പൂജ ഹെഗ്‌ഡെ പറഞ്ഞത് നിരസിച്ചു, പ്രഭാസ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ സംവിധായകന്റെ ഇടപെടല്‍

ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. 2002 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും നടന്‍ ലോക സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത് ബഹുബലിയിലൂടെയാണ്. ചിത്രത്തിലൂടെ നടന്റെ താരമൂല്യം വര്‍ധിപ്പിക്കുകയും നടന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈശ്വരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍ നടനെ തേടി എത്തുകയായിരുന്നു. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടന് കൈനിറയെ ആരാധകര്‍ കേരളത്തിലുണ്ട്. തെലുങ്ക് സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രഭാസിന്റെ ഡബ്ബിംഗ് ചിത്രങ്ങള്‍ മലയാളത്തില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

നടന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധ്യേശ്യാം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. 2019 ല്‍ പുറത്ത് ഇറങ്ങിയ സാഹോയ്ക്ക് ശേഷം പുറത്ത് വരുന്ന പ്രഭാസ് ചിത്രമാണിത്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രഭാസ് സിനിമ എത്തുന്നത്. നല്ല അഭിപ്രായമാണ് രാധ്യേശ്യാമിന് ലഭിക്കുന്നത് . കൊവിഡ് കാലത്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം ലഭിക്കുന്നത് 709 കോടി രൂപയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോട്ട് പോവുകയാണ്. സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

രാധ്യേ ശ്യാം

പ്രണയവും സമയവും തമ്മിലുള്ള യുദ്ധമാണ് രാധ്യേ ശ്യാം. ഹസ്തരേഖാവിദഗ്ധന്‍ വിക്രമാദിത്യന്‍ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രേരണയായിട്ടാണ് പൂജ എത്തുന്നത്. പ്രണയത്തിലൊന്നും വിശ്വാസമില്ലാത്ത ആളാണ് വിക്രമാദിത്യന്‍. എങ്കിലും അയാള്‍ പ്രണയത്തിലാവുന്നു. ആ പെണ്‍കുട്ടിക്ക് ഹസ്തരേഖപ്രകാരം ആയുസ്സ് കുറവാണ്. ഇവരുടെ രണ്ട് പേരുടേയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്.സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ക്ലൈമാക്സ്

ഇപ്പോഴിത സിനിമയെ കുറിച്ച് സംവിധായകന്‍ രാധാകൃഷ്ണ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. സിനിമയുടെ ക്ലൈമാക്‌സാണ് സിനിമ വിജയിക്കാന്‍ കാരണമെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ നായിക മരിച്ചിരുന്നുവെങ്കില്‍ സിനിമ പരാജയപ്പെടുമായിരുന്നു. പൂജ തന്റെ കഥാപാത്രത്തെ കൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു. സങ്കടകരമായ ക്ലൈമാക്‌സ് ഒഴിവാക്കാന്‍ വേണ്ടിയാണ് സംവിധായകന്‍ അങ്ങനെ ചെയ്തത്. പല അഭിമുഖത്തിലും പൂജയുടെ ആവശ്യം നിരസിച്ചതിനെ കുറിച്ച് സംവിധായകന്‍ പറയുന്നുണ്ട്

പൂജ ഹെഗ്‌ഡെയുമായുള്ള നടന്റെ പ്രശ്‌നം

രാധ്യേശ്യാം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പൂജ ഹെഗ്‌ഡെയുമായുള്ള നടന്റെ പ്രശ്‌നം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്നും പൂജയുടെ പെരുമാറ്റത്തില്‍ പ്രഭാസ് അസ്വസ്ഥനാണെന്നുമായിരുന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പ്രഭാസോ പൂജയോ പ്രതികരിച്ചിട്ടില്ല. സിനിമയിലെ കെമിസ്ട്രി പ്രെമോഷന്‍ സമയത്ത് ഇല്ലായിരുന്നതായി ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ പോസ് ചെയ്തിരുന്നു എങ്കിലും അകല്‍ച്ച വ്യക്തമായി കാണാമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. താരങ്ങള്‍ ഒന്നിച്ചുള്ള പ്രെമോഷന്‍ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.

Recommended Video

പ്രഭാസ് മലയാളത്തിലേക്ക്...ഞാനും പൃഥ്വിയും ഒന്നിക്കുകയാണ്
സിനിമ

രാധ്യേ ശ്യാം കൂടാതെ നിരവധി ചിത്രങ്ങള്‍
പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സാലര്‍,നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് നടന്റെ മറ്റ് ചിത്രങ്ങള്‍. തെലുങ്കില്‍ കൂടാതെ തമിഴിലും ഹിന്ദിയിലും സജീവമാണ് പൂജ ഹെജ്ഡെ. ക്രിക്കൂസ് എന്ന ഹിന്ദി ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും പൂജ തന്നെയാണ് നായിക. മോസ്റ്റ് എലിജിബില്‍ ബാച്ചിലര്‍, ആചാര്യ എന്നീവയാണ് നടിയുടെ മറ്റ് ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X