ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് വിജയശ്രീയോ?; ജ്യോതിഷി പറഞ്ഞത്; ചാക്കോച്ചൻ ഉ​ദയ തിരിച്ചു പിടിക്കാഞ്ഞതിന് കാരണം

മലയാള സിനിമയിലെ ഒരു കാലത്തെ പ്രബല സാന്നിധ്യമായിരുന്നു ഉദയ സ്റ്റുഡിയോ. നടൻ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശൻ കുഞ്ചാക്കോയുടെയും പിന്നീട് അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഉടമസ്ഥതയിലായിരുന്ന സ്റ്റുഡിയോ പിന്നീട് വിൽക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലമായിരുന്നു വിറ്റത്. ഇപ്പോഴിതാ ഉദയ സ്റ്റുഡിയോയെക്കുറിച്ചുള്ള ഒരു ദുരൂഹത പങ്കുവെച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ.

ഉദയ സ്റ്റുഡിയോ വാങ്ങാൻ വന്ന ഒരു ദുബായ്ക്കാരൻ ജോത്സ്യന്റെ പ്രവചനം മൂലം പിൻമാറിയെതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ബോബൻ കുഞ്ചാക്കോയുടെ സുഹൃത്ത് ആലപ്പി അഷറഫ് ആയിരുന്നു കച്ചവടത്തിന് ഇടനിലക്കാരനായി നിന്നത്.

ഈ സ്റ്റുഡിയോ ആര് വാങ്ങിയാലും അയാൾ ആറ് മാസത്തിനകം മരിക്കുമെന്ന്

'കൊച്ചി എയർപോർട്ടിൽ ചെന്ന് ജോത്സ്യനെ സ്വീകരിച്ചു. കാറിൽ വന്ന ജ്യോത്സ്യൻ ഉദയ സ്റ്റുഡിയോയ്ക്കകത്തുള്ള ഒരു തിയറ്ററിലേക്ക് കാറെത്തി. നിർത്തൂയെന്ന് ജോത്സ്യൻ പറഞ്ഞു. അദ്ദേഹമിവിടെയിറങ്ങി. ഒരു വടിയുമായി കാറിൽ നിന്ന് വളരെ വേ​ഗത്തിലിറങ്ങി നടന്നു'

'തിയറ്ററിന്റെ പല വശങ്ങളിലൂടെ അദ്ദേഹം നടന്നു. ഓഫീസിൽ നിന്ന് ബോബൻ കുഞ്ചാക്കോയും ഭാര്യയും ഈ കാഴ്ച കാണുന്നുണ്ട്'

'അത് കഴിഞ്ഞ് ആലപ്പി അഷറഫിനടുത്തെത്തി അദ്ദേഹം പറ‍ഞ്ഞു, ഈ സ്റ്റുഡിയോ ആര് വാങ്ങിയാലും അയാൾ ആറ് മാസത്തിനകം മരിക്കുമെന്ന്. എന്തോ കണ്ട് പേടിച്ച പോലെ അദ്ദേഹം കിതയ്ക്കുന്നു'

 നിരവധി സ്ത്രീകളുടെ ശാപമുണ്ട് ഈ മണ്ണിനെന്ന് കൂടി ജ്യോത്സ്യൻ

ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനീ സ്റ്റുഡിയോയ്ക്ക് ചുറ്റും കേൾക്കുന്നെന്ന് അയാൾ പറഞ്ഞു. ഇത് കേട്ട് അഷറഫ് ഞെട്ടി. പെട്ടെന്ന് അഷറഫിന്റെ മനസ്സിലേക്ക് വിജയശ്രീയുടെ മുഖം തെളിഞ്ഞ് വന്നു.

