ഇനിയൊരു അവസരമുണ്ടാകില്ല, വിഘ്നേശിന് സമ്മർദ്ദം കൂടുന്നു; വീഴാൻ കാത്തിരിക്കുന്നത് നയൻതാരയുടെ ശത്രുക്കൾ
പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത് നായകനായെത്തിയ ഡ്യൂഡ് എന്ന സിനിമ തമിഴകത്ത് വലിയ ഹിറ്റായിരിക്കുകയായണ്. റിലീസ് ചെയ്ത് 14 ദിവസത്തിനുള്ളിൽ 70 കോടി രൂപയോളം ചിത്രം നേടി. മമിത ബെെജുവാണ് ചിത്രത്തിൽ നായികയായെത്തിയത്. തമിഴകത്ത് പ്രദീപ് രംഗനാഥന്റെ താരമൂല്യം കുതിച്ചുയരുകയാണ്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന എൽഐകെ (ലൗ ഇൻഷുറൻസ് കമ്പനി) ആണ് പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന അടുത്ത സിനിമ. കുറച്ച് നാളുകളായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന അഭ്യൂഹമാണിപ്പോൾ ചർച്ചയാകുന്നത്.
എൽഐകെയിൽ പ്രദീപ് രംഗനാഥന് വലിയ പ്രതീക്ഷയില്ലെന്നും വിഘ്നേശ് ശിവനും പ്രദീപ് രംഗനാഥനും സ്വരചേർച്ചയിൽ അല്ലെന്നുമാണ് അഭ്യൂഹമാണ്. തുടരെ മൂന്ന് ഹിറ്റുകളുമായി കരിയറിൽ മുൻനിരയിലേക്ക് വന്നിരിക്കുകയാണ് പ്രദീപ്. എൽഐകെ വിജയിച്ചില്ലെങ്കിൽ നടന്റെ താരമൂല്യത്തെ ഇത് ബാധിക്കും. ഈ സമ്മർദ്ദം പ്രദീപിനുണ്ടാകാമെന്ന് നെറ്റിസൺസ് പറയുന്നു.

എൽഐകെ ഹിറ്റാകേണ്ടത് വിഘ്നേശ് ശിവനും അത്യാവശ്യമാണ്. കരിയറിലെ ഏറ്റവും മോശം സാഹചര്യത്തിലാണ് വിഘ്നേശ് ഇപ്പോൾ. തിരിച്ച് വരവിന് വിഘ്നേശിന് മുമ്പിലുള്ള തുറുപ്പ് ചീട്ടാണ് എൽഐകെ എന്ന പ്രൊജക്ട്. ഇതും പരാജയപ്പെട്ടാൽ വിഘ്നേശിന് തമിഴകത്തെ സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. വിഘ്നേശിന് ഇത്തവണ പരാജയം സംഭവിച്ചാൽ അത് ആഘോഷിക്കുക വിഘ്നേശിന്റെ ഭാര്യ നയൻതാരയുടെ ശത്രുക്കളായിരിക്കും. നിലവിൽ അത്രമാത്രം എതിരാളികൾ നയൻതാരയ്ക്കുണ്ട്. തന്റെ ഭർത്താവായത് കൊണ്ട് വിഘ്നേശ് അനാവശ്യ ഹേറ്റ് നേരിടുന്നെന്ന് നയൻതാര തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
അജിത്ത് ചിത്രത്തിലെ സംവിധാന സ്ഥാനത്ത് നിന്ന് പിന്മാറേണ്ടി വന്നത് വിഘ്നേശിന്റെ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. മറുവശത്ത് നയൻതാരയ്ക്കും കരിയറിൽ ഒരു സൂപ്പർഹിറ്റ് സിനിമ അനിവാര്യമാണ്. ലേഡി സൂപ്പർസ്റ്റാർ പദവിയിൽ നിന്നും നടിയെ താഴെയിരക്കാൻ ശത്രുക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ താരത്തിന്റെ മിക്ക സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രതിഛായക്കും ചെറിയ കോട്ടം സംഭവിച്ചു. ഒരു സൂപ്പർഹിറ്റ് സിനിമയിലൂടെ മാത്രമേ നിലവിലെ സാഹചര്യത്തെ നയൻതാരയ്ക്ക് മറികടക്കാൻ സാധിക്കൂ. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സും പാട്രിയോടുമാണ് വരാനിരിക്കുന്ന സിനിമകൾ.

ധനുഷിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ നടി കടുത്ത സൈബറാക്രമണം നേരിടുന്നുണ്ട്. വിഘ്നേശും ഇതിന് ഇരയാകുന്നുണ്ട്. ധനുഷിനെതിരെ വിഘ്നേശും പോസ്റ്റ് ഇട്ടിരുന്നു. പിന്നീടിത് പിൻവലിച്ചു. നയൻതാരയുടെ കർശനമായ ചില നിബന്ധനകളും വിമർശിക്കപ്പെടുന്നുണ്ട്. അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് വരാൻ നയൻതാര തയ്യാറല്ലെന്നാണ് വാദം. അപൂർവമായി ഒരു അഭിമുഖം പ്രാെമോഷന്റെ ഭാഗമായി എല്ലാ മീഡിയകൾക്കും നൽകും. മക്കൾ പിറന്ന ശേഷം ഷൂട്ടിംഗ് സമയത്ത് നയൻതാരയ്ക്ക് കർശന നിബന്ധനയുണ്ടെന്നും മക്കളുടെ ആയമാരുടെ ചെലവ് പോലും പ്രൊഡ്യൂസർമാർ എടുക്കേണ്ട സാഹചര്യമാണെന്നും വിമർശനം വന്നിരുന്നു. കരിയറിൽ സൂപ്പർഹിറ്റുകളുമായി നയൻതാരയും വിഘ്നേശ് ശിവനും വീണ്ടും മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കാത്ത് വാക്ക്ല രണ്ട് കാതൽ ആണ് നയൻതാരയും വിഘ്നേശും ഒരുമിച്ച് ചെയ്ത അവസാന സിനിമ. നയൻതാരയും സമാന്തയും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. പക്ഷെ ചിത്രം പരാജയപ്പെട്ടു. നാനും റൗഡി താൻ മാത്രമാണ് വിഘ്നേശിന് കരിയറിൽ എടുത്ത് പറയാനുള്ള ഹിറ്റ് സിനിമ.


Click it and Unblock the Notifications











