സായ് പല്ലവിയെ കാണാൻ പത്ത് ലക്ഷം പേർ, നിത്യക്ക് പതിനായിരം!; കഴിവുണ്ടായിട്ടും നിത്യ പിന്നിൽ?

സിനിമാ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിഞ്ഞ രണ്ട് നടിമാരാണ് നിത്യ മേനോനും സായ് പല്ലവിയും. രണ്ട് പേരുടെയും കരിയർ ​ഗ്രാഫെടുക്കുമ്പോൾ പല സമാനതകളുമുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിൽ വളരെ ശ്രദ്ധ കൊടുക്കുന്നവരാണ് നിത്യയും സായ് പല്ലവിയും. മലയാള സിനിമയിലാണ് ഇവർ നായികയായി തുടക്കം കുറിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമാ ലോകം രണ്ട് പേരെയും ഇരു കൈയും നീട്ടി സ്വീകരിച്ചു. എത്ര വലിയ സൂപ്പർതാരമായാലും കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ നിത്യയും പല്ലവിയും നോ പറയാറാണ് പതിവ്. സൂപ്പർതാര ചിത്രങ്ങളോട് ഇവർ നോ പറഞ്ഞത് വലിയ വാർത്തയായതാണ്.

എന്നാൽ രണ്ട് പേർക്കുമുള്ള ജനപ്രീതിയിൽ വ്യത്യാസമുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സായ് പല്ലവിയെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്, ഹിന്ദി മീഡിയകളായി പുറത്ത് വന്ന് നിത്യയുടെയും സായ് പല്ലവിയുടെ അഭിമുഖങ്ങൾ ഇതിന് ഉദാഹരണമാണ്. പുതിയ ചിത്രം അമരന്റെ പ്രൊമോഷന്റെ ഭാ​ഗമായാണ് സായ് പല്ലവി അഭിമുഖങ്ങൾ നൽകിയത്. ഒരു പ്രമുഖ തമിഴ് മീഡിയക്ക് നൽകിയ അഭിമുഖം നാല് ദിവസത്തിനുള്ളിൽ കണ്ടത് പത്ത് ലക്ഷം പേരാണ്.

Nithya Menen  Sai Pallavi

വീഡിയോക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്. മറുവശത്ത് നിത്യ മേനോൻ ദേശീയ പുരസ്കാരം നേടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒന്നിലേറെ മീഡിയകൾക്ക് അഭിമുഖം നൽകി. എന്നാൽ ഇവയിൽ പലതും പതിനായിരം പേർ പോലും കണ്ടിട്ടില്ല. നിത്യയുടെ അഭിനയ മികവ് ഇഷ്ടപ്പെ‌ടുന്നവരുടെ ശ്രദ്ധ മാത്രമേ ഈ അഭിമുഖങ്ങൾക്ക് ലഭിച്ചുള്ളൂ.

ഒരേ ജനറേഷനിലുള്ളവർ, ഒരേ പോലെ ശ്രദ്ധേയ സിനിമകൾ ചെയ്തവർ തുടങ്ങി പല കാര്യങ്ങളിലും ഇവർ തമ്മിൽ സാമ്യമുണ്ട്. പക്ഷെ കൂടുതൽ ആഘോഷിക്കപ്പെടുന്നത് സായ് പല്ലവിയാണ്. കരിയറിൽ സായ് പല്ലവിക്ക് ഏറ്റവും കൂടുതൽ ​ഗുണം ചെയ്തത് മനോഹരമായ ​ഗാന രം​ഗങ്ങളാണ്. നൃത്തത്തിലെ മികവ് സായ് പല്ലവിയെ ഉയരങ്ങളിലെത്തിച്ചു. എന്നാൽ ഡാൻസിൽ വലിയ പ്രീതി പിടിച്ച് പറ്റാൻ നിത്യക്ക് കഴിഞ്ഞിട്ടില്ല. സിനിമാ ലോകത്ത് പല പ്രമുഖ താരങ്ങൾക്കും പ്രിയങ്കരി സായ് പല്ലവിയാണ്. നടി സിനിമകൾക്ക് നോ പറയാറുണ്ടെങ്കിലും ഇത് പ്രമുഖ താരങ്ങളെ ചൊടിപ്പിക്കാറില്ല.

Nithya Menen   Sai Pallavi

ചിരഞ്ജീവിയുടെ ഭോല ശങ്കർ എന്ന സിനിമ സായ് പല്ലവി നിരസിച്ചതാണ്. എന്നാൽ ഇതിൽ ചിരഞ്ജീവിക്ക് നീരസമില്ല. സിനിമയിൽ സഹോദരി വേഷമാണ് സായ് പല്ലവിക്ക്. നടി അത് ചെയ്യാഞ്ഞത് നന്നായി എന്നാണ് ചിരഞ്ജീവി ഇതേക്കുറിച്ച് പൊതുവേദിയിൽ പറഞ്ഞത്.

റീമേക്ക് ആയത് കൊണ്ടാണ് സിനിമ നിരസിച്ചതെന്നും താങ്കളോടാെപ്പം അഭിനയിക്കുന്നത് ആദരണീയമാണെന്നും ഇതേ വേദിയിൽ സായ് പല്ലവി പറഞ്ഞു. അതേസമയം താൻ സിനിമകൾക്ക് നോ പറയുമ്പോൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് അവരെന്നെ മനസിലാക്കാൻ തു‌ടങ്ങുന്നതെന്നും നിത്യ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Read more about: nithya menen sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X