നോർത്ത് ഇന്ത്യൻ ലുക്കുള്ള ചെറുപ്പക്കാരൻ... പ്രപ്പോസ് ചെയ്തത് സ്വാസിക, ഭർത്താവിന് സ്വാസികയെക്കാൾ പ്രായം കുറവോ?
ജനുവരി മാസം എല്ലാംകൊണ്ടും ഇനിമുതൽ അങ്ങോട്ട് സ്വാസികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സ്വാസികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ വിവാഹം നടന്നത് ഇക്കഴിഞ്ഞ ജനുവരി 26നാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്.
ആദ്യം എല്ലാവരും കരുതിയത് പതിവായി ജനുവരിയിൽ വരാറുള്ള ഗോസിപ്പ് പോലെ എന്തെങ്കിലുമായിരിക്കുമെന്നാണ്. എന്നാൽ സ്വാസിക തന്നെ അഭിമുഖങ്ങളിൽ നേരിട്ടെത്തി വിവാഹ വിശേഷം പങ്കിടുകയും വരൻ പ്രേമുമൊത്തുള്ള മ്യൂസിക്ക് വീഡിയോ പുറത്ത് വിടുകയും ചെയ്തതോടെയാണ് ആരാധകർ വിശ്വസിച്ചത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനുമാണ്.

ഇരുവരും മനംപോലെ മംഗല്യ എന്ന സെറ്റിൽ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. താൻ അങ്ങോട്ട് പോയി പ്രേമിനെ പ്രപ്പോസ് ചെയ്തതാണെന്ന് സ്വാസിക തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു മതത്തിന്റെയും ആചാര പ്രകരാമായിരുന്നില്ല പ്രേം സ്വാസിക വിവാഹം. ബീച്ച് വെഡ്ഡിങാണ് ഇരുവരും തെരഞ്ഞെടുത്തത്.
താലി മാല ചാർത്തി പുഷ്പഹാരം പരസ്പരം അണിയിച്ച് സിന്ദുരം അണിഞ്ഞതോടെ ചടങ്ങ് അവസാനിക്കുകയായിരുന്നു. ശേഷം പ്രിയപ്പെട്ടവർക്കായി സൽക്കാരവും രണ്ടിടങ്ങളിൽ റിസപ്ഷനും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. സുരേഷ് ഗോപി മുതൽ ശ്വേത മേനോൻ വരെയുള്ള ഒരു വൻ താരനിര ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനും ആശംസകൾ നേരാനും എത്തിയിരുന്നു.
വിവാഹത്തിന് പൂൾ പാർട്ടി, ഗുലാബി തുടങ്ങി നിരവധി ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. പ്രേം-സ്വാസിക വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ആരാധകർക്കുണ്ടായിരുന്ന ഒരു സംശയം പ്രേം പ്രായത്തിന്റെ കാര്യത്തിൽ സ്വാസികയെക്കാൾ ഇളയതാണോ എന്നതായിരുന്നു. ഇന്റർനെറ്റ് ഡാറ്റബേസിൽ സ്വാസികയുടെ പ്രായം 32ആണ്.
പ്രേമിന്റെ പ്രായത്തെ ചൊല്ലിയുള്ള ചർച്ചകൾ ആരാധകർക്കിടയിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വ്യക്തമായ മറുപടി പിന്നീട് സ്വാസിക തന്നെ നൽകി. വിവാഹവുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നൽകിയ അഭിമുഖത്തിൽ സ്വാസിക ഇതേ കുറിച്ചെല്ലാം സംസാരിച്ചു.

ആള് മലയാളിയല്ലേ, സുന്ദരനാണല്ലോ, നോർത്ത് ഇന്ത്യനാണോ, നിങ്ങൾ ഒരേ പ്രായമാണോ, സ്വാസികയെക്കാൾ ഇളയതാണോ എന്നുള്ള ചോദ്യങ്ങൾ കേട്ടുകഴിഞ്ഞു. ഭർത്താവ് പ്രേമിന് എന്നെക്കാൾ ഒരു വയസ് കൂടുതലാണെന്നാണ് സ്വാസിക പറഞ്ഞത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്. ഭർത്താവിന് മുൻതൂക്കം കൊടുക്കുന്ന വ്യക്തിയാണ് താനെന്ന് സ്വാസിക വിജയ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
പക്ഷെ പ്രേം അത്തരത്തിൽ ഡോമിനേറ്റ് ചെയ്യാൻ ഇഷ്ടമല്ലാത്തയാളാണെന്നും സ്വാസിക വെളിപ്പെടുത്തിയിരുന്നു. പുടവകൊടുക്കൽ ചടങ്ങിന് ശേഷം സ്വാസിക നേരെ പ്രേം ജേക്കബിന്റെ കാൽക്കൽ വീണു. എന്നാൽ ഭാര്യക്ക് തന്റെ കാൽക്കൽ തൊട്ട് നമസ്കരിക്കാമെങ്കിൽ തിരിച്ചും അങ്ങനെ തന്നെയാകാമെന്ന ചിന്താഗതിക്കാരനാണ് പ്രേം.
അതുകൊണ്ട് തന്നെ സ്വാസിക കാലിൽ വീണ ശേഷം പ്രേമും അത് തന്നെ ആവർത്തിച്ചു. അത് വിവാഹം കൂടാൻ എത്തിയവർക്കും പുതിയ അനുഭവമായി. അതേസമയം സീരിയലിലൂടെ കരിയർ കെട്ട് പടുത്ത് തുടങ്ങിയ സ്വാസിക ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ സ്വാസികയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ചതുരത്തിനുശേഷം അന്യഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ സ്വാസികയെ തേടി എത്തുന്നുണ്ട്.


Click it and Unblock the Notifications











