങ്ങനെ ചെയ്തത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം.

ഇന്നലെ നടന്ന ഒരു സംഭവം. സ്റ്റെപ്പിന് അടുത്ത് എസ് എൻ സ്വാമി നിൽക്കുമ്പോൾ, നടന്ന് വരുന്നത് മോഹൻലാൽ. "അതിന്റെ ഇടയിൽ കൂടെ കയറിയോ. ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോവാം."അല്പം ശബ്ദം കൂട്ടി പറഞ്ഞുവെന്നാണ് പറയുന്നത്. സ്വാമി മാറി. ലാലും പരിവാരങ്ങളും സ്റ്റെപ്പിലൂടെ ഇറങ്ങി. പണ്ടത്തെ നാട്ടിൽ ഒരു ഐതീഹ്യം ഉണ്ടായിരുന്നു."സത്താനും പരിവാരങ്ങളും വരുന്ന വഴിയിൽ അകപ്പെടരുത്" എന്ന്. അകപ്പെട്ടാൽ പണി കിട്ടും എന്ന വിശ്വാസം. കാലം മാറി. ഐതിഹ്യങ്ങൾ മാറിയില്ലേ എന്നൊരു ചോദ്യം മാത്രം. ഇതിപ്പോൾ തരുൺ മൂർത്തി ആയിരുന്നെങ്കിൽ ഇതേ വർത്തമാനം ഉണ്ടാകുമായിരുന്നോ? സ്റ്റാർഡം വലിയതോ? മനുഷ്യൻ വലിയതോ? എന്നായിരുന്നു ശരത് രാജ് കുറിച്ചത്.
ഫോണും കൊണ്ട് വരുന്ന മീഡിയക്കാരോടാണ് "അതിനിടയിൽ കേറിയോ" എന്ന് ചോദിക്കുന്നത്. മോഹൻലാൽ സ്വാമിയോട് "ഒരു ശകലം മാറിയാൽ ഞാൻ അങ്ങോട്ട് പോവാം" എന്ന് പറഞ്ഞ് മോഹൻലാൽ നടന്ന് നീങ്ങുന്നു. മോഹൻലാലിന്റെ അച്ഛന്റെ പ്രായമുള്ള സ്വാമി എന്നൊക്കെ തുടങ്ങിയാണ് എഴുത്തുകൾ നീളുന്നത്, മോഹൻലാൽ സിനിമ നടൻ ആണ്, അത് കൊണ്ട് അയാൾക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ കുറവായി കാണുന്നു, സ്വാമിയുടെ കാര്യത്തിൽ അങ്ങനെ പ്രകടമായി കാണുന്നില്ല, കാരണം അയാൾ സ്‌ക്രീനിൽ വരുന്ന ആളല്ല, സ്വാമിയും മമ്മൂട്ടിയും ഒരു പ്രായമാണ്, മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള പ്രായ വ്യത്യാസത്തിന്റെ ബന്ധം തന്നെയാണ് മോഹൻലാലും, സാമിയും തമ്മിലും ഉളളൂ, അപ്പോഴാണ് മോഹൻലാലിന്റെ അച്ഛന്റെ പ്രായം.
മോഹൻലാലിന്റെ ക്യാരക്ടർ എന്താണെന്ന് തന്നോടൊപ്പം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചിട്ടുള്ള സഹപ്രവർത്തകർ എല്ലാവരും പല വട്ടം പറഞ്ഞിട്ടുള്ളതാണ്, ഇപ്പോഴും പറയുന്ന കാര്യമാണ്, ഈ കാര്യങ്ങളെ വളച്ചൊടിക്കുന്ന രീതിയിൽ ഉള്ള എഴുത്തുകൾ ഒന്നും മോഹൻലാലിനെ ബാധിക്കാൻ പോവുന്നില്ല, ഇതൊന്നും ചർച്ച ചെയ്യേണ്ട ആവശ്യം പോലും ഇല്ല പക്ഷേ മറുവശത്ത് വളച്ചൊടിക്കൽ നടക്കുമ്പോൾ അതിനെ നേരെ ആക്കാൻ ഇത് പോലുള്ള എഴുത്തുകൾ നിർബന്ധമാണെന്നായിരുന്നു വേറൊരാൾ കുറിച്ചത്.


Click it and Unblock the Notifications
















