»   » മോഹന്‍ലാല്‍ മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതിന്റെ കാരണം ഇതാണോ?

മോഹന്‍ലാല്‍ മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതിന്റെ കാരണം ഇതാണോ?

Posted By:
Subscribe to Filmibeat Malayalam
മകളാകാന്‍ പ്രായമുള്ലവരെ നായികമാരാക്കാമോ? ലാലേട്ടന്‍റെ മറുപടി ഇങ്ങനെ | filmibeat Malayalam

മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരായി വാഴ്ത്തപ്പെടുന്ന മോഹന്‍ലാലും മമ്മൂട്ടിയും അഭിനയം കൊണ്ട് ആരാധകരെ കൈയിലെടുക്കുന്നവരാണ്. പ്രായം കൂടി വരികയാണെങ്കിലും ഇരുവരും ഇന്നും നായകന്മാരായി തന്നെ സിനിമയിലഭിനയിക്കുകയാണ്. തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ അഭിനയിക്കുന്നു എന്ന് പറഞ്ഞ് പലപ്പോഴും താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരാവാറുണ്ട്.

ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണയായി സിനിമയില്‍ സജീവമായി തുടരുന്ന മോഹന്‍ലാലിനോട് നിങ്ങള്‍ എന്തിനാണ് പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് താരത്തിന് കൃത്യമായ ഒരു ഉത്തരമുണ്ട്. എന്താണെന്ന് അറിയണോ?

പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാത്തത്?

അടുത്തിടെ ഒരു മാഗസീന് കൊടുത്ത അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്. മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ നായകനായി അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ലേ എന്നായിരുന്നു ആദ്യ ചോദ്യം.

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

ലോകത്ത് മുഴുവനുമുള്ള സിനിമയില്‍ നായകന്മാര്‍ക്ക് ്പ്രായമായാലും പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പമായിരിക്കും അഭിനയിക്കുന്നത്. എന്നാല്‍കഴിഞ്ഞ കുറെ വര്‍ഷത്തിനുള്ളില്‍ താന്‍ അത്തരത്തില്‍ ചെറുപ്പക്കാരിയായ നായികയോടൊപ്പം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് തനിക്ക് പോലും ഓര്‍മ്മയില്ലെന്നും ലാലേട്ടന്‍ വ്യക്തമാക്കുന്നു.

ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണം

താന്‍ പത്ത് നാല്‍പത് കൊല്ലമായി സിനിമയിലഭിനയിക്കുന്ന ഒരാളായത് കൊണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ കൂടിയും സഞ്ചരിക്കണം. ഇല്ലെങ്കില്‍ പിന്നെ എന്താണ് ഒരു രസമുള്ളതെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.

ഓരോ ഘട്ടങ്ങളാണ്

ഇക്കാര്യങ്ങളെ കുറിച്ച് താന്‍ ഒരിക്കല്‍ മധു സാറുമായി സംസാരിച്ച കാര്യവും അഭിമുഖത്തിനിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ എന്നുമായിരുന്നു മധു സാര്‍ പറഞ്ഞിരുന്നത്.

English summary
Is this the reason why Mohanlal is playing younger girls than his daughter?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X