'നയൻതാര വന്നാൽ ഇരിക്കാൻ പാ‌ടില്ല'; സൂക്ഷിക്കണമെന്ന് ഞാൻ കരുതി; പക്ഷെ അവരുടെ പെരുമാറ്റം: സുരേഷ് ചക്രവർത്തി

കരിയറിൽ മോശം പ്രതിച്ഛായയുള്ള സമയത്താണ് ഇന്ന് നയൻതാര. ഹേറ്റേഴ്സിന്റെ എണ്ണം ക്രമാതീതമായി കൂടിയിരിക്കുന്നു. യൂട്യൂബ് ചാനലുകളിൽ നയൻതാരയെ വിമർശിക്കുന്ന ഫിലിം ജേർണലിസ്റ്റുകൾ ഏറെയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിലാണ് ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞത്. നെ​ഗറ്റീവ് കമന്റുകൾ കാരണം കമന്റ് ബോക്സ് താരം ലിമിറ്റ് ചെയ്യാറുണ്ട്. വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന നയൻതാര പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുണ്ടെങ്കിലും താര പദവിയിലെത്തിയ ശേഷം വിവാദങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് അതല്ല സാഹചര്യം. നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും ചെയ്യുന്നതെല്ലാം നെറ്റിസൺസിന് പ്രശ്നമാണ്.

ഈ എതിർപ്പുകൾക്ക് പ്രധാന കാരണമായത് നടിക്കിപ്പോഴുള്ള ഇമേജും സിനിമാ ലോകത്ത് നയൻതാരയെക്കുറിച്ച് വന്ന സംസാരവുമാണ്. താര ജാഡകളുള്ള നടിയാണ് നയൻതാരയെന്ന് പരക്കെ അഭിപ്രായമുണ്ട്. അധികം ആരോടും അടുക്കാത്ത പ്രകൃതം. ഷൂട്ടിം​ഗിലുള്ള നിബന്ധനകൾ വേറെയും. പ്രതിഫലം, സെറ്റിൽ വേണ്ട സൗകര്യങ്ങൾ തുടങ്ങിയവയിലൊന്നും വലിയ വിട്ടുവീഴ്ചയ്ക്ക് നടി തയ്യാറല്ലെന്നാണ് സിനിമാ ലോകത്തെ സംസാരം.

Nayanthara  Suresh Chakravarthy

എന്നാൽ നടൻ സുരേഷ് ചക്രവർത്തിക്കുള്ള അഭിപ്രായം മറ്റൊന്നാണ്. കേട്ടറിഞ്ഞത് പോലെയല്ല നയൻതാരയുടെ സ്വഭാവമെന്നാണ് ഒരു അഭിമുഖത്തിൽ സുരേഷ് ചക്രവർത്തി പറഞ്ഞത്. നയൻതാര വന്നാൽ നിൽക്കരുത്, ഇരിക്കരുത് എന്നെല്ലാം പുറത്ത് പലരും പറയും. എന്നാൽ വളരെ സാധാരണ പോലെയാണ് അവർ പെരുമാറുക. ഞാൻ വരുമ്പോൾ എഴുന്നേൽക്കും. എന്തിനാണ് എഴുന്നേൽക്കുന്നതെന്ന് ഞാൻ ചോദിക്കും. വളരെ നോർമലാണ്.

എന്നാൽ പുറത്ത് കൊടുക്കുന്ന ബിൽഡ് അപ്പ് വേറെയാണ്. അങ്ങനെയൊന്നുമല്ല. ഇൻഡസ്ട്രിയിലുള്ള നമ്മൾ തന്നെ ചിലപ്പോൾ അവ വിശ്വസിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കുറച്ച് ശ്രദ്ധിക്കണമെന്ന് കരുതി. എന്നാൽ നയൻതാര വളരെ നോർമലാണ്. അഭിനയിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. അപ്പോൾ നയൻതാര എന്താണ് സർ പ്രശ്നം എന്ന് ചോദിച്ചു. അവരുടെ കയ്യിൽ പിടിച്ച് ഉപദ്രവിക്കുന്ന സീനായിരുന്നു. ആക്ടിം​ഗല്ലേ സർ, വാ എന്ന് അവർ പറഞ്ഞു. താരങ്ങളായത് കൊണ്ട് ആർക്കും കൊമ്പ് മുളയ്ക്കുന്നില്ല.

Nayanthara  Suresh Chakravarthy

അവർ ചിലപ്പോൾ ക്യാരക്ടറിലായിരിക്കാൻ വേണ്ടി സുഹൃത്തുക്കളോട് പോലും സംസാരിക്കാതിരിക്കും. അത് കാരണം അങ്ങനെയൊരു ഇമേജ് ഉണ്ടാകുന്നതാണ്. അല്ലാതെ എല്ലാവരും സാധാരണ മനുഷ്യരാണെന്നും സുരേഷ് ചക്രവർത്തി പറഞ്ഞു. അന്നപൂരണി എന്ന സിനിമയിലാണ് നയൻതാരയ്ക്കൊപ്പം സുരേഷ് ചക്രവർത്തി അഭിനയിച്ചത്. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര. മൂക്കുത്തി അമ്മൻ 2 വിന്റെ ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുന്നു. മലയാളത്തിൽ മഹേഷ് നാരായണന്റെ സിനിമയിലും അഭിനയിക്കുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയും ഒരുങ്ങുന്നുണ്ട്.

നയൻതാരയുടെ പെരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ധ്യാൻ ശ്രീനിവാസനും സംസാരിച്ചിരുന്നു. നയൻതാര താര ജാഡയുള്ള ആളല്ലെന്നും ചില സ്ഥലങ്ങളിൽ പക്ഷെ അത് കാണിക്കേണ്ടതുണ്ടെന്നും ധ്യാൻ പറഞ്ഞു. ചില സ്ഥലങ്ങളിൽ കുറച്ച് അഹങ്കാരവും ജാഡയുമാകാം. അത് ആവശ്യമുള്ള ചില സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ച് ഈ ഇൻഡസ്ട്രിയിൽ. അല്ലെങ്കിൽ ആളുകൾ ചൂഷണം ചെയ്യും.

അതൊക്കെ കണ്ട് വന്ന ആളാണ് നയൻതാര. ഇപ്പോഴും ആ സ്റ്റാർഡം കൊണ്ട് പോകാൻ പറ്റുന്നത് കൊണ്ടാണ് ഇപ്പോഴും അവർ നിലനിൽക്കുന്നത്. സാധാരണക്കാരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും വളരെ ഡൗൺ ടു എർത്ത് ആണ് നയൻതാരയെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ധ്യാൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാരയായിരുന്നു നായിക. സ്വന്തം ചേച്ചിയെ പോലെ തന്നോ‌ട് തുറന്ന് സംസാരിക്കുന്ന ആളാണ് നയൻതാരയെന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X