വേറെ വഴിയില്ലാതെ സൂര്യ വീട്ടിലിരുന്നു; ജ്യോതികയ്ക്കൊപ്പം മുംബൈയിലേക്ക് താമസം മാറിയതോടെ നടക്കുന്നത്; അന്തനൻ
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളായാണ് ഇവരെ ആരാധകർ കാണുന്നത്. ഏറെനാളത്തെ പ്രണയത്തിനാെടുവിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. സൂര്യയുടെ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് സൂര്യ-ജ്യോതിക വിവാഹം വൈകിയത്. സൂര്യയുടെ പിതാവ് ശിവകുമാറാണ് ഈ ബന്ധത്തെ ഏറ്റവും കൂടുതൽ എതിർത്തത്. എന്നാൽ ഒടുവിൽ വിവാഹത്തിന് ഇദ്ദേഹം സമ്മതിച്ചു.
എന്നാൽ വിവാഹത്തോടെ ജ്യോതിക സിനിമാ ലോകം വിട്ടു. ഏറെക്കാലത്തിന് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് ജ്യോതിക കരിയറിലേക്ക് തിരിച്ച് വന്നത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ചെന്നെെയിലേക്ക് സൂര്യയും ജ്യോതികയും താമസം മാറി. തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ വേണ്ടിയാണ് ഈ മാറ്റമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ജ്യോതിക വ്യക്തമാക്കി.

സിനിമാ രംഗത്ത് സൂര്യയെ പോലെ ജ്യോതികയും ഇന്ന് സജീവമാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ ഇക്കഴിഞ്ഞ മാസങ്ങളിലായി പുറത്തിറങ്ങി. അതേസമയം സൂര്യയുടെ കംഗുവ എന്ന സിനിമ പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. സിനിമ പൂർത്തിയാകാൻ വൈകുന്നതിനെക്കുറിച്ച് തനിക്ക് ലഭിച്ച വിവരമാണ് ഇദ്ദേഹം ഒരകു തമിഴ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.
സിനിമ വൈകുന്നതിന് കാരണം സൂര്യ തന്നെയാണ് കാരണമെന്ന് ആരാധകർക്ക് അറിയില്ല. നിർമാതാക്കളാണ് കംഗുവ വൈകുന്നതിന് കാരണം എന്ന് അവർ കരുതുന്നു. പക്ഷെ സൂര്യയാണ് കാരണം. മുംബൈയിലേക്ക് താമസം മാറിയ ശേഷം സൂര്യ ചെന്നെെയിൽ വന്ന് അഭിനയിച്ച് പോകുന്നതാണ് രീതി. ഒരു മാസത്തിൽ 10 ദിവസമാണ് സൂര്യ കംഗുവയ്ക്ക് ഡേറ്റ് കൊടുത്തത്.

കാരണം ജ്യോതിക സൂര്യക്ക് വെച്ച നിബന്ധനയാണ്. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയാൽ നിങ്ങൾ വീട്ടിലിരിക്കണം. നിങ്ങൾ ഷൂട്ടിംഗിന് പോകുമ്പോൾ ഞാൻ വീട്ടിലിരിക്കും എന്നാണ് ജ്യോതികയുടെ കണ്ടീഷനെന്ന് അന്തനൻ പറയുന്നു. ജ്യോതിക തന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. വേറെ വഴിയില്ലാതായതോടെ സൂര്യ വീട്ടിലിരുന്നു. കംഗുവയ്ക്ക് ഡേറ്റ് കാെടുക്കാൻ പറ്റിയില്ല. സംവിധായകൻ ആഗ്രഹിച്ചത് പോലെ ഡേറ്റ് കൊടുത്തിരുന്നെങ്കിൽ ഈ പടം എപ്പോഴേ വരേണ്ടതാണ്.
സൂര്യ ചെയ്യുന്നത് നല്ല കാര്യമാണ്. പല സ്ഥലത്തും കുട്ടികളെ വിട്ട് വിവാഹമോചനം വരെ നേടുന്നു. പക്ഷെ ഇവർ അത് ചെയ്തില്ല. കുട്ടികളുടെ ഉത്തരവാദിത്വം പങ്കുവെച്ചു. അത് വലിയ കാര്യമാണെന്നും അന്തനൻ പറയുന്നു. മക്കളുടെ കാര്യത്തിൽ സൂര്യയും താനും തുല്യ ഉത്തരവാദിത്വം കാണിക്കാറുണ്ടെന്ന് ജ്യോതിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മക്കളുടെ സ്കൂൾ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് സൂര്യയാണെന്നും ജ്യോതിക അന്ന് വ്യക്തമാക്കി. കാതൽ ദ കോർ എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ജ്യോതിക മലയാളത്തിൽ സാന്നിധ്യമറിയിച്ചു. ശൈത്താൻ എന്ന ബോളിവുഡ് ചിത്രവും വിജയം നേടി.


Click it and Unblock the Notifications