റോഹ്മാനും സുസ്മിതയും വീണ്ടും ഒന്നിക്കുന്നോ, ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ കാരണം ഇതാണ്....
ബോളിവുഡ് ലോകത്തേയും പ്രേക്ഷരേയും ഞെട്ടിച്ച വേർപിരിയലായിരുന്നു നടി സുസ്മിത സെന്നിന്റേയും റോഹ്മാൻ ഷേവലിന്റേയും. 2019 മുതൽ ആയിരുന്നു ഇരുവരുടേയും ഡേറ്റിംഗ് വാർത്ത പുറത്ത് വരുന്നത്. തുടക്കത്തിൽ ഇരുവരും പ്രണയത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയായിരുന്നു. പിന്നീട് പ്രണയം തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പ്രായവ്യത്യാസമായിരുന്നു ചർച്ചയായത്. എന്നാൽ വിമർശനങ്ങൾ ഇരുവരും കാര്യമാക്കയിരുന്നില്ല.
റിലേഷൻ നല്ലരീതിയിൽ മുന്നോട്ട് പോകവെയാണ് ഇരുവരും തമ്മിലുള്ള വേർപിരിയൽ വാർത്ത പുറത്ത് വന്നത്. സുസ്മിത തന്നെയാണ് വേർപിരിയുന്ന കാര്യ വെളിപ്പെടുത്തിയത്. റോഹ്മാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ബന്ധം അവസാനിക്കുന്ന കാര്യം പങ്കുവെച്ചത്. 'സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കും' എന്നായിരുന്നു സുസ്മിത കുറിച്ചത്. നടിയുടെ വാക്ക് എല്ലാവരേയും ഞെട്ടിച്ചിരുന്നു, എന്നാൽ ഇതുവരേയും റോഹ്മാനും സുസ്മിതയും വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറൽ ആകുന്നത് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് തരത്തിലുള്ള വാർത്തകളാണ്. ദിവസങ്ങൾക്ക് മുൻപ് ഇരുവരേയും ഒന്നിച്ച് കാറിൽ കണ്ടതോടെയാണ് റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയത്. ഇത് ആരാധകരേയും സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന വീഡിയോ ബോളിവുഡ് കോളങ്ങളിലും മറ്റും വൈറൽ ആയിരുന്നു. കാറിൽ ക്യാമറകളെ അഭിമുഖീകരിക്കാതെ മുഖം മറച്ച് ഇരിക്കുന്ന റോഹ്മാനെ ആയിരുന്നു വീഡിയോയിൽ കണ്ടത്. എന്നാൽ സുസ്മിത ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നുണ്ടായിരുന്നു. ഇതോടെയാണ് ഇവരുടെ റിജോയിനിങ്ങിനെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചത്.

എന്നാൽ സംഭവം മറ്റൊന്നാണ്. സുസ്മിതയും റോഹ്മാനും റിലേഷൻ അവസാനിപ്പിച്ചുവെങ്കിലും ഇരുവരും ഒന്നിച്ചാണ് മക്കളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇപ്പോഴും കുട്ടികളുടെ മാതാപിതാക്കളായി തുടരുന്നുണ്ട്. മക്കളുടെ കാര്യങ്ങൾക്ക് വേണ്ടിയാണ് ഇരുവരും കണ്ടുമുട്ടുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. സ്വന്തം പിതാവ് അല്ലെങ്കിൽ പോലും കുട്ടികൾക്ക് റോഹ്മാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യം നല്ല സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. സുസ്മിതയുടേയും കുടുംബത്തിന്റേയും യാത്രകളെല്ലാം റോഹ്മാനോടൊപ്പമായിരുന്നു. താരങ്ങളുടെവർക്കൗട്ട് വീഡിയോയും യാത്ര ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
Recommended Video

ഇരുവരും തമ്മിൽ 14 വയസ്സിന്റെ പ്രായവ്യത്യാസമാണുളളത്. റേഹ്മാനെക്കാളും 14 വയസിന് മുതിർന്നതാണ് സുസ്മിത. ഈ വ്യത്യാസം ഇവരുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. മുൻപ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ റോഹ്മാനുമായി പ്രണയത്തിലായതിനെ കുറിച്ച് സുസ്മിത പറഞ്ഞിരുന്നു. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് നടി അന്ന് പറഞ്ഞത്.."തുടക്കത്തിൽ, ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ‘ഊഹിച്ചെടുക്കൂ,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർത്ഥ പ്രായം ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തതല്ല ഇത്, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു, ഇത് വിധിക്കപ്പെട്ടതാണ്. " എന്നാണ് താരസുന്ദരി അന്ന് പറഞ്ഞത്.


Click it and Unblock the Notifications