'ഇനിയും എത്ര നാൾ'; പ്രഭാസ് കാരണം പൊതുവിടങ്ങളിൽ നിന്നും അകന്ന് അനുഷ്ക ഷെട്ടി?

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. തുടക്കകാലം മുതൽ അനുഷയ്ക്ക് കൈനിറയെ അവസരങ്ങൾ ലഭിച്ചു. യോ​ഗ പരിശീലകയായിരുന്ന അനുഷ്ക തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ സൂപ്പറായിരുന്നു ആദ്യ സിനിമ. പിന്നീടിങ്ങോട്ട് 47 സിനിമകളിൽ താരം അഭിനയിച്ചു. നന്തി പുരസ്കാരം, ഫിലിം ഫെയർ, തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം തുടങ്ങി ബഹുമതികളും ഏറെ.

​ഗ്ലാമർ ക്യൂനായി അറിയപ്പെട്ട അനുഷ്കയ്ക്ക് കരിയറിൽ വഴിത്തിരിവുണ്ടാകുന്ന അരുന്ധതി എന്ന സിനിമയ്ക്ക് ശേഷമാണ്. അവിസ്മരണീയ പ്രകടനാണ് ഈ സിനിമയിൽ അനുഷ്ക കാഴ്ച വെച്ചത്. ഇന്നും ടോളിവുഡിൽ ഐക്കോണിക്ക് കഥാപാത്രമായി അനുഷ്ക ഷെട്ടി അവതരിപ്പിച്ച അരുന്ധതി അറിയപ്പെടുന്നു. റോയൽ വേഷങ്ങൾ അനുഷ്കയേക്കാൾ നന്നായി ചേരുന്ന മറ്റൊരു നായിക നടിയില്ല. അരുന്ധതിക്ക് ശേഷം ബാ​ഗ്മതി, ബാഹുബലി തുടങ്ങിയ സിനിമകളിലും രാജകീയ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.

Anushka Shetty

ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിയെങ്കിലും അനുഷ്കയുടെ കരിയർ ​ഗ്രാഫിൽ വലിയ ചലനങ്ങൾ പിന്നീടുണ്ടായിട്ടില്ല. ഇതിന് കാരണം എന്തെന്ന ചോദ്യം പലപ്പോഴും ഉയർന്ന് വന്നിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ചുരുക്കം സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. ഇതിൽ ശ്രദ്ധിക്കപ്പെട്ടത് ബാ​ഗ്മതി എന്ന സിനിമ മാത്രം. കരിയർ പ്ലാനിം​ഗിൽ അനുഷ്കയ്ക്ക് പിഴവ് സംഭവിച്ചു എന്ന് പൊതുവെ അഭിപ്രായമുണ്ട്.

കുറേക്കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള നായികയായി അനുഷ്ക ഷെട്ടി മാറിയേനെ. എന്നാൽ സിനിമാ ലോകത്തെ പേരിലും പ്രശസ്തിയും അനുഷ്ക ഇപ്പോൾ വലിയ താൽപര്യം കാണിക്കാറില്ല. ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്ന അനുഷ്കയെ അപൂർവമായേ പാെതുവേദികളിൽ കാണാറുള്ളൂ. അടുത്തിടെ ഒരു ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴാണ് നാളുകൾക്ക് ശേഷം നടിയെ മാധ്യമങ്ങൾ കണ്ടത്.

Anushka Shetty

സോഷ്യൽ മീഡിയയിലും സ്വന്തം ഫോട്ടോകളോ വ്യക്തിപരമായ കാര്യങ്ങളോ താരം പങ്കുവെക്കാറില്ല. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയുടെ പ്രൊമോഷൻ പരിപാടികളിലും പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് അനുഷ്ക ഷെട്ടി. മുൻ സിനിമകളുടെ റിലീസ് സമയത്ത് പ്രൊമോഷനുകൾക്ക് താരം എത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ നടി പങ്കെടുക്കാത്തതെന്ന ചോദ്യങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. പൊതുവിടങ്ങളിലേക്ക് വരാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് ഒന്നാമത്തെ കാരണം. നടൻ പ്രഭാസാണ് രണ്ടാമത്തെ കാരണം. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. ഇനിയും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അനുഷ്ക താൽപര്യപ്പെടുന്നില്ല. നേരത്തെ പല നടൻമാരുമായി ചേർത്ത് അനുഷ്കയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നെങ്കിലും പ്രഭാസ്-അനുഷ്ക പ്രണയമാണ് ഇതിലേറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയത്.

പ്രണയമില്ലെന്ന് രണ്ട് പേരും പല തവണ ആവർത്തിച്ചിട്ടും ​ഗോസിപ്പുകൾ കെട്ടടങ്ങിയില്ല. 41 കാരിയായ അനുഷ്ക ഇപ്പോഴും അവിവാഹിതയാണ്. 43 പിന്നിട്ട പ്രഭാസും വിവാഹം കഴിച്ചിട്ടില്ല. ഒരു സീനിയർ നടനുമായുള്ള അനുഷ്കയുടെ അടുപ്പമാണ് പ്രഭാസ് ബന്ധം ഉപേക്ഷിക്കാൻ കാരണമെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു.

എന്നാൽ താരങ്ങൾ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. ഇനിയും എത്രനാൾ ​ഗോസിപ്പ് കോളങ്ങളിലെ കാമുകീ കാമുകൻമാരായി അനുഷ്കയും പ്രഭാസും തുടരുമെന്നാണ് നടിയുടെ ആരാധകർ ചോദിക്കുന്നത്. രണ്ട് പേരുടെയും വിവാഹം നടക്കാത്തതും സിനിമാ ലോകത്ത് ചർച്ചയാണ്.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X