For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ പേളി മാണിയുടെ പുതിയ ചുവടുവെപ്പ്, അമ്മവയര്‍ എന്തൊരു ക്യൂട്ടാണെന്ന് സ്‌നേഹയും ദീപ്തിയും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. ബിഗ് ബോസ് ഷോ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ശ്രീനിയും പേളിയും വിവാഹിതരായത്. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും ഹൃദയം കൈമാറിയത്. പ്രേക്ഷകരും ഈ രംഗങ്ങളെല്ലാം കണ്ടിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഇവര്‍ക്ക് ആരാധകര്‍ നല്‍കിയത്. പരിപാടിക്ക് ശേഷവും ഇവരുടെ ഫാന്‍സ് പേജുകള്‍ സജീവമാണ്.

  ഉപ്പുംമുളകില്‍ തനിക്കേറെയിഷ്ടം അവളെയാണെന്ന് അശ്വതി, എല്ലാരുടേയും ടെന്‍ഷന്‍ മാറ്റുന്നതും അങ്ങനെയാണ്

  അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കി അടുത്തിടെയായിരുന്നു പേളി എത്തിയത്. ശ്രീനി തന്നെ പ്രോപ്പോസ് ചെയ്തിട്ട് 2 വര്‍ഷമാവുകയാണ്. ഈ സന്തോഷം പങ്കിടാന്‍ ഞങ്ങള്‍ക്കൊപ്പം പുതിയൊരാള്‍ കൂടി വരുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള അസ്വസ്ഥതകളെല്ലാമുണ്ടെങ്കിലും പേളി മാണി സജീവമാണ്. ചാനല്‍ പരിപാടിയിലെ വിശേഷങ്ങളുമായും പേളി എത്തിയിരുന്നു.

  ഉപ്പും മുളകിലേക്കുള്ള വരവില്‍ ഭര്‍ത്താവിന് താല്‍പര്യമുണ്ടായിരുന്നില്ല,ഇപ്പോള്‍ അത് മാറിയെന്ന് അശ്വതി

  പാടാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പേളി മാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയേറ്റീവ് മോഡ് ഓണ്‍, സ്‌പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അവസാനത്തെ വരിയൊന്ന് എഴുതണേയെന്ന് പേളി പറയുന്നുണ്ട്. ബാക്കിയെല്ലാം തനിക്കറിയാം, ഇച്ചിരി വെള്ളം വേണമെന്നും പേളി പറയുന്നത് വീഡിയോയില്‍ കാണാം.

  Pearle Maaney

  ശ്രിനിഷായിരുന്നു ആദ്യത്തെ കമന്റുമായെത്തിയത്. നിന്റെ ലവ്‌ലി വയര്‍ ഇഷ്ടമായെന്നായിരുന്നു സ്‌നേഹ പറഞ്ഞത്. ഗര്‍ഭിണിയായിരുന്ന സമയത്ത് സ്‌നേഹ എത്ര സുന്ദരിയായിരുന്നുവെന്നുള്ളത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നായിരുന്നു പേളിയുടെ മറുപടി. ദീപ്തി സതിയും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ വീഡിയോ വൈറലായി മാറിയത്.

  ഉപ്പും മുളകിലെ പൂജയുടെ ടാറ്റു രഹസ്യങ്ങള്‍, ദിവസങ്ങളോളം അച്ഛന്‍ മിണ്ടാതെ നിന്നിരുവെന്ന് അശ്വതി

  എന്താണ് സര്‍പ്രൈസ് എന്നറിയാനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അവതരണവും അഭിനയവും മാത്രമല്ല ഗായികയായും താന്‍ തിളങ്ങുമെന്ന് പേളി മാണി നേരത്തെ തെളിയിച്ചിരുന്നു. ഇംഗ്ലീഷ് ഗാനവുമായാണ് താരം നേരത്തെ എത്തിയത്. കുഞ്ഞതിഥിക്കായുള്ള താരാട്ട് പാട്ടുമായാണോ ഇത്തവണത്തെ വരവെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചിട്ടുള്ളത്. പേളിയും ശ്രീനിയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

  വീഡിയോ കാണാം

  English summary
  Is Pregnant Pearle Maaney Pre-Recording Song For Her Baby ?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X