തൃഷയും വിജയും ഒരു വീട്ടിലാണോ താമസിക്കുന്നത്, അന്ന് താലി ഒളിപ്പിച്ച് ഷൂട്ടിന് വന്നോ? മറുപടി നൽകി ചെയ്യാർ ബാലു

തെന്നിന്ത്യൻ നടി തൃഷ കൃഷ്ണനെക്കുറിച്ച് ഒന്നിന് പുറകെ ഒന്നായി ​ഗോസിപ്പുകൾ അടുത്ത കാലത്ത് വന്നു. തൃഷ വിവാഹിതയാകുന്നു എന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. പിന്നാലെ വാർത്ത തൃഷ നിഷേധിച്ചു. നടി വിജയുമായി പ്രണയത്തിലാണെന്ന് ഏറെക്കാലമായി ​ഗോസിപ്പുണ്ട്. എന്നാൽ വിജയോ തൃഷയോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഇവരെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തൃഷയെക്കുറിച്ച് പലരും അനാവശ്യങ്ങൾ പറഞ്ഞ് പരത്തുന്നെന്ന് ഇദ്ദേഹം വിമർശിക്കുന്നു. ഇത് വിജയുടെ പാർട്ടിയാണോ അതോ തൃഷയുടെ പാർട്ടിയാണോ, വിജയും തൃഷയും ഒരു വീ‌ട്ടിലാണോ താമസിക്കുന്നത് എന്നെല്ലാം ചോദ്യങ്ങൾ. എനിക്കിതൊന്നും പറയാൻ തന്നെ പറ്റുന്നില്ല. ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്. ഇവയൊന്നും സത്യമല്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും. അവരുടെ ജീവിതത്തിൽ പോയി ഒളിഞ്ഞ് നോക്കാൻ നിങ്ങളാരാണ്? തുടർച്ചയായി തൃഷയെക്കുറിച്ച് അഭ്യൂഹങ്ങൾ വരുന്നു.

Vijay And Trisha

വർഷങ്ങൾക്ക് മുമ്പ് തൃഷയും നടൻ റാണ ദ​ഗുബതിയും കടുത്ത പ്രണയത്തിലായിരുന്നു. രണ്ട് പേരും ​ഹെെദരാബാദിൽ വെച്ച് കല്യാണം കഴിച്ചു, തൃഷ താലി ഒളിച്ച് വെച്ചാണ് ഷൂട്ടിം​ഗിന് വന്നത് എന്നെല്ലാം ​ഗോസിപ്പുകൾ വന്നു. ഒരിക്കൽ റാണ തമിഴിലെ ഒരു സിനിമയുടെ പ്രൊമോഷന് വന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തൃഷയുടെ അഡ്രസ് മാത്രമേ അറിയൂ എന്ന് മുഖം കടുപ്പിച്ച് പറഞ്ഞു. എന്നാൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ കരൺ ജോഹർ തൃഷ-റാണ ​ഗോസിപ്പിനെക്കുറിച്ച് റാണയോട് ചോദിച്ചു. ഡേറ്റ് ചെയ്തിരുന്നു, എന്നാൽ മുന്നോട്ട് പോയില്ലെന്ന് റാണ അന്ന് പറഞ്ഞു.

ഞാനറിഞ്ഞത് റാണയുടെ വീട്ടിൽ വിവാഹക്കാര്യം പോയി പറഞ്ഞപ്പോൾ അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞെന്നാണ്. 3000 കോടിയോളം സ്വത്ത് അവർക്കുണ്ട്. വിവാഹത്തിൽ തനിക്ക് വലിയ വിശ്വാസമില്ലെന്ന് രണ്ട് മൂന്ന് അഭിമുഖങ്ങളിൽ തൃഷ പറഞ്ഞിട്ടുണ്ട്. ​എന്നാൽ ചിലർ തൃഷ-വിജയ് ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നു. തൃഷ ഒരു നടി എന്നതിലുപരി വളരെ നല്ല വ്യക്തിയാണ്. പിറന്നാൾ ദിനത്തിൽ അടയാറിലുള്ള കാൻസർ ഹോസ്പിറ്റലിൽ സഹായങ്ങൾ ചെയ്യാറുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.

Vijay And Trisha

തൃഷയ്ക്ക് കെെ നിറയെ അവസരങ്ങളാണിപ്പോൾ. 2025 ൽ നടിക്ക് ഒന്നിന് പിറകെ ഒന്നായി റിലീസുകളാണ്. ​ ഇതിനിടെയാണ് ​ഗോസിപ്പുകൾ വരുന്നത്. മലയാളം, തെലുങ്ക്, കന്നഡ, സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയ്ക്ക് എക്കാലവും സ്വീകാര്യത ലഭിച്ചത് തമിഴകത്താണ്. ഐഡന്റിറ്റിയാണ് തൃഷയുടെ റിലീസ് ചെയ്ത അവസാനത്തെ മലയാള സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മറുവശത്ത് വിജയ് സിനിമാ രം​ഗം വിട്ട് രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ നൽകാനുള്ള ഒരുക്കത്തിലാണ്. അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകന്റെ റിലീസിന് കാത്തിരിക്കുകയാണ് ആരാധകർ. രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോഴേക്കും വിജയ് വിവാദത്തിലുമായി. കരൂർ ദുരന്തവും പിന്നീടുണ്ടായ സംഭവങ്ങളും വിജയുടെ പ്രതിച്ഛായയെ വളരെ മോശമായി ബാധിച്ചു.

സംഭവ സ്ഥലത്ത് നിന്നും വിജയ് പെട്ടെന്ന് മടങ്ങിയതാണ് ഏറെ വിമർശനത്തിന് കാരണമായത്. ജനപ്രതിനിധിയാകാനുള്ള ​ഗുണങ്ങൾ വിജയ്ക്കില്ലെന്ന് വിമർശനമുണ്ട്. അതേസമയം മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാര തുക നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. കാരൂർ ദുരന്തം വിജയ്ക്കെതിരെ എതിർ പക്ഷത്തുള്ളവർ രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ വിജയുടെ ഭാവി എന്താകുമെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X