'പ്രണയം മീനാക്ഷിയുമായി അല്ലേ?, ​ഗോകുലിന് മുമ്പേ മാധവിന്റെ കെട്ട് നടക്കും..., മാധവ് സുരേഷിന്റെ പ്രണയിനി ഇതാണോ?'

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയുടെ കുടുംബത്തിലെ ഒരോ അം​ഗങ്ങളും മലയാളികൾക്ക് സുപരിചിതനാണ്. സുരേഷ് ​ഗോപിയുടെ മക്കളായ ​ഗോകുൽ സുരേഷും മാധവ് സുരേഷും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. പെൺമക്കൾ രണ്ടുപേരും ഇതുവരെയും സിനിമയിലേക്ക് എത്തിയിട്ടില്ല. സുരേഷ് ​​ഗോപിയുടെ നാല് മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാൾ മാധവ് സുരേഷാണ്.

മാധവിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ചേച്ചി ഭാ​ഗ്യയുടെ വിവാഹത്തിനും താരം മാധവ് തന്നെയായിരുന്നു. മാധവിന്റെ വീഡിയോകളെല്ലാം ആ സമയത്ത് വൈറലായിരുന്നു. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്.

Madhav Suresh

ഇൻട്രൊഡ്യൂസിങ് മൈ ഫേവറേറ്റ് ഹോമി എന്ന് തലക്കെട്ട് നൽകി ഒരു പെൺകുട്ടിക്കൊപ്പം നിൽ‌ക്കുന്ന ചിത്രമാണ് മാധവ് പങ്കിട്ടത്. അതേ പെൺകുട്ടിക്കൊപ്പം കാറിൽ സഞ്ചരിക്കുന്ന ചിത്രവും മാധവ് പങ്കിട്ടിട്ടുണ്ട്. സുന്ദരിക്കൊപ്പമുള്ള ചിത്രം മാധവ് പങ്കിട്ടതോടെ ആശംസകളും ലൈക്കുകളും ഒഴുകിയെത്തി. സെലിബ്രിറ്റികൾ അടക്കം ചുവന്ന ഹാർ‌ട്ടിന്റെ ഇമോജി കമന്റായി കുറിച്ചിട്ടുണ്ട്. അതേസമയം ചിലർ‌ക്ക് അറിയേണ്ടിയിരുന്നത് ​മാധവിന്റെ പ്രണയിനിയാണോ കൂടെയുള്ള പെൺകുട്ടിയെന്നായിരുന്നു.

അത്തരമൊരു ബന്ധം ഇരുവരും തമ്മിലുണ്ടെന്ന് സൂചന നൽകുന്നതാണ് ഫോട്ടോകൾ. ചേട്ടൻ ​ഗോകുൽ വിവാഹിതനാകുന്നതിന് മുമ്പ് മാധവ് വിവാഹിതനാകുമോയെന്നുള്ള രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് വരുന്നുണ്ട്. ഒരിടയ്ക്ക് മാധവും ദിലീപിന്റെ മകൾ മീനാക്ഷിയും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

അടുത്ത കുടുംബ സുഹൃത്തുക്കളാണ് ദിലീപും സുരേഷ് ​ഗോപിയും. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് സജീവമായി ദിലീപിനൊപ്പം മീനാക്ഷിയുമുണ്ടായിരുന്നു. ഭാഘ്യയുടെ വിവാഹത്തിന് മുന്നോടിയായി ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ കുടുംബത്തെ സന്ദർശിച്ച ചിത്രങ്ങൾ വൈറലായിരുന്നു. അതിൽ കാവ്യയും ദിലീപും മാധവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അതിനും നാളുകൾക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിനിടയിൽ നിന്നും ദിലീപിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധവ് പങ്കുവെച്ചിട്ടുണ്ടായിരുന്നു. അന്ന് ദിലീപിനൊപ്പം മകൾ മീനാക്ഷിയുമുണ്ടായിരുന്നു. മാധവിനെയും മീനാക്ഷിയെയും ഇടവും വലവും നിർത്തിയുള്ള ദിലീപിന്റെ ചിത്രം അന്ന് വൈറലായിരുന്നു. മാധവും മീനാക്ഷിയും ഒരു സിനിമയിൽ എങ്കിലും ഒന്നിക്കുമോ എന്നാണ് അന്ന് ആ ചിത്രം വൈറലായപ്പോൾ ആരാധകർ ചോദിച്ചത്.

Madhav Suresh

ആരാധകർ ഏറെ സ്നേഹിക്കുന്ന സെലിബ്രിറ്റി കിഡ്സിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിലെ സജീവ താരം കൂടിയാണ് മീനാക്ഷി. താരപുത്രി പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളിലും ആരാധകർ കൂടുതലും ചോദിക്കാറുള്ളത് മീനാക്ഷിയുടെ വിവാഹത്തെപ്പറ്റി തന്നെയാണ്. താരപുത്രി ഇപ്പോൾ മെഡിസിൻ പഠനം കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ്.

അതുപോലെ മാധവ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളിയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മാധവിന്റെയും കൂട്ടുകാരുടെയും ഗംഭീര പ്രകടനം ട്രെയിലറിലുടനീളം കാണാം. തുടക്കക്കാരന്റെ പതർച്ചകൾ ഒന്നുമില്ലാതെ തന്നെ മാധവ് ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X