സഞ്ജയിയെ അവർ കുടുക്കാൻ നോക്കി, സം​ഗീതയേയും മക്കളേയും സംരക്ഷിക്കണം, ഡിവോഴ്സ് വെറും നാടകം; ചർച്ച ഇങ്ങനെ!

കരിയറിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോഴാണ് സിനിമാ ജീവിതവും സൂപ്പർസ്റ്റാർ പട്ടവും ഉപേക്ഷിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. എന്നാൽ തുടക്കം മുതൽ ആ യാത്ര വിജയ്ക്ക് അത്ര സുഖകരമല്ല. തലങ്ങും വിലങ്ങും വരുന്ന പ്രതിസന്ധികൾ നീക്കി തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് ഇപ്പോഴുള്ള ലക്ഷ്യം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ വ്യക്തി ജീവിതം ക്ലീനായി സൂക്ഷിക്കണം. അല്ലാത്തപക്ഷം ജനപിന്തുണയെപ്പോലും അത് ബാധിക്കും.

എന്നാൽ നടന്റെ ഇതുവരെയുള്ള എല്ലാ നല്ല ഇമേജും ഇല്ലാതാക്കിയിരിക്കുകയാണ് ഭാര്യ സം​ഗീതയുടെ വിവാഹ​മോചന ഹ​ർജി. വിജയ്ക്ക് പ്രമുഖ നടിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സം​ഗീത തുറന്ന് അടിച്ചതോടെ ഭൂരിഭാ​ഗം ജനങ്ങളും ആരാധകരും താരത്തിന് എതിരായി. കുടുംബവും ബന്ധങ്ങളും സംരക്ഷിക്കാൻ കഴിയാത്തൊരാൾ എങ്ങനെ സമൂഹം നന്നാക്കും എന്നാണ് ഉയരുന്ന ചോദ്യങ്ങൾ.

Vijay sangeetha divorce

അതേസമയം തെരഞ്ഞെടുപ്പ് തൊട്ടരികത്ത് നിൽക്കെ ഇങ്ങനൊരു വിവാഹമോചന ഹർജി ഭാര്യ നടന് എതിരെ ഫയൽ ചെയ്തത് ഒരു ഡ്രാമയാണെന്ന വാദമാണ് റെഡ്ഡിറ്റിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. വിജയിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് കിട്ടിയ പുതിയ ചില വിവരങ്ങളുണ്ട്. സത്യമായിരിക്കാമോ അല്ലെങ്കിൽ ​ഗോസിപ്പുകൾ മാത്രമോയെന്ന് അറിയില്ല. വിജയും സംഗീതയും ചേർന്ന് നടത്തുന്നതാണ് ഡിവോഴ്‌സ് ഡ്രാമ.

ഇതിലേക്ക് തൃഷയെ ഉൾപ്പെടുത്തിയതിന്റെ പിന്നിൽ മക്കളായ ദിവ്യ സാഷയേയും സഞ്ജയിയേയും രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് രക്ഷിക്കുക എന്ന ഉദ്ദേശമാണെന്ന് പറയപ്പെടുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ജെയ്സൺ സഞ്ജയിയെ ലഹരി കേസിൽ കുടുക്കാൻ ഡിഎംകെ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട് എന്നായിരുന്നു തമിഴ്നാട് രാഷ്ട്രീയം ഫോളോ ചെയ്യുന്നൊരാൾ കുറിച്ചത്.

ചിലർ സം​ഗീത-വിജയ്-തൃഷ വിഷയം ഒരു തമിഴ് സീരിയൽ പോലെ കാണുകയാണ്. വിജയ് നല്ലവനും ബാക്കിയുള്ളവർ എല്ലാം വില്ലന്മാരുമെന്ന രീതിയിലാണ് അവർ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ കാണുന്നത്, പരസ്ത്രീ ബന്ധവും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ആ​ഗ്രഹിക്കാത്തയാളാണ് വിജയ് പക്ഷെ തന്റെ ഭാര്യയുടെയും മക്കളുടെയും ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോൾ അവരെ വിവാദങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മാറ്റി നിർത്താനും ബാധിക്കാതിരിക്കാനും വേണ്ടി വഴിവിട്ട ബന്ധം നടിയുമായി ഉണ്ടെന്ന് അദ്ദേഹം അം​ഗീകരിച്ച് ജനങ്ങളേയും മറ്റ് പാർട്ടിക്കാരെയും തെറ്റിദ്ധരിപ്പിക്കുകയാണ്.

തൃഷയുമായി ചേർത്തുള്ള പ്രശ്നങ്ങൾ അദ്ദേഹം സ്വന്തം തലയിൽ എടുത്ത് വെച്ചത് സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി വിജയ് ചെയ്ത ഒരു ത്യാഗമാണെന്നും ചിലർ കുറിച്ചു.

Vijay sangeetha divorce

അതേസമയം വിജയിയുടെ ഇപ്പോഴത്തെ ജീവിതം നേനേ രാജാ നാനേ മന്ത്രി എന്ന റാണ ദ​ഗുബാട്ടിയുടെ സിനിമ പോലെയാണെന്നാണ് മറ്റ് ചിലർ പുതിയ ന്യായീകരണങ്ങൾ തള്ളികള‍‍ഞ്ഞുകൊണ്ട് കുറിച്ചത്. നേനേ രാജാ നാനേ മന്ത്രി എന്ന സിനിമയിലെ റാണയാണ് വിജയ് ഇപ്പോൾ. ചിത്രത്തിലെ ഹീറോയ്ക്ക് അധികാരവും പണവും നേടണം എന്ന ആഗ്രഹം ഉണ്ടാകുന്നു.

അതുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ചെറിയൊരു നേതാവായി തുടങ്ങി ശക്തമായ രാഷ്ട്രീയക്കാരനായി മാറുന്നു. പണം, അധികാരം, സ്വാധീനം എന്നിവ നേടുന്നതിൽ മുഴുകിയപ്പോൾ ഭാര്യയുമായുള്ള ബന്ധവും ജീവിതവും മാറിത്തുടങ്ങുന്നു. അവസാനം അധികാരലോഭം കാരണം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരുന്നു വിജയ്ക്ക് സംഭവിക്കുന്നതും ഇതാണ്.

ഒരാളെ പിന്തുണയ്ക്കുന്നതിന് ഒരു പരിധിയില്ലേ?‌ എന്തും പറഞ്ഞ് തെറ്റ് ശരിയായി ചിത്രീകരിക്കരുത് എന്നിങ്ങനേയും ചിലർ കുറിച്ചു. 1999 ഓഗസ്റ്റ് 25നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. വിവാഹമോചന ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്‌ക്ക് നോട്ടീസയച്ചു. ഏപ്രിൽ 20ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതായും വാദവും അതേ ദിവസം തന്നെ കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു.

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X