നാ​ഗാർജുന 14 തവണ എന്റെ മുഖത്തടിച്ചു, മുഖത്ത് പാട് വന്നു, അന്നുണ്ടായത്; അനുഭവം പങ്കുവെച്ച് ഇഷ കോപിക്കർ

തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരമാണ് നാ​ഗാർജുന. തെലുങ്കിലെ സൂപ്പർതാരമായ നാ​ഗാർജുന മറ്റ് ഭാഷകളിലും ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുണ്ട്. 65 കാരനായ നാ​ഗാർജുന ഇപ്പോഴും അഭിനയ രം​ഗത്ത് സജീവമാണ്. ബി​ഗ് ബോസ് തെലുങ്കിൽ അവതാരകനായും എത്തുന്നു. ടോളിവുഡിലെ ഏറ്റവും ധനികരായ നടൻമാരിൽ ഒരാളാണ് നാ​ഗാർജുന. സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരൻ. അനുഷ്ക ഷെട്ടി, നയൻതാര തുടങ്ങിയ നടിമാരുടെ കരിയറിൽ നാ​ഗാർജുനയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അനുഷ്ക ഷെട്ടിയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നത് നാ​ഗാർജുനയാണ്. നയൻതാര സിനിമകളിൽ നിന്നും മാറി നിന്ന കാലത്ത് തിരിച്ച് വരവ് നടത്തുന്നതും നാ​ഗാർജുനയുടെ സിനിമയിലൂടെയായിരുന്നു.

താരത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി ഇഷ കോപിക്കർ. ബോളിവുഡിലെ നടിയായി മാറും മുമ്പ് തെലുങ്ക് സിനിമകളിൽ ഇഷ് കോപ്പിക്കർ അഭിനയിച്ചിരുന്നു. ആ കാലഘട്ടത്തിൽ നടി ചെയ്ത തെലുങ്ക് സിനിമയാണ് ചന്ദ്രലേഖ. നാ​ഗാർജുനയാണ് ചിത്രത്തിൽ നായകനായെത്തിയത്. ഷൂട്ടിം​ഗിനിടെയുണ്ടായ അനുഭവമാണ് ഇഷ കോപിക്കർ പങ്കുവെച്ചത്.

Isha Kopikkar  Nagarjuna

നാ​ഗാർജുന എന്റെ മുഖത്തടിച്ചിട്ടുണ്ട്. ഞാൻ പൂർണമായും കമ്മിറ്റ് ചെയ്യുന്ന ആക്ടറാണ്. റിയലായി പെർഫോം ചെയ്യണം. അദ്ദേഹം എന്റെ മുഖത്തടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്യുന്നില്ലായിരുന്നു. എന്റെ രണ്ടാമത്തെ സിനിമയാണിത്. ശരിക്കും എന്നെ അടിക്കൂ നാ​ഗ് എന്ന് ഞാൻ പറഞ്ഞു. ഉറപ്പാണോ, എനിക്കതിന് കഴിയില്ലെന്ന് നാ​ഗ് പറഞ്ഞു.

എനിക്ക് ആ ഫീൽ വേണം എന്ന് ഞാൻ. അങ്ങനെ അദ്ദേഹം എന്റെ മുഖത്തടിച്ചു. പക്ഷെ പതിയെ ആയിരുന്നു. സംവിധായകന് ആ സീനിൽ വേണ്ട ദേഷ്യം ക്യാമറയിൽ പകർത്താനായില്ല. ഇതോടെ നിരവധി റീ ടേക്കുകൾ എടുത്തു. ദേഷ്യ ഭാവം ലഭിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെ 14 തവണ എന്റെ മുഖത്തടിച്ചു. അവസാനം എന്റെ മുഖത്ത് പാട് വന്നു. പാവം നാ​ഗ് എന്നോട് ക്ഷമ ചോദിച്ചു. എന്തിനാണ് ക്ഷമ പറയുന്നതെന്ന് താൻ ചോ​ദിച്ചെന്നും ഇഷ കോപിക്കർ ഓർത്തു.

Nagarjuna

ഇഷ കോപിക്കറുടെ ആദ്യ തെലുങ്ക് സിനിമയാണ് ചന്ദ്രലേഖ. കൃഷ്ണ വംശിയാണ് സംവിധായകൻ. രമ്യ കൃഷ്ണൻ, മുരളി മോഹൻ, ചന്ദ്ര മോ​ഹൻ, ​ഗിരി ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ വന്ന ചന്ദ്രലേഖ എന്ന മലയാള സിനിമയു‌ടെ തെലുങ്ക് റീമേക്കാണ് ഈ ചിത്രം. ഒരേ പേരാണ് രണ്ട് സിനിമകൾക്കും.

അഭിനയ രം​ഗത്തെ തിരക്കുകളിലാണ് ഇഷ കോപിക്കർ. മറുവശത്ത് നാ​ഗാർജുനയും തിരക്കുകളിലാണ്. നടി അമല അക്കിനേനിയാണ് നാ​ഗാർജുനയുടെ ഭാര്യ. അടുത്തിടെയാണ് ഇവരുടെ മകൻ അഖിൽ അക്കിനേനിയുടെ വിവാഹം നടന്നത്. കഴിഞ്ഞ വർഷം നാ​ഗാർജുനയുടെ മൂത്ത മകൻ നാ​ഗ ചെെതന്യയുടെ വിവാഹവും നടന്നു. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് അക്കിനേനി കുടുംബം. താര കുടുംബം എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്.

നാ​ഗ ചെെതന്യയും മുൻ ഭാര്യ സമാന്തയും വേർപിരിഞ്ഞത് നേരത്തെ വലിയ വാർത്തയായിരുന്നു. വിവാഹം ചെയ്ത് നാല് വർഷത്തിനുള്ളിലാണ് ഇവർ പിരിഞ്ഞത്. നാ​ഗ ചെെതന്യയുടെ രണ്ടാം ഭാര്യയായി നടി ശോഭിത ധുലിപാല ചൈതന്യയുടെ ഭാര്യയായി കടന്ന് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ആശംസകളേക്കാൾ കൂടുതൽ കുറ്റപ്പെടുത്തലുകളാണ് വന്നത്. ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം ശോഭിതയല്ലെന്ന് നാ​ഗ ചൈതന്യ നേരത്തെ വ്യക്തമാക്കിയതാണ്.

More from Filmibeat

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X