ജന്മരാശിയെ കൈവിടരുത്! സാമാന്ത ഉദ്ദേശിച്ചതെന്ത്? നാഗചൈതന്യ-ശോഭിത വിവാഹ വാര്‍ത്തയ്ക്കുള്ള മറുപടി?
37-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സാമാന്ത ഇത്തവണ ഏഥന്‍സിലേക്കാണ് പോയത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ തന്റെ ആരാധകര്‍ക്കായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് തന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞപ്പോള്‍ നടി പങ്കുവെച്ച മറ്റൊരു പോസ്റ്റാണ്.
'ഒരിക്കലും നിങ്ങളുടെ ജന്മരാശിയായ ടോറസിനെ കൈവിടരുത്,' എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. എന്താണ് ഇത്തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് പിന്നിലെ കാരണം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. നടിയുടെ ജന്മരാശി ടോറസാണ്.

നടിയുടെ ഒന്നിനോടും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ആറ്റിറ്റിയൂഡ് ആണ് ഈ പോസ്റ്റിന് പിന്നിലും എന്നാണ് ആരാധകര്‍ പറയുന്നത്. പോസ്റ്റിന് മണിക്കൂറുകള്‍ മുമ്പ് ഏഥന്‍സില്‍ നിന്നുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ സാമാന്തയുടെ മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും നടി ശോഭിത ധൂളിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കുറെ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇരുവരും ഉടന്‍ വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടായിലാണ് ജന്മരാശിയെക്കുറിച്ച് പറയുന്ന നടിയുടെ സ്റ്റോറി വൈറല്‍ ആകുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് പോലെ നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം അടുത്തുണ്ടോ എന്നാണ് ആരാധകര്‍ക്കുള്ള സംശയം.
നാഗ ചൈതന്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ സാമാന്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ ചൈതന്യ ശോഭിതയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹവും പ്രചരിച്ചു തുടങ്ങിയത്.
ഡിവോഴ്‌സ് ആയാലും താന്‍ അനുഭവിച്ചുകൊണ്ടിരുന്ന മയോസൈറ്റിസ് എന്ന രോഗത്തെയായാലും സധൈര്യം നേരിട്ട നടി തന്നെയാണ് സാമാന്ത. 2012ലാണ് നടിക്ക് മയോസൈറ്റിസ് എന്ന അസുഖം ആദ്യം ഉണ്ടെന്ന് കണ്ടെത്തുന്നത്. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി സാമാന്ത സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി. ഏറ്റവും പുതുതായി നടി തന്റെ ആമസോണ്‍ പ്രൈം സീരീസായ സിറ്റാഡെല്‍: ഹണ്ണി ബണ്ണിയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. വരുണ്‍ ധവാനാണ് നടിക്കൊപ്പം അഭിനയിക്കുന്നത്. അടുത്തതായി വരാനിരിക്കുന്ന പ്രോജക്ട് ബംഗാരത്തിന്റെ വിവരങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വളരെ ബോള്‍ഡും പേടിപ്പെടുത്തുന്നതുമായി കഥാപാത്രമാണ് ബംഗാരത്തില്‍ ചെയ്യുന്നതെന്നാണ് സൂചന.
സാമാന്തയെ തമിഴിലും തെലുങ്കിലുമാണ് ആരാധകര്‍ കണ്ടിട്ടുള്ളതെങ്കിലും സാമാന്തയ്ക്ക് മലയാളികളും ആരാധകരായിട്ടുണ്ട്. മാത്രമല്ല സാമാന്തയുടെ അമ്മ മലയാളിയാണ് എന്നതും അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ആലപ്പുഴ സ്വദേശിനിയാണ് സാമാന്തയുടെ അമ്മ നൈനറ്റ് പ്രഭു. അച്ഛന്‍ ആന്ധ്രാ സ്വദേശിയായ പ്രഭുവും.

സാമാന്ത ജനിച്ച് വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. 2010ല്‍ സിനിമയിലേക്ക് ചുവടു വെച്ച സാമാന്തയുടെ ആദ്യ ചിത്രം യെ മായ ചെസാവെയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷം നടി ചെയ്തിട്ടുണ്ട്. പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ച സാമാന്ത കരിയറില്‍ തന്റെ ഏറ്റവും നല്ല സമയത്ത് നില്‍ക്കുമ്പോഴാണ് നാഗ ചൈതന്യയുമായി വിവാഹം കഴിയുന്നത്.
2017 ഒക്ടോബര്‍ ഏഴിനാണ് ഇരുവരും വിവാഹിതരാകുന്നത്. സാമാന്തയുടെ ആദ്യ സിനിമയിലെ നായകന്‍ കൂടിയാണ് നാഗ ചൈതന്യ. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.


Click it and Unblock the Notifications