For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രശ്മിക മന്ദാന പ്രണയിക്കുന്നത് തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനേയോ, വയസ് തനിക്ക് പ്രശ്നമല്ലെന്ന് നടി

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. 2016 ആണ് രശ്മിക വെള്ളിത്തിരയിൽ എത്തുന്നത്. കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. വളരെ ചെറിയ സമയം കൊണ്ട് തന്നെ കന്നഡ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയക്ക് കഴിഞ്ഞിരുന്നു. 2018 ആയിരുന്നു നടിയുടെ ടോളിവുഡ് എൻട്രി. ചലോ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് അതേ വർഷം തന്നെ പുറത്ത് ഇറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടൊണ്. തെലുങ്കിലാണ് ചിത്രം പുറത്ത് ഇറങ്ങിയതെങ്കിലും മലയാളത്തിലും മികച്ച കാഴ്ച്ചക്കാരെ നേടിയിരുന്നു. സിനിമയ്ക്കൊപ്പം തന്നെ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന കോമ്പോ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികാളാണ് ഇവർ.

  ഇത് കാണാൻ അവർ ഇല്ലാതെ പോയതിന്റെ വിഷമുണ്ട്, പദ്മശ്രീ വാങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നു, മകളെ കുറിച്ച് ചിത്ര

  രശ്മികയുടെ സിനിമയ്ക്കൊപ്പം തന്നെ സ്വകാര്യ ജീവിതവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്ന സമയത്തായിരുന്നു നടൻ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങുന്നത്. വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു ബന്ധം വേർപിരിയുന്നത്. ഇതിന് പിന്നാലെ നടിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടിക്കെതിരെയുള്ള സൈബർ ആക്രമണം അതിരു കടന്നപ്പോൾ പ്രതികരിച്ച് രക്ഷിത് ഷെട്ടി തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു. നടിയെ പിന്തുണക്കുകയായിരുന്നു ചെയ്തത്.

  തങ്കച്ചൻ സ്റ്റാർ മാജിക്കിലേയ്ക്ക് ഇനി വരില്ലേ, പുതിയ സന്തോഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകർ

  എന്നാൽ വിവാഹം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്താതെയായിരുന്നു നടന്റെ അന്നത്തെ പ്രതികരണം. ഇന്നും താരങ്ങൾ ആ പ്രണയ തകർച്ചയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ''രശ്മികയെക്കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ്- എന്നാണ് രക്ഷിത് അന്ന് പറഞ്ഞത്. ഇന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

  രക്ഷിതുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം സഹതാരമായ വിജയ് ദേവരകൊണ്ടയുമായി നടി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരുടേയും ജോഡികൾ സിനിമയിൽ ഹിറ്റായതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയവാർത്ത പ്രചരിച്ചത്. ടോളിവുഡ് മാധ്യമങ്ങളിൽ പ്രണയ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് താരങ്ങൾ പ്രതികരിച്ചിട്ടില്ല. പക്ഷെ രക്ഷിതുമായുള്ള പ്രണ തകർച്ചയിൽ നിന്ന് കരകയറാൻ വിജയ് സഹായിച്ചിരുന്നുവെന്ന് ഒരു പൊതുപരിപടിക്കിടെ രശ്മിക പറഞ്ഞിരുന്നു.

