'എന്റെ എല്ലാമെല്ലാമായവൻ... മതമാണോ മാതാപിതാക്കളുടെ പ്രശ്നം?'; കൊറിയൻ ലുക്കുള്ള നോറയുടെ കാമുകൻ, വീഡിയോ!

കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും നോറ മുസ്കാനെ കുടുംബപ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. മനോഹരമായി നൃത്തം ചെയ്യുന്ന എന്ത് കാര്യത്തിലും ഏത് സാഹചര്യത്തിലും തന്റെ അഭിപ്രായം പറയാൻ മടികാണിക്കാത്ത മത്സരാർത്ഥിയായിരുന്നു ബി​ഗ് ബോസ് ഹൗസിൽ നോറ.

ഒറ്റയ്ക്ക് നിന്ന് ​ഗെയിം കളിച്ചുവെന്നതും നോറയ്ക്ക് പ്രേക്ഷക പ്രീതി ലഭിക്കാൻ കാരണമായി. കോഴിക്കോട് സ്വദേശിനിയായ നോറ ബി​ഗ് ബോസിലെത്തിയത് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്ന ലേബലിലാണ്. ഫൈനൽ ഫൈവിൽ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ​ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് നോറ പുറത്തായി.

Norah Muskaan

മോഡലിങ്, യാത്രകൾ എന്നിവയാണ് നോറയുടെ വിനോദങ്ങൾ. ബി​ഗ് ബോസിനുശേഷം അഭിമുഖങ്ങളും യാത്രകളും മോഡലിങ്ങുമെല്ലാമായി തിരക്കിലാണ് താരം. എങ്കിലും ആരാധകർക്കായി സോഷ്യൽമീഡിയ വഴി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ബി​ഗ് ബോസിൽ വെച്ചാണ് താൻ പ്രണയത്തിലാണെന്ന കാര്യം നോറ വെളിപ്പെടുത്തിയത്.

നോറയുടെ ആദ്യ വിവാഹം പരാജയപ്പെട്ടിരുന്നു. അന്ന് അനുഭവിച്ച ദുരിതങ്ങളെ കുറിച്ചെല്ലാം നോറ ഹൗസിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു. വെറും 22 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴായിരുന്നു വിവാ​ഹമോചനം. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. കോവിഡ് സമയത്ത് നോറയുടെ വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നുവത്രെ. പിന്നീട് വിവാഹം കഴിഞ്ഞു. എന്നാൽ അത് സക്സസായില്ല.

വൈകാതെ ഡിവോഴ്സായി. എന്നാൽ നോറയുടെ വീട്ടുകാർക്ക് അത് അംഗീകരിക്കാനായില്ല. 21 വയസിലാണ് വീട്ടുകാർ വിവാഹം നടത്തുന്നത്. ഇരുപത്തിരണ്ടിൽ ഡിവോഴ്സും നടന്നു. ആ സംഭവത്തിനുശേഷം ഉപ്പയും നോറയും തമ്മിലും ചില പ്രശ്നങ്ങളുണ്ടായതായും നോറ ഹൗസിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നോറ വീണ്ടും പ്രണയത്തിലാണ്.

ഹൗസിൽ വെച്ച് താൻ പ്രണയത്തിലാണെന്ന് നോറ വെളിപ്പെടുത്തുകയും ഒരു എപ്പിസോഡിൽ കാമുകനൊപ്പമുള്ള ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ നോറ വെളിപ്പെടുത്തിയിട്ടില്ല. ബി​ഗ് ബോസ് കഴിഞ്ഞ് തിരികെ വന്ന നോറയെ സ്വീകരിക്കാൻ എയർപോട്ടിൽ എത്തിയതും കാമുകനായിരുന്നു. മാത്രമല്ല ഇരുവരും ഏറെ നാളുകളായി ഒരുമിച്ചാണ് താമസവും യാത്രകളുമെല്ലാം.

Norah Muskaan

ജെ എന്ന ചുരുക്കപേര് നൽകിയാണ് കാമുകനെ നോറ വിളിക്കുന്നത്. പൊതുവെ നോറയ്ക്കൊപ്പം ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കാമുകൻ മാസ്ക്ക് ധരിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി മാസ്ക്ക് നീക്കം ചെയ്ത് മുഖം പുറത്ത് കാണിക്കാൻ തുടങ്ങി. ഇപ്പോഴിതാ തന്റേയും ജെയുടെയും പ്രണയത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പറയുകയാണ് നോറ പുതിയ റീൽ വീഡിയോയിലൂടെ. ഈ മനുഷ്യന്‍ എന്റെ എല്ലാമാണ് എന്നാണ് പുതിയ വീഡിയോയ്ക്ക് നോറ നൽകിയിരിക്കുന്ന ക്യാപ്ഷന്‍.

ആദ്യം പരിചയപ്പെട്ടപ്പോഴുള്ള ഫോട്ടോയും നോറ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രണയകഥ നക്ഷത്രങ്ങളിൽ എഴുതിയതാണെന്നും നോറ പറയുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പോസിറ്റീവും നെ​ഗറ്റീവുമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആള് ചുള്ളനാണ് കൊറിയൻ ലുക്കുണ്ട്, ബോളിവുഡ് നടനെ പോലെയുണ്ട് എന്നെല്ലാമാണ് ഇരുവരെയും ഇഷ്ടപ്പെടുന്നവർ കുറിച്ചത്.

​ബം​ഗാളി കപ്പിളെന്ന് വിളിച്ചും ചിലർ ഇരുവരേയും പരിഹസിച്ചിട്ടുണ്ട് കമന്റ് ബോക്സിൽ. അതേസമയം നോറയുടെ കാമുകൻ അന്യ മതസ്ഥനാണെന്നും അതിനാൽ നോറയ്ക്ക് കുടുംബത്തിന്റെ പിന്തുണയില്ലെന്നും ചിലർ കുറിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. വിവാഹം ഉടനേയുണ്ടാകുമോയെന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.

വിദേശത്തേക്ക് ചേക്കേറാനുള്ള ശ്രമങ്ങളും നോറയും കാമുകനും ആരംഭിച്ച് കഴിഞ്ഞു. അടുത്തിടെ മീഡിയയോട് സംസാരിക്കവെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്ന് മാത്രമാണ് കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോൾ നോറ നൽകിയ മറുപടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X