ഞങ്ങൾ രണ്ടിടത്താണ് താമസിക്കുന്നത്, ഇത് സാഡിസം; വിവാഹ മോചിതരായോ; വ്യക്തമാക്കി കൃഷ്ണ വംശി

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്നും നടി രമ്യ കൃഷ്ണന് തന്റേതായ സ്ഥാനമുണ്ട്. തൊണ്ണൂറുകളിൽ നായിക നടിയായി നിരവധി സിനിമയിൽ അഭിനയിച്ച രമ്യ കൃഷ്ണന് പക്ഷെ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് പടയപ്പ എന്ന സിനിമയിലെ നീലാംബരി എന്ന കഥാപാത്രത്തിലൂടെയാണ്. ഐക്കോണിക് നെ​ഗറ്റീവ് കഥാപാത്രമായിരുന്നു ഇന്നും നീലാംബരി അറിയപ്പെടുന്നു. രജിനികാന്തിന് ഒപ്പത്തിനൊപ്പം നിന്ന് അവസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ രമ്യ കൃഷ്ണൻ കാഴ്ച വെച്ചത്.

പിന്നീട് വർഷങ്ങൽക്കിപ്പുറമാണ് സമാന അലയൊലികളുണ്ടാക്കിയ കഥാപാത്രം രമ്യക്ക് ലഭിക്കുന്നത്. ബാ​ഹുബലി എന്ന സിനിമയിലെ രാജമാത എന്ന കഥാപാത്രമായിരുന്നു ഇത്. കരിയറിനൊപ്പം രമ്യ കൃഷ്ണന്റെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചായായി‌ട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ സംവിധായകൻ കൃഷ്ണ വംശിയെയാണ് രമ്യ വിവാഹം ചെയ്തത്. 2003 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരെക്കുറിച്ചും ​ഗോസിപ്പുകൾ പ്രചരിച്ചത്.

Ramya Krishnan Husband

രമ്യ കൃഷ്ണനും കൃഷ്ണ വംശിയും വേർപിരിയുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് കൃഷ്ണ വംശി. നിലവിൽ രണ്ട് പേരും രണ്ടിടത്താണ് താമസിക്കുന്നത് അതുകൊണ്ടായിരിക്കാം ​ഗോസിപ്പുകൾ വരുന്നതെന്ന് കൃഷ്ണ വംശി പറയുന്നു. രമ്യ കൃഷ്ണൻ ചെന്നെെയിലാണുള്ളത്. ഞാൻ ഷൂട്ടിം​ഗ് ആവശ്യങ്ങൾക്കായി ഹൈദരാബാദിലും. വിവാഹമോചന വാർത്തകളിൽ സത്യമില്ലെന്നും കൃഷ്ണ വംശി വ്യക്തമാക്കി.

ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സാഡിസമാണെന്നും കൃഷ്ണ വംശി വിമർശിച്ചു. ഒരുമിച്ച് പൊതുവിടങ്ങളിൽ ഞങ്ങളെ കാണാത്തതും ​ഗോസിപ്പുകൾക്ക് കാരണമായിട്ടുണ്ട്. ഞങ്ങൾ ഇവന്റുകൾക്കും ഫാമിലി ഫംങ്ഷനുകൾക്കും ഒരുമിച്ച് പോകാറുണ്ട്. എന്നാൽ ഫോട്ടോകൾ പങ്കുവെക്കാൻ താൽപര്യമില്ല. ഞങ്ങളെന്താണെന്ന് ഞങ്ങൾക്കറിയാമെന്നും കൃഷ്ണ വംശി പറഞ്ഞു.

Ramya Krishnan Husband

രമ്യ കൃഷ്ണൻ വീട്ടിൽ എങ്ങനെയാണെന്നും കൃഷ്ണ വംശി പങ്കുവെച്ചു. രമ്യ വളരെ തമാശക്കാരിയാണ്. ആളുകളെ ഒരുപാട് സ്നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയും ചെയ്യും. കുടുംബത്തെ നന്നായി നോക്കും. വളരെ ഇന്റലിജന്റാണെന്നും കൃഷ്ണ വംശി പറഞ്ഞു. പ്രണയിച്ച് വിവാഹം ചെയ്തവരാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും.

വിവാഹിതയാകുമ്പോൾ 33 വയസുകാരിയാണ് രമ്യ കൃഷ്ണ. കൃഷ്ണ വംശി 41 കാരനും. 2005 ൽ ഇരുവർക്കും മകൻ പിറന്നു. റിത്വിക് വംശി എന്നാണ് മകന്റെ പേര്. 1983 ൽ പുറത്തിറങ്ങിയ വെള്ളെെ മനസ് എന്ന സിനിമയിലൂടെയാണ് രമ്യ കൃഷ്ണൻ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. നോരം പുലരുമ്പോൾ എന്ന സിനിമയിലൂടെ മലയാള സിനിമാ രം​ഗത്തേക്കും കടന്ന് വന്നു.

യാഷ് ചോപ്രയുടെ പരംപര എന്ന സിനമയിലൂടെ ബോളിവുഡിലേക്കും രമ്യ കൃഷ്ണൻ കടന്നു. നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ 200 ലേറെ സിനിമകളിൽ രമ്യ കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രമ്യ കൃഷ്ണന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X