'ശ്വേത ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലം, പക്ഷെ നിയമപരമായല്ല; അഭിഷേകും അതേ വഴിയിൽ?'; താരകുടുംബത്തിൽ നടക്കുന്നത്

ബച്ചൻ കുടുംബത്തിലെ അസ്വാരസ്യങ്ങളആണ് ബോളിവുഡിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് താരം കുടുംബം എത്തിയതോടെ പുറത്ത് വരുന്ന ​ഗോസിപ്പുകളിൽ സത്യമുണ്ടെന്ന് തെളിഞ്ഞു. അഭിഷേക് ബച്ചൻ‌ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല.

ഇവർ വേറിട്ട് നിന്നു. അഭിഷേകിന്റെ വീ‌ട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നമുണ്ടെന്ന് വ്യക്തമാണ്. എന്നാൽ താര കുടുംബത്തിലെ ആരും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ തയ്യാറാവുന്നില്ല. അതേസമയം അഭിഷേകും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നും സംസാരമുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിൽ ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ട്. എന്നാൽ ഇവർക്കി‌ടയിൽ ന‌ടക്കുന്നതെന്ന ചോദ്യം ഇതിനോടകം ഉയർന്നി‌ട്ടുണ്ട്. ഇതേക്കുറിച്ച് പല വാദങ്ങളും വരുന്നുണ്ട്.

Shweta Bachchan  Aishwarya Rai

പൊതുവെ പൊതു ജനങ്ങൾക്ക് മുന്നിലെ പ്രതിഛായയിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇമേജ് നോക്കുന്നയാളാണ്. അതിനാൽ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവർ താൽപര്യപ്പെടുന്നില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.

നടി സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്.

Shweta Bachchan  Aishwarya Rai

അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയി‌ടത്തും സംസാരിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇന്ത്യയൊട്ടുക്കും ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മറ്റൊരു കാരണമായി പറയുന്നത് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ ഇടപെ‌ടലാണ്. ഐശ്വര്യയുമായി ശ്വേത ബച്ചനുള്ള അകൽച്ച പൊതുവേദികളിൽ പോലും പ്രക‌ടമായിരുന്നു.

ശ്വേത ബച്ചനും വിവാഹ മോചിതയാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഭർത്താവിനൊപ്പം ശ്വേതയെ കണ്ടിട്ട് ഏറെക്കാലമായി. വ്യവസായി നിഖിൽ നന്ദയെയാണ് ശ്വേത വിവാഹം ചെയ്തത്. അ​ഗസ്ത്യ, നവ്യ നവേലി എന്നിവരാണ് മക്കൾ. മിക്കപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശ്വേത ബച്ചനെ കാണാറ്. 1997 ലായിരുന്നു ശ്വേത ബച്ചന്റെ വിവാഹം. റിപ്പോർട്ടുകൾ പ്രകാരം ശ്വേതയും ഭർത്താവും നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും വേർപിരിഞ്ഞ് കഴിയുകയാണ്. അടുത്തിടെ തന്റെ 50 കോടി വില വരുന്ന ബം​ഗ്ലാവ് അമിതാഭ് ബച്ചൻ മകൾക്ക് നൽകുകയുണ്ടായി.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X