'അവരെ കാെന്നതാണെന്നും വിഷം കുടിച്ചതാണെന്നുമൊക്കെ പറയുന്നു. ഇപ്പോഴും അതൊരു ദുരൂഹ മരണമാണ്. നിരവധി സ്ത്രീകളുടെ ശാപമുണ്ട് ഈ മണ്ണിനെന്ന് കൂടി ജ്യോത്സ്യൻ പറഞ്ഞു'

'എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ഞാൻ‌ നോക്കി അറിയിക്കാമെന്ന് പറഞ്ഞ് ബോബൻ‌ കുഞ്ചാക്കോയോടും ഭാര്യയോടും യാത്ര പോലും പറയാതെ അദ്ദേഹം കാറിൽക്കയറി. ജ്യോത്സ്യൻ പറഞ്ഞതിനാൽ വാങ്ങാൻ കഴിയില്ലെന്ന് ദുബായ്ക്കാരൻ ആലപ്പി അഷറഫിനെ വിളിച്ച് പറഞ്ഞു'

 ഇത് കേട്ട് കുറച്ച് നേരം ബോബൻ കുഞ്ചാക്കോ മിണ്ടാതിരുന്നു

'ഈ കഥകൾ ബോബനോട് ആലപ്പി അഷറഫ് പറഞ്ഞതേയില്ല. മാസങ്ങൾക്ക് ശേഷം ഉദയ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ചെറുപ്പക്കാരൻ വാങ്ങി. 52 വയസേയുള്ളൂ'

'ആറ് മാസത്തിനുള്ളിയിൽ അയാൾ മരിച്ചു. അതറിഞ്ഞ ആലപ്പി അഷറഫ് ഞെട്ടി. കൊച്ചിയിലെ മരണ വീട്ടിൽ ബോബൻ കുഞ്ചാക്കോയോടൊപ്പം ആലപ്പി അഷറഫ് കൂട്ട് പോയി'

'തിരിച്ച് ആലപ്പുഴയിലേക്ക് മടങ്ങുന്ന വന്ന വഴി രണ്ട് പേരും ഹോട്ടലിൽ ആഹാരം കഴിക്കുന്നതിനിടെ തന്റെ മനസ്സിൽ സൂക്ഷിച്ച രഹസ്യം ആലപ്പി അഷറഫ് പറഞ്ഞു'

'ഇത് കേട്ട് കുറച്ച് നേരം ബോബൻ കുഞ്ചാക്കോ മിണ്ടാതിരുന്നു, ഞങ്ങളുടെ ജോത്സ്യൻ എന്താണ് പറഞ്ഞതെന്നറിയാമോയെന്ന് ബോബൻ ചോദിച്ചു'

 ഉ​ദയ സ്റ്റുഡിയോ പിന്നീട് കുഞ്ചാക്കോ ബോബൻ വാങ്ങാഞ്ഞത് ഇക്കാരണത്താലായിരിക്കും

'അഷറഫിന് കേൾക്കാനുള്ള ആകാക്ഷയായി. ഈ സ്ഥലം തലയിൽ നിന്ന് പോയാലെ നിങ്ങൾ രക്ഷപ്പെടൂ എന്നാണ് ജോത്സ്യൻ പറഞ്ഞത്. അത് കൊണ്ടാണ് വിൽക്കാൻ തീരുമാനിച്ചതെന്ന്'

'ഉദയ വിറ്റ ശേഷം കുഞ്ചാക്കോ ബോബൻ എന്ന അദ്ദേഹത്തിന്റെ മകൻ അനിയത്തിപ്രാവിലൂടെ താരമായി വളർന്ന് കോടികൾ പ്രതിഫലം പറ്റുന്നയാളായി'

'ബോബൻ കുഞ്ചാക്കോയുണ്ടാക്കിയ ബാധ്യതകളെല്ലാം തീർത്ത് സമ്പന്നമായ യാത്രയയപ്പ് അച്ഛന് നൽകാനും കഴിഞ്ഞു. ഉ​ദയ സ്റ്റുഡിയോ പിന്നീട് കുഞ്ചാക്കോ ബോബൻ വാങ്ങാഞ്ഞത് ഇക്കാരണത്താലായിരിക്കും,' ശാന്തിവിള ദിനേശൻ പറഞ്ഞു.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X