  കൂടാതെ വിജയ് നൽകുന്ന പിന്തുണയെ കുറിച്ചും നടി അന്ന് വാചാലയായിരുന്നു.'' രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയാണ്. അതുകൊണ്ട് തന്നെ കുറച്ച് കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്ന മറ്റൊരു ലോകം പുറത്ത് ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നു എന്നും രശ്മിക അന്ന് പറഞ്ഞിരുന്നു. രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ തർച്ചയ്ക്ക് ശേഷം രശ്മിക തെന്നിന്ത്യൻ സിനിമയിൽ സജീവമാവുകയായിരുന്നു. സൂപ്പർ ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും നടിയെ തേടി എത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് രശ്മിക. അല്ലു അർജുൻ ചിത്രമായ പുഷ്പയാണ് നടിയുടെ പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ നടിയുടെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അല്ലുവിന്റെ കഥാപാത്രമായ പുഷ്പയുടെ കാമുകിയായിട്ടാണ് രശ്മിക എത്തുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുതിയൊരു അഭിമുഖമാണ്. തന്റെ പ്രണയത്തെ കുറിച്ചും ഡേറ്റിംഗിനെ കുറിച്ചുമാണ് താരം വെളിപ്പെടുത്തുന്നത്. കൂർഗിൽ ആൺകുട്ടികളുമായി ഡേറ്റ് നടത്തിയിട്ടില്ലെന്നാണ് നടി പറയുന്നത്. കൂടാതെ പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്നും പ്രിയങ്ക ചോപ്രേയുടേയും മല്ലൈക അറോറയുടേയും പ്രണയത്തെ പിന്തുണച്ച് കൊണ്ട് പറയുന്നുണ്ട്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ തന്നെക്കാളും പ്രായം കുറഞ്ഞ ആളുമായി രശ്മിക പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. ‍

  ഡേറ്റിംഗിനെ കുറിച്ച് സംസാരിക്കവെയാണ് കൂർഗിലെ ആൺകുട്ടികളെ കുറച്ചും അവിടത്തെ ജീവിത രീതിയെ കുറിച്ചും താരം പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ... ''കൂർഗിൽ വീടുകൾ തമ്മിൽ അകലമുണ്ട്. അതിനാൽ തന്നെ ഒരു ആൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ കൂർഗിൽ ആയിരുന്നപ്പോൾ താൻ ഒരു കൂർഗി ആൺകുട്ടിയെ കണ്ടെത്തിയിട്ടില്ലെന്നും ആൺകുട്ടികളെല്ലാം എവിടെപ്പോയി എന്ന് മാതാപിതാക്കളോട് ചോദിച്ചിരുന്നു വെന്നും രശ്മിക പറയുന്നു.

  സ്കൂൾ ജീവിതത്തിലെ പ്രണയത്തെ കുറിച്ചും ഡേറ്റിംഗിനെ കുറിച്ചും താരം പറയുന്നുണ്ട്. ''ഹോസ്റ്റലിലും ബോർഡിംഗ് സ്കൂളിലുമാണ് പഠിച്ചത്. ഒരു ആൺകുട്ടിയും ഡേറ്റിംഗിൽ ആണെങ്കിൽ സുഹൃത്തുക്കൾ അവന്റെ പേര് പറഞ്ഞ് കളിയാക്കുന്നു. എത്ര പെട്ടെന്നാണ് ഒരാളുമായി ഡേറ്റിംഗിൽ ആയത്, എങ്ങനെയായി ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലെന്നും താരം പറയുന്നുണ്ട്.

  Rashmika mandana's fan traveled 900 km to see her | FilmiBeat Malayalam

  കൂടാതെ പ്രണയത്തിനും ഡേറ്റിംഗിനും പ്രായം ഒരു തടസമല്ലെന്നും രശ്മിക പറയുന്നു. ''പ്രിയങ്ക ചോപ്രയേയും മലൈക അറോറയേയും പോലെ പ്രണയത്തിനും ഡേറ്റിംഗിനും പ്രായം ഒരു തടസമല്ല. ആ വ്യക്തിയിൽ നിന്ന് നമ്മൾക്ക് എന്ത് കാര്യം അനുഭവപ്പെടുന്നു എന്നതിൽ ആണ് കാര്യം. തന്നെ സംബന്ധിച്ചടത്തോള പുരുഷന്മാർ നല്ല അനുഭവങ്ങൾ നൽകണം. കൂടാതെ ഒരിക്കലും തങ്ങളെ മാറ്റാൻ ശ്രമിക്കരുത്. വയസ് ഒരു പ്രശ്നമായി കരുതുന്നില്ലെന്നും രശ്മിക'' പറയുന്നു.

  Read more about: rashmika mandanna
  English summary
  Is Rashmika Mandanna Follows The Footsteps of Priyanka Chopra And Malaika Arora?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X