twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ദുൽഖറിനെക്കുറിച്ച് കേട്ടത് ശരിയാണോ? ഇന്നലെ അവനല്ലേ കലക്കിയത്'; മമ്മൂക്കയുടെ ചോദ്യത്തിന് മുകേഷിൻ്റെ മറുപടി

    |

    മമ്മൂട്ടിയും മുകേഷും അടുത്ത സുഹൃത്തുക്കളാണ്. ആദ്യകാലത്തെ സൗഹൃദം ഇരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി റിലീസ് ചെയ്ത സിബിഐ 5 ലും സേതുരാമനെ സഹായിക്കാനെത്തുന്ന പൊലീസുകരനായി സനിമയിലെത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ മുകേഷിൻ്റെ യുട്യൂബ് ചാനലിലൂടെ മമ്മൂക്ക ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി ശ്രദ്ധ നേടുകയാണ്. ചാനലിലൂടെ ജോമോന്റെ സുവിശേഷങ്ങള്‍ സെറ്റിനിടയിലെ മറ്റ് കാര്യങ്ങളും വിശേഷങ്ങളും മുകേഷ് സംസാരിച്ചിരുന്നു.

    മമ്മൂക്ക മുകേഷിനെ വിളിച്ച് ദുൽഖറിനെക്കുറിച്ച് ഞാൻ കേട്ടത് ശരിയാണോ എന്ന് ചോദിച്ചു? ഇതിന് മറുപടിയായി മുകേഷ് പറഞ്ഞത് കൊള്ളാം ഇന്നലെ അവനല്ലേ അടിച്ച് കലക്കിയതെന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി. സംഭവത്തെക്കുറിച്ച് ചാനലിലൂടെ താരം കൃത്യമായി പറയുന്നുണ്ട്. ജോമോൻ്റെ സുവിശേഷം എന്ന ചിത്രത്തിൽ മുകേഷിൻ്റെ മകനായി ദുൽഖറായിരുന്നു അഭിനയിച്ചത്. അപ്പോൾ ലൊക്കേഷനിൽ താരം എങ്ങനെയുണ്ടെന്ന് അറിയാൻ വിളിച്ചതായിരുന്നു.

    ദുല്‍ഖര്‍ എല്ലാരുമായി നന്നായിട്ട് മിംഗിളായി തമാശയൊക്കെ പറഞ്ഞ് സംസാരിക്കുന്നു എന്ന് കേട്ടല്ലോ, ശരിയാണോ എന്ന് മമ്മൂക്ക ചോദിച്ചു. കൊള്ളാം ഇന്നലെ അവനല്ലേ അടിച്ച് കലക്കിയതെന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി. ഞാന്‍ വിചാരിച്ചു അവന്‍ നിങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുമെന്ന്, അത് പാടില്ല. എല്ലാവരോടും ഇടപഴകിയാലോ നല്ല അനുഭവം ലഭിക്കുള്ളൂയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.

    ദുൽഖറും മുകേഷും തമ്മിലുള്ള അച്ഛൻ മകൻ കോമ്പിനേഷന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സിനിമാ മേഖലയിൽ ന്യൂജെനറേഷൻ ഓൾഡ് ജനറേഷൻ എന്ന് കേൾക്കാറുണ്ട്. സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് ഞാനും ന്യൂജനായിരുന്നു. കുറച്ച് നാൾ കഴിഞ്ഞപ്പോള്‍ ഞാൻ സീനിയറായി. ന്യൂജനും ഓള്‍ഡ് ജനറേഷനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും താരം പറയുന്നു. നമ്മൾ ഓള്‍ഡ് എന്ന് പറഞ്ഞ് മാറ്റി നിർത്തിയവർ തന്നെയാണ് ആദ്യത്തെ ന്യജെൻ ആളുകൾ.

    കോളേജിൽ പഠിക്കുന്ന സമയത്ത് അച്ഛൻ കോളേജിലേക്ക് വന്ന് എൻ്റെ സെക്കൻഡ് ലാം​ഗ്വേജ് മാറ്റാനുള്ള കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് ഞാൻ ഇന്ന് മലായള സിനിമയിൽ അഭിനയിക്കാനും ഡയലോ​ഗ് പറയാനുമൊക്കെ കഴിയുന്നതെന്ന് മുകേഷ് പറഞ്ഞു. കോളോജിലേക്ക് വരുന്നതിന് മുമ്പ് അച്ഛൻ എന്നോട് ഈ വിഷയം തിരക്കിയിരുന്നു. ഫ്രഞ്ച് ഭാഷ എടുക്കുന്നു എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

    Mukesh Dulquer

    നന്നായി മാര്‍ക്ക് കിട്ടുന്നത് കൊണ്ട് എല്ലാവരും ഫ്രഞ്ചാണ് എടുത്തത്. ഹിന്ദി എനിക്കറിയില്ല, മലയാളം ബുദ്ധിമുട്ടാണ്, മാര്‍ക്കൊന്നും കിട്ടില്ല. മലയാളം പഠിച്ചാല്‍ മതിയെന്ന് അച്ഛൻ. നീ ഫ്രാന്‍സിലേക്കൊന്നുമല്ലല്ലോ പോവുന്നതെന്നായിരുന്നു അച്ഛന്റെ ചോദ്യം. അത് എഴുതിക്കൊടുക്കാനുള്ള സമയം കഴിഞ്ഞെന്ന് അച്ഛനോട് പറഞ്ഞു. ഫ്രഞ്ച് തന്നെ പഠിക്കാൻ വേണ്ടിയാണ് സമയം കഴിഞ്ഞുവെന്ന് അച്ഛനോട് പറഞ്ഞത്.

    Recommended Video

    Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

    1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം.1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് മുകേഷിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2016 ജൂൺ 2-ന് മറ്റ് എം.എൽ.എ മാർക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു.

    Read more about: mammootty
    English summary
    'Is what I heard about Dulquer correct? Mukesh's answer to Mammooty's question
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X