»   » പുലിമുരുകനെ ഗ്രേറ്റ് ഫാദര്‍ തകര്‍ക്കും!!! പക്ഷെ ആ റെക്കോര്‍ഡ് ഒരാഴ്ച്ചത്തേക്ക് മാത്രം???

പുലിമുരുകനെ ഗ്രേറ്റ് ഫാദര്‍ തകര്‍ക്കും!!! പക്ഷെ ആ റെക്കോര്‍ഡ് ഒരാഴ്ച്ചത്തേക്ക് മാത്രം???

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മുട്ടി ചിത്രങ്ങളും മോഹന്‍ലാല്‍ ചിത്രങ്ങളും തമ്മില്‍ ആരോഗ്യകരമായ മത്സരം എക്കാലത്തും നടക്കാറുണ്ട്. ഇപ്പോള്‍ മത്സരത്തിനപ്പുറത്തേക്ക് പരസ്പരമുള്ള പോര്‍വിളിയിലേക്കും ആക്ഷേപങ്ങളിലേക്കും എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. രണ്ട് നടന്മാരുടെയും  ആരാധകരാണ് ഇതിന് പിന്നില്‍.

പുലിമുരുകന്റ റെക്കോര്‍ഡ് ആര് തകര്‍ക്കും എന്നതിനേച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആദ്യ ദിനം നാല് കോടിയിലധികം കളക്ഷന്‍ നേടിയ പുലിമുരുകന്റെ റെക്കോര്‍ഡ് ദ ഗ്രേറ്റ് ഫാദര്‍ തകര്‍ക്കുമെന്നാണ് ആരാധകരുടെ അവകാശവാദം.

വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന ചിത്രത്തിനായി പരമാവധി തിയറ്ററുകള്‍ ഉറപ്പുവരുത്താനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ മാത്രം 150 തിയറ്ററുകളാണ് ലക്ഷ്യം വയ്ക്കുന്നത്.

പുലിമുരുകന്‍ റിലീസ് ചെയ്തത് 217 സ്‌ക്രീനിലായിരുന്നു. ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ 879 പ്രദര്‍ശനങ്ങളും ആദ്യ ദിനം നടത്തി. റെഗുലര്‍ ഷോകള്‍ കൂടാതെ ഒരു ദിവസം നാല് ഫാന്‍സ് ഷോകള്‍ വരെ നടന്ന സ്ഥലങ്ങളുണ്ടായിരുന്നു. 4.05 കോടി രൂപയാണ് പുലിമുരകന്റെ ആദ്യ ദിന കളക്ഷന്‍.

നൂറ് കോടി കടക്കുന്ന രണ്ടാമത്തെ സിനിമയാകും ഗ്രേറ്റ് ഫാദറെന്നാണ് ബോക്‌സ് ഓഫീസ് പ്രവചനങ്ങള്‍. പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ദ ഗ്രേറ്റ് ഫാദര്‍ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഓണ്‍ലൈന്‍ ശ്രദ്ധ നേടുന്ന മമ്മുട്ടി ചിത്രങ്ങള്‍ യുടൂബിലെ പ്രകടനം തിയറ്ററില്‍ ആവര്‍ത്തിക്കാറില്ലെന്ന ആരോപണം വിമര്‍ശകരില്‍ നിന്നും നേരിടുന്നുണ്ട്.

പുലിമുരുകന്റെ ആദ്യ ദിന കളക്ഷനെ തകര്‍ക്കാന്‍ രണ്ടും കല്പിച്ചുള്ള ശ്രമത്തിലാണ് ആരാധകര്‍. റെഗുലര്‍ ഷോകള്‍ക്ക് പുറമെ പരമാവധി ഫാന്‍സ് ഷോകള്‍ നടത്താനും പദ്ധതിയുണ്ട്. വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചതും ചിത്രത്തിന് അനുഗ്രഹമായിട്ടുണ്ട്. പുലിമരുകന് തകര്‍ത്ത് ഗ്രേറ്റ് ഫാദര്‍ നേടിയാലും ആ റെക്കോര്‍ഡ് ഒരാഴ്ചക്കുളളില്‍ മോഹന്‍ലാല്‍ ചിത്രം തകര്‍ക്കുമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേ ദിവസം മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് പ്രദര്‍ശനത്തിനെത്തും. തെലുങ്ക് സിനിമകളെ മലയാളത്തലേക്ക് മൊഴി മാറ്റി എത്തിച്ച ഖാദര്‍ ഹസനാണ ്ചിത്രം തെലുങ്കിലും തമിഴിലും എത്തിക്കുന്നത്. ഈ ഭാഷകളിലെ കളക്ഷനും ചേര്‍ക്കമ്പോള്‍ പുലിമുരുകന്റെ റെക്കോര്‍ഡിനും മുകളില്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

നൂറ് കോടി ക്ലബ്ബില്‍ കയറിയില്ലെങ്കിലും മിനിമം ഒരു 50 കോടി ക്ലബ്ബിലെങ്കിലും ഗ്രേറ്റ് ഫാദര്‍ കയറിയില്ലെങ്കില്‍ മമ്മുട്ടിക്ക് തിരിച്ചടിയാകും, ഒപ്പം ആരാധകര്‍ക്കും. കരിയറില്‍ ഇതുവരെ ഒരു 30 കോടി ചിത്രം പോലും മമ്മുട്ടിക്ക് അവകാശപ്പെടാനില്ല. മമ്മുട്ടി ചിത്രത്തിന് വേണ്ടി ദിലീപ് ചിത്രത്തിന്റെ റിലീസ് രണ്ട് ദിവസം കൂടെ നീട്ടിയിരിക്കുകയാണ്.

English summary
Mammootty fans and Mohanlal fans fighting about the new collection record of Vishu movie. 1971 Beyond Borders releasing in 3 languages at a time. It may help the movie to beat Puimurugan first day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam