ഇന്ന് കേരളത്തിൽ ഇഷ്ടപ്പെടുന്നതെല്ലാം അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു, വെളിപ്പെടുത്തി ഇഷാ തൽവാർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇഷാ തൽവാർ. മുംബൈയിൽ നിന്ന് കേരളത്തിലെത്തിയ ഇഷ ഇന്ന് കേരളത്തിലെ സ്ഥിര താമസക്കാരിയാണ്. മുംബൈയിലെ പൊരിവെയിലിൽ നിന്ന് കേരളത്തിലേയ്ക്ക് പറന്ന് ഇറങ്ങുമ്പോൾ കുട ചൂടിയത് പോലെയാണെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നൽകിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരസുന്ദരി കേരളത്തെ കുറിച്ച് വാചാലയായത്.

ഉത്തരേന്ത്യൻ ഇഷ്ടങ്ങളിൽ നിന്ന് മലയാളിത്തത്തിലേക്കുളള കൂടുമാറ്റത്തെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നു. ആദ്യകാലത്ത് കേരളത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടായിരുന്നുന്നെന്നും നടി പറയുന്നു. കൂടാതെ മലയാളി പ്രേക്ഷകരുടെ സ്നേഹത്തെ കുറിച്ചും ഇഷ തൽവാർ പറയുന്നുണ്ട്

ആദ്യം ബുദ്ധിമുട്ട്

തട്ടത്തിൻ മറയത്ത് അഭിനയിക്കാൻ വരുമ്പോൾ തനിക്ക് കേരളത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഭക്ഷണവും കാലാവസ്ഥയുമടക്കം ഇന്ന് ഇഷ്ടപ്പെട്ടതെല്ലാം അന്ന് എന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഏർപോർട്ടിലൊക്കെ വെച്ച് കാണുമ്പോൽ മലയാളികൾ ഏടിയെത്തും. ഞാൻ തലശ്ശേരിക്കാരിയാണെന്നാണ് പലരും വിചാരിച്ചിരുന്നത്. അവരുടെ സ്നേഹം കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഇതിന്റെ എല്ലാ ക്രെഡിറ്റും വിനീത് ശ്രീനിവാസനാണ്..

 കേരളത്തെ ഇഷ്ടപ്പെടാനുളള  കാരണം

മുബൈക്കും കൊച്ചിക്കും അതിന്റോതായ ഭംഗിയുണ്ടെന്നാണ് ഇഷ പറയുന്നത്. എന്നാൽ കേരളത്തിൽ മാത്രമാണ് ന​ഗ​ര​ങ്ങ​ളു​മാ​യി ല​യി​ച്ചു ചേർ​ന്ന ഗ്രാ​മ​ങ്ങൾ കാ​ണാൻ ക​ഴി​യു​ക. മെട്രോ നഗരമായ കൊച്ചിയിൽ പോലും എവിടെയൊക്കെ ഗ്രാമീണത കാത്ത് സൂക്ഷിക്കുന്നുണ്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ശാന്തസുന്ദരമാണ് കൊച്ചിയിലെ മിക്കയിടങ്ങളും വയനാട് ആണ് ഏറ്റവും ഇഷ്ടമുളള സ്ഥലം.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
കേരളത്തിൽ  ഇഷ്ടപ്പെടാത്തത്

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും നിർ​മ്മാ​താ​വു​മായ വി​നോ​ദ് തൽ​വാ​റി​ന്റെ മ​കളാണ് ഇഷ.. ബോളിവുഡിനെക്കാളും ഇഷയ്ക്ക് ഏറെ ഇഷ്ടം മലയാള സിനിമയുടെ സൗന്ദര്യമാണ്.മി​ക​ച്ച ക​ഥ​ക​ളാ​ണ് മ​ല​യാള സി​നി​മ​യു​ടെ ന​ട്ടെ​ല്ലന്നാണ് നടി പറയുന്നത്. കേരളത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇഷയ്ക്ക് ഇവിടെ ഇഷ്ടമല്ലാത്തത് ഹർത്താൽസമാത്രമാണത്രേ. ഇങ്ങനെയൊക്കെയാണെങ്കിലും കേ​ര​ള​ത്തിൽ പോ​സി​റ്റീ​വായ കാ​ര്യ​ങ്ങ​ളാ​ണ് കൂ​ടു​തൽ.

 ഭാഗ്യം  ചെയ്ത മലയാളികൾ

മലയാളികൾ ഏറ്റവും ഭാഗ്യം ചെയ്തവരാണെന്നും ഇഷ പറയുന്നു. ഇത്രയും മനോഹരമായ സ്ഥലത്ത് താമസിക്കാൻ സാധിക്കുന്നത് ദൈവാനുഗ്രഹമാണ്. അ​തിൽ ഒ​രു പ​ങ്ക് എ​നി​ക്ക് ല​ഭി​ച്ച​തിൽ ഒ​രു​പാ​ട് സ​ന്തോ​ഷമു​ണ്ടെന്നും ഇഷ പറയുന്നു. കോട്ടൻ അയഞ്ഞ വസ്ത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം. ഫോർ​മ​ലാ​ണെ​ങ്കിൽ സാ​രി​യാണ് കൂടുതൽ ഇഷ്ടം.സാ​രി​ക്ക് പ​ക​രം വ​യ്​​ക്കാൻ ഒ​ന്നു​മി​ല്ലെന്നും തട്ടത്തിൻ മറയത്ത് താരം കൂട്ടിച്ചേർത്തു.യോ​ഗ​യും ഡാൻ​സു​മാ​യാ​ണ് ഇഷയുടെ ഫിറ്റ്നസിന്റെ രഹസ്യം നടി പറഞ്ഞ് അവസാനിപ്പിക്കുന്നു.

More from Filmibeat

Read more about: isha thalwar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X