ലാലേട്ടൻ ബി​ഗ് ബോസിന്റെ എല്ലാ എപ്പിസോഡും കാണുന്നുണ്ടോ? അന്ന് എന്നോട് പറഞ്ഞത്; ആര്യ

ബി​ഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു ആര്യ. കൊവിഡ് നിയന്ത്രണം മൂലം ഈ സീസൺ 100 ദിവസം പൂർത്തിയാക്കിയിരുന്നില്ല.

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ആര്യ. ബഡായി ബം​ഗ്ലാവ് എന്ന കോമഡി ഷോയിലൂടെ ജനപ്രിയയായ ആര്യക്ക് സിനിമകളിൽ നിന്നും പിന്നീട് അവസരങ്ങൾ വന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഈ ഷോ സൂപ്പർ ഹിറ്റായിരുന്നു.

എന്നാൽ ഷോയിലൂടെ ലഭിച്ച ജനപ്രീതി ഏഷ്യാനെറ്റിന്റെ തന്നെ ബി​ഗ് ബോസ് ഷോയിലേക്കെത്തിയപ്പോൾ ആര്യക്ക് നഷ്ടപ്പെട്ടു. ഇക്കാര്യം ആര്യ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. ബി​ഗ് ബോസിന്റെ രണ്ടാം സീസണിലാണ് ആ​ര്യ മത്സരാർത്ഥിയായെത്തിയത്.

കൊവിഡ് പ്രതിസന്ധി മൂലം 100 ദിവസം ഷോ തികച്ചില്ല. 75 ദിവസത്തിനുള്ളിൽ ഷോ അവസാനിച്ചു. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ആര്യക്കെത്രെ കടുത്ത സൈബറാക്രമണം ഉണ്ടായിരുന്നു. സീസൺ നാല് അവസാനിച്ചിട്ടും ഇത്തരം അധിക്ഷേപങ്ങൾ തുടരുന്നു.

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം തനിക്കുണ്ടായത് മോശം അനുഭവങ്ങളാണെന്ന് ആര്യ പല തവണ ആവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ ആര്യ ബി​ഗ് ബോസിനെക്കുറിച്ചും ഷോയുടെ അവതാരകനായ മോഹൻലാലിനെക്കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Mohanlal, Bigg Boss

'ബി​ഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. ആണെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു. സ്ക്രിപ്റ്റഡ് ഷോയല്ല ബി​ഗ് ബോസ്. വെൽ എഡിറ്റഡ് ഷോയാണ്. ചാനലിനെ
ഇതിലൊരു കുറ്റവും പറയാൻ പറ്റില്ല. ഇത്രയും വലിയ ഫണ്ട് വെച്ച് ഷോ ചെയ്യുകയാണ്. അതിൽ നിന്ന് ലാഭം വരണം. അതിന് ആളുകൾ ഷോ കാണണം. അതിപ്പോൾ ഏത് ഷോയാണെങ്കിലും അങ്ങനെയാണ്. അടിസ്ഥാനപരമായി ഇത് ബിസിനസാണ്. പക്ഷെ അത് മനസ്സിലാക്കാൻ പ്രേക്ഷകർക്കായിട്ടില്ല'

'ഷോയിൽ ലഭിക്കുന്ന പ്രതിഫലം മത്സരാർത്ഥികൾ പരസ്പരം സംസാരിക്കാറില്ല. അങ്ങനെ സംസാരിക്കാൻ അനുമതിയില്ല. മാത്രവുമല്ല അത് അൺ പ്രൊഫഷണലാണെന്നും ആര്യ പറഞ്ഞു. ആഴ്ചകൾ തോറും വരുന്ന ലാലേട്ടൻ ബി​ഗ് ബോസിന്റെ എപ്പിസോഡുകൾ മുഴുവൻ കാണുന്നുണ്ടോയെന്ന് അറിയില്ല'

Mohanlal, Bigg Boss

'കാണുന്നുണ്ടായിരിക്കും. സീസൺ 3യുടെ സമയത്ത് ഇടയ്ക്ക് ലാലേട്ടനും ഞാനും സംസാരിച്ചപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടോ ഇതെന്താ ഇങ്ങനെയൊക്കെയെന്ന് ചോദിച്ചിരുന്നു. ചിലപ്പോൾ സമയം കിട്ടുന്നതനുസരിച്ച് ആൾ കാണുന്നുണ്ടാവും'

'ബി​ഗ് ബോസിലുള്ളവരെക്കൂട്ടി ഫിറോസിക്കയും സജിനയും വാട്സ്ആപ്പ് ​ഗ്രൂപ്പ് തുടങ്ങിയിരുന്നു. കുറേ പേർ ആഡ് ചെയ്തപ്പോൾ തന്നെ ലെഫ്റ്റ് ചെയ്ത് പോയി. ഇപ്പോൾ ആ ​ഗ്രൂപ്പ് ഡെഡ് ആണെന്നും നടി വ്യക്തമാക്കി. ബി​ഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്'

നാലാം സീസണിൽ ദിൽഷ പ്രസന്നനായിരുന്നു വിജയി. ഒരേസമയം വിവാദമാവുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നതാണ് ബി​ഗ് ബോസ് ഷോയുടെ പ്രത്യേകത. എന്ത് കൊണ്ടാണ് ബിഗ് ബോസിന് ഇത്ര മാത്രം സ്വാധീനം പ്രേക്ഷകർക്കിടയിൽ വരുന്നതെന്ന് പലപ്പോഴും കൗതുകരമാണ്.

Mohanlal

ഷോയിൽ പങ്കെടുക്കുന്നവർക്ക് ഒന്നുകിൽ ആരാധകരോ അല്ലെങ്കിൽ ഹേറ്റേഴ്സോ വരുമെന്നുറപ്പാണ്. മലയാളം സീസണിൽ ഉൾപ്പെടെ ഇങ്ങനെ ആയിരുന്നു സംഭവിച്ചത്. നാലാം സീസണിലാണ് ഇത് പ്രകടമായി കണ്ടത്. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികളായിരുന്നു ഷോയിൽ വന്നത്.

റോബിൻ രാധാകൃഷ്ണൻ, ബ്ലെസ്ലി, റിയാസ് സലിം തുടങ്ങിയ മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. അഞ്ചാം സീസൺ മാർച്ച് അവസാനത്തോടെ തുടങ്ങുമെന്നാണ് വിവരം. മത്സരാർത്ഥികൾ ആരൊക്കെയെന്ന് സംബന്ധിച്ച് പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തു വരുന്നുണ്ട്.

Read more about: mohanlal bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X