ആരുമായും പേളിക്ക് അടുപ്പമില്ലേ?, അതിന് ശേഷമാണ് ഒരുമിച്ച് കാണാതായത്, ഇടിച്ച് കയറാൻ താൽപര്യമില്ലെന്ന് ഷിയാസ്

പേളി മാണിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തു‌ടരുകയാണ്. നടി മെറീന മൈക്കിൾ പേളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് കാരണം. പുതുമുഖമായ താൻ അതിഥിയായി വന്ന ഷോ ഹോസ്റ്റ് ചെയ്യാൻ പേളി മാണി തയ്യാറായില്ല എന്നാണ് മെറീന ആരോപിച്ചത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പേളിയാണിതെന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചു. മെറീന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് പേളി പറയുന്നത്. വിവാ​ദത്തിന് പിന്നാലെ പേളി തന്നെ വിളിച്ചിരുന്നെങ്കിലും സംസാരം ആത്മാർത്ഥമായി തോന്നിയില്ലെന്ന് കഴിഞ്ഞ ദിവസം മെറീന വ്യക്തമാക്കി.

പേളിയുടെ സ്വഭാവം ഫേക്കാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ആദ്യമായല്ല ഇത്തരെമാെരു വാദം വരുന്നത്. ബി​ഗ് ബോസ് ഒന്നാം സീസണിൽ പേളിക്കൊപ്പം സഹമത്സരാർത്ഥികളായെത്തിയ ഒന്നിലേറെ പേർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പേളി-ശ്രീനിഷ് ആരാധകർ അന്ന് ഈ വാദം പൂർണമായും തള്ളിക്കളഞ്ഞു. രഞ്ജിനി ​​ഹരിദാസ്, അർച്ചന, ശ്വേത മേനോൻ എന്നിവരാണ് പേളി മാണി ബി​ഗ് ബോസിൽ ക്യാമറയ്ക്ക് മുന്നിൽ ഫേക്കായി പെരുമാറുകയാണെന്ന വാദം ഉന്നയിച്ചത്.

Pearle Maaney

ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ് പേളിയുടെ സുഹൃത്തായിരുന്നു രഞ്ജിനി ഹരിദാസ്. ശ്വേതയും അർച്ചയുമെല്ലാം ഷോകളിലും മറ്റും കണ്ട് പരിചയമുള്ളവർ. ഇവർ ഒരു ടീമായേക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ പേളി ഇവരാരുമായും ചേർന്നില്ല. രഞ്ജിനിയുമായി വലിയ വഴക്കും നടന്നു. ബി​ഗ് ബോസ് അന്ന് ഇന്നത്തെ പോലെ 24 മണിക്കൂർ ലൈവ് ഇല്ല. പേളിയുടെ ഫാൻ ബേസ് കൂടാൻ ലൈവ് ഇല്ലാത്തതും കാരണമാണെന്ന വാദം വന്നു.

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണി സഹമത്സരാർത്ഥികളിൽ ആരുമായും വലിയ സൗഹൃദം വെച്ചിട്ടില്ല. രഞ്ജിനി, ഷിയാസ് കരീം തുടങ്ങിയവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഷിയാസിന്റെ വിവാഹത്തിന് പേളി വന്നിരുന്നില്ല. ബി​ഗ് ബോസിലായിരുന്നപ്പോൾ പേളിയും ഷിയാസും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായിരുന്നു.

Pearle Maaney

ബി​ഗ് ബോസിൽ നിന്നിറങ്ങി കുറച്ച് കാലം ഈ സൗഹൃദം തു‌ടർന്നു. എന്നാൽ പിന്നീട് ഇവരെ ഒരുമിച്ച് കാണാതായി. പേളിയുമായി സൗഹൃദമുണ്ടെന്നും എന്നാൽ അവർ രണ്ട് പേരും കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം അധികം കാണാറില്ലെന്നുമാണ് ഷിയാസ് ഇതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. എവിടെയും ഇടിച്ച് കയറി ചെല്ലുന്ന ആളല്ല താനെന്നും ഷിയാസ് വ്യക്തമാക്കി.

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണിയും രഞ്ജിനിയും ഒരുമിച്ച് വീഡിയോക്ക് മുന്നിൽ വരികയും സൗഹൃദത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏറെക്കാലമായി ഇവരെ ഒരുമിച്ച് കാണാറില്ല. അർച്ചന സുശീലനും പേളിയും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല. ശ്വേതയും പേളിയുമായും സൗഹൃ​ദമില്ല. ബി​ഗ് ബോസിൽ നിന്നും തന്റെ പങ്കാളിയെ കണ്ടെത്തിയ പേളി പിന്നീട് കുടുംബ ജീവിതത്തിലേക്കാണ് ശ്രദ്ധ കൊടുത്തത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X