For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'താമസം പോലും രണ്ട് സ്ഥലങ്ങളിലായി'; നടി സ്നേഹയും ഭർത്താവ് പ്രസന്നയും വിവാഹ മോചനത്തിന് ഒരുങ്ങുന്നു?

  |

  തെന്നിന്ത്യൻ സിനിമകൾ കാണുന്നവർക്കെല്ലാം വളരെ പരിചിതരായ രണ്ട് പേരാണ് സിനിമാ താരങ്ങളായ സ്നേഹയും പ്രസന്നയും. തമിഴ് സിനിമകളിലൂടെയാണ് മലയാളികൾക്ക് സ്നേഹയും പ്രസന്നയും സുപരിചിതരായത്. ആരാധകർക്ക് പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ് ഇരുവരും.

  ഇരുവരും വിവാഹത്തിലൂടെ ഒന്നായശേഷം നിരന്തരം സോഷ്യൽമീഡിയ വഴി കപ്പിൾ ഫോട്ടോസും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുണ്ട്.

  Also Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

  ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം വലുതാണെന്ന് പ്രേക്ഷകർ‌ മനസിലാക്കിയതും ഇത്തരത്തിലുള്ള സ്നേഹയുടേയും പ്രസന്നയുടേയും കപ്പിൾ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് വഴിയാണ്.

  ഇരുവരുടേയും കെമിസ്ട്രി കണ്ട് പലരും മനോഹരമായ കമന്റുകളുമായി എത്താറുണ്ട്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി കോളിവുഡിൽ നിന്നും വരുന്ന റൂമറുകളും റിപ്പോർട്ടുകൾ ഇരുവരുടേയും വിവാഹമോചനം സംബന്ധിച്ചുള്ളതാണ്.

  താരദമ്പതികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റൂമറുകൾ പറയുന്നത്. അതേസമയം അത്തരം റൂമറുകൾക്കുള്ള മറുപടിയെന്നോണം ഒരു സോഷ്യൽമീ‍ഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം സ്നേഹ പങ്കുവെക്കുകയും ചെയ്തിരുന്നു.

  ഭർത്താവ് പ്രസന്നയ്ക്കൊപ്പമുള്ള ചിത്രമാണ് സ്നേഹ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഭർത്താവിനെ ചുംബിച്ചുകൊണ്ട് സ്നേഹ കുറിച്ചത് ഇങ്ങനെയായിരുന്നു 'ട്വിനിംഗ്... ഹാപ്പി വീക്കെൻഡ്'.

  സ്നേഹയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരുടേയും ആരാധകർക്ക് ആശ്വാസമായത്. സ്നേഹ-പ്രസന്ന വിവാഹമോചനം സംബന്ധിച്ച വാർത്തകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞപ്പോഴും പല ആരാധകരും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

  Also Read: ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽ

  വിവാഹശേഷവും കുഞ്ഞുങ്ങൾ പിറന്നശേഷവും സന്തോഷമായി‌ കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്നേഹ.

  2012ൽ വിവാഹിതരായ സ്നേഹയ്ക്കും നടൻ പ്രസന്നയ്ക്കും രണ്ട് കുട്ടികളാണുള്ളത്. 2009ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്‌ക്രീനിൽ ജോഡികളായി എത്തി അഭിനയിച്ചത്.

  ആ സിനിമയുടെ ഷൂട്ടിങിനിടെ ഇരുവരും പരസ്പരം പ്രണയത്തിലായി. ശേഷം 2011 നവംബർ 9നാണ് പ്രസന്ന സ്നേഹയുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. 'അതെ... ഞാനും സ്നേഹയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഉടൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു' എന്നും ആരാധകരെ അറിയിച്ചു.

  2020 ജനുവരി 24നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മകൾക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകർക്കായി പങ്കുവെച്ചിരുന്നു.

  വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. മലയാളം, കന്നട, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു.

  പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡെയിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സ്നേഹയെ മലയാളികൾ‌ എപ്പോഴും ഓർമക്കുന്നത് മമ്മൂട്ടിയുടെ തുറുപ്പു​ഗുലാൻ എന്ന സിനിമയിൽ നായികയായി വന്നതോടെയാണ്. വലിയ ഹിറ്റായ സിനിമയായിരുന്നു തുറുപ്പ്​ഗുലാൻ.

  ബ്രദേഴ്സ് ഡെയിൽ വില്ലൻ വേഷമാണ് പ്രസന്ന ചെയ്തത്. 'നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്. എന്തൊരു സർപ്രൈസ്... അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം.... എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ... എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു.'

  'എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി' അടുത്തിടെ തന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ​ പങ്കുവെച്ചുകൊണ്ട് പ്രസന്നയെ കുറിച്ച സ്നേഹ പറഞ്ഞ വാക്കുകളാണിത്.

  Read more about: sneha
  English summary
  Is Sneha And Prasanna Are Heading For Sepeartion? Fact Behind The Divorce Rumours-